സദനം നാരായണന് ജ്യോതിഷപ്രതിഭാപുരസ്‌കാരം :
ജ്യോതിഷ വാചസ്പതിയും സംസ്‌കൃത പണ്ഡിതനുമായ കെ.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ജ്യോതിഷ പ്രതിഭാ പുരസ്‌കാരം പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ സദനം നാരായണന് നല്‍കുമെന്ന് കെ.വി. കുഞ്ഞിരാമന്‍സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജൂലായ് 17ന് 10 മണിക്ക് മയ്യില്‍ ജ്യോതിസദനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. മുന്‍ എം.പി. ടി.ഗോവിന്ദന്‍ പുരസ്‌കാരസമര്‍പ്പണം നടത്തും.
====================================================================================================================