Banaras Kaashi Avantika – some thoughts by Shri Samvidji in Face book

Author : Aacharya Shri Samvidji, Kaashi.
സാനന്ദമാനന്ദ വനേവസന്തം
ആനന്ദ കന്ദം ഹത പാപ വൃന്ദം
വാരാണസീനാഥമനാഥ നാഥം
ശ്രീ വിശ്വനാഥം ശരണം പ്രപദ്യേ

രാം നാം സച്ച് ഹേ“

വിദ്യ
“വിദ്യാകാമസ്തു ഗിരീശം“
(വിദ്യയാഗ്രഹിക്കുന്നവർ ശിവനെ ഭജിക്കണം)

കാശിയുടെ ആദ്യ നാമം ആനന്ദവനമെന്നായിരുന്നു ആദ്യത്തെ ശ്ലോകത്തിലെ വരികളിൽ സാനന്ദം ആനന്ദവനേ വസന്തം എന്ന് വാഴ്ത്തുന്നത് കാശിയെയാണ്. ആനന്ദവനം ഭീമാകാരമായ താടവൃക്ഷങ്ങൾ നിറഞ്ഞ കാടായിരുന്നു . താടവൃക്ഷം എന്നാൽ കരിമ്പന. ഭഗീരഥൻ ഗംഗയെ കൊണ്ടുവരുന്നതിനും മുൻപ് പലപേരുകളിൽ തീർത്ഥങ്ങൾ നിറഞ്ഞിരുന്ന ആനന്ദ വനം. പത്ത് അശ്വേമേധങ്ങൾ നടത്തിയ ദശാശ്വമേധഘാട്ടിലെ രുദ്രതീർത്ഥവും ശിവന്റെ കുണ്ഡലമണിവീണ മണികർണ്ണികാതീർത്ഥവും സൂര്യന്റെ ചൈതന്യധാരയായ ലോലാർക്ക് കുണ്ഡവും രാം തലാബ് അങ്ങനെ നിരവധി തീർത്ഥങ്ങൾ നിറഞ്ഞ മധുരവനം യുഗങ്ങൾക്ക് ശേഷം രാജഭരണത്തിന്റെ നാൾ വഴികളിൽ കാശി എന്ന പേരിലേക്ക് വഴിമാറീ ചരിത്രം വീണ്ടും സഞ്ചരിച്ചെത്തിയപ്പോൾ വരുണനദിക്കും അസി നദിക്കും ഇടയിലുള്ള ദേശമെന്ന നിലയിൽ വാരാണസിയായി പിടിച്ചടക്കാനെത്തിയവർ അരങ്ങു വാണനാളുകളിൽ ബനാർ എന്ന പേർഷ്യൻ രാജാവിന്റെ ഭരണം കൊണ്ടു ബനാറസ് എന്ന പേരിലെത്തി ഗസ്നിയും ഗോറിയും ചവിട്ടിചാമ്പലാക്കി അവിടുന്നും തിരികെ മന്ദിരങ്ങൾ പുനർനിർമ്മിക്കപ്പെട്ടു കൊണ്ടെയിരുന്നു ഔറംഗസീബ് പിടിച്ചടക്കി മുഹമ്മദാബാദ് എന്ന് പേരുമാറ്റി മറാഠികൾ അതിനെ തിരികെ ബനാറസാക്കാൻ യത്നിച്ചു. വൈദേശികരാണ് ബനാറസിനെ പൂർണ്ണമായും നശിപ്പിക്കാതെ ചരിത്രത്തെയും ചരിത്ര സ്മാരകങ്ങളെയും നിലനിർത്താൻ കാരണം. അവസാനം ഗംഗയുടെ കിഴക്കെ കരയിൽ രാം നഗർ കൊട്ടാരം കേന്ദ്രമാക്കി കാശിരാജക്കന്മാരുടെ ഭരണം കാശിയെ പുതിയ ഐശ്വര്യങ്ങളിലേക്ക് കൈപിടിച്ചുനടത്തി

കാശ്യതെ പ്രകാശ്യതെ ഇതി കാശി
(പ്രാകാശിപ്പിക്കുന്നത്, ജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന ദേശം)

അയോദ്ധ്യാ മഥുരാ മായാ
കാശി കാഞ്ചീയാവന്തികാ
പുരീദ്വാരാവതീ ചൈവ
സപ്തൈതേ മോക്ഷദായികാ:

എന്ന സൂക്ത പ്രകാരം ഈ സപ്തപുരങ്ങൾ സഹസ്രാരപത്മമുൾപ്പെടെയുള്ള ആധാരങ്ങൾക്ക് സമാനമാണെത്രെ അതിൽ തന്നെ കൺപിരികങ്ങൾക്ക് മദ്ധ്യത്തിൽ ഉള്ള ജ്ഞാനത്തിന്റെ കേന്ദ്രമായ ആജ്ഞാചക്രത്തിന്റെ ഇരിപ്പിടം ആയി കാശിയാണ് വിവക്ഷിക്കുന്നത്…എക്കാലത്തും ഒരു ദിക്കിൽ തന്നെ പ്രതിഭാശാലികൾക്കുംജ്ഞാനികൾക്കും ഇരിപ്പിടമായ ഒരു സ്ഥലം എന്ന നിലയിൽ കാശി ഒന്നാം സ്ഥാനത്താണ് . മൊത്തം കേരളത്തിൽ പ്രമുഖമായ നാലു യൂണിവേഴ്സിറ്റിയുള്ളപ്പോൾ കാശിയിൽ മാത്രമായ് നാല് പ്രമുഖയൂണീവേഴ്സിറ്റികളുണ്ട്.അപ്പോൾ തന്നെ മനസ്സിലാക്കാം ഈ മണ്ണ് വിദ്യയ്ക്ക് എത്ര പ്രാമുഖ്യം നൽകുന്നു എന്ന്.അതിൽ തന്നെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വലുപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തും ഏഷ്യയിൽ ഒന്നാം സ്ഥാനത്തുമാണ് 14 ചതുരശ്ര കിലോമീറ്ററിലായ് കാമ്പസ്സ് സ്ഥിതി ചെയ്യുന്നു.
കബീറിന്റെയും രവിദാസിന്റെയും വിഹാര ഭൂമി, അസ്സി ഘാട്ടിലിരുന്നാണ് തുളസീദാസ് തുളസീരാമായണ രചനയുടെ ദിവസങ്ങൾകഴിച്ചത് അതിന്റെ കൈയ്യെഴുത്ത് രേഖകൾ ഇന്നും കാശിയിലുണ്ട്. ഭരതേന്ദു ഹരിശ്ചന്ദ്രനും കുല്ലൂകഭട്ടനും രമാനന്ദസ്വാമിയും ഥൈലിംഗസ്വാമിയും തുടങ്ങി,മുൻഷി പ്രേം ചന്ദ്ര്,ജയചന്ദ്ര പ്രസാദ്, ആചാര്യ രാം ചന്ദ്ര ശുക്ല,ജഗന്നാഥ പ്രസാദ് രത്നാകർ , ഹസാരി പ്രസാദ് ദ്വിവേദി,ക്ഷേത്രേശചന്ദ്ര ചതോപാദ്ധ്യായ,ബാൽ ദേവ് ഉപാദ്ധ്യായ , വാഗീശ് ശാസ്ത്രി, കാശിനാഥ് സിംഹ്,സുദമാ പാണ്ഡേ ധൂമിൽ,എന്നിങ്ങനെ അവസാനിക്കാത്ത നിര കലാരംഗത്താവട്ടെ
പണ്ഡിറ്റ് രവിശങ്കർ പണ്ഡിറ്റ് ഓംകാർ നാഥ് ഠാക്കുർ , ഉസ്താദ് ബിസ്മില്ലാഖാൻ,ഗിരിജാദേവി,സിദ്ധേശ്വരീദേവി ഗോപാൽ ശങ്കർ മിശ്ര ലാൽമണിമിശ്ര,പണ്ഡിറ്റ് എം വി കൽ വിന്ദ്, പണ്ഡിറ്റ് അനോഖേലാൽ,സിതാരാദേവി,പണ്ഡിറ്റ് കിഷൻ മഹാരജ്, ഗോപീകൃഷ്ണ.രാജൻ ആൻഡ് സാജൻ മിശ്ര,ഹരിപ്രസാദ് ചൌരസ്യ എന്നിങ്ങനെ നീണ്ടനിര

വർത്തമാനകാലത്തിൽ കാശിയിലെ പണ്ഡിതരാജന്മാരുടെ അവസാന വാക്കായി ഒരാളുണ്ട് അതാണ് കാശികാനന്ദ ഗിരി പതിനാല് വയസ്സുവരെ അദ്ദേഹം കേരളത്തിൽ ജീവിച്ചിരുന്നു . വിദ്യ എന്ന വിഷയത്തിൽ കാശിയുമായ് ഈയുള്ളവനെ കൊതിപ്പിക്കുന്ന ഒരേയൊരു കണ്ണിയും അദ്ദേഹത്തിന്റെ നാമവും കീർത്തിയുമാണ്. അതെന്തെന്നു പറയാം കാശികാനന്ദഗിരിയുടെ ബിരുദങ്ങൾ തന്നെ പന്ത്രണ്ട് ദർശനങ്ങളിൽ ആചാര്യനാണ്, ഭാരതത്തിലെ ആദ്യ സംസ്കൃതയൂണിവേഴ്സിറ്റിയായ് വാരാണസി വിശ്വവിദ്യാലയം(ഇപ്പോഴത് സമ്പൂർണ്ണാനന്ദ) ആരംഭിച്ചപ്പോൾ ഭാരതത്തിന്റെ എല്ലാകോണിൽ നിന്നും എത്തിച്ചേർന്ന മിടുമിടുക്കന്മാരിൽ സർവ്വപ്രഥമനെന്ന ഇൻഡ്യൻ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ വാങ്ങിയ വിദ്യാർത്ഥി അത് വേദാന്തം ആചാര്യ(എം എ ) വിഷയത്തിൽ ആയിരുന്നു. അദ്ദേഹം അവിടെ വേദാന്തത്തിന് പഠിക്കുന്ന കാലത്ത് ന്യായശാസ്ത്രത്തിൽ അദ്ദേഹമെഴുതിയ പുസ്തകം ഉയർന്നക്ലാസ്സുകളിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു.ന്യായശാസ്ത്രത്തിൽ പത്തിലധികം പുസ്തകങ്ങൽ അദ്ദേഹം എഴുതി . ഒരു യൂണിവേഴ്സിറ്റി സ്വന്തം വിദ്യാർത്ഥിയുടെ ഉത്തരപേപ്പർ ചരിത്രമാക്കാൻ സാധിച്ചതും കാശികാനന്ദഗിരിയിലൂടെയാണ് അതെന്തെന്നാൽ സാധാരണ സംസ്കൃത വേദാന്തത്തിൽ ഉത്തരം ഗദ്യത്തിൽ തന്നെ എഴുതാൻ അതിശ്രദ്ധ വേണ്ടവർക്കിടയിൽ മുഴുവൻ ഉത്തരങ്ങളും പദ്യരൂപത്തിൽ എഴുതി ഫുൾ മാർക്ക് കരസ്ഥമാക്കി. ഇനിയും തീരുന്നില്ല പണ്ഡിതന്മാർക്കിടയിൽ നടക്കാറുള്ള ശാസ്ത്രാർത്ഥ സദസ്സിൽ കാശികാനന്ദഗിരി തോൽ‌വി എന്തെന്നറിഞ്ഞിട്ടില്ല. ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഒരു ശങ്കരാചാര്യർ ഹിന്ദു പത്രത്തിൽ പരസ്യം ചെയ്തു വെല്ലുവിളിച്ചു നടത്തിയ ശാസ്ത്രാർത്ഥ സദസ്സിൽ സിംഹത്തെ മടയിൽ ചെന്നു തോൽ‌പ്പിച്ചു പോന്നു ബാംഗ്ലൂരിലെ പ്രശസ്തമഠത്തിലായിരുന്നു സംഭവം. വിശിഷ്ടാദ്വൈതത്തെ എതിർത്ത് അദ്വൈത സിദ്ധാന്തത്തിനെ സാധൂകരിക്കാനായിരുന്നു ക്ഷേത്ര ക്ഷേത്രജ്ഞ പദത്തെ മുൻ നിർത്തിയുള്ള ശാസ്ത്രാർത്ഥം. ഈ ശാസ്ത്രാർത്ഥത്തെ പറ്റി ഒരു പുസ്തകം തന്നെ ഇറങ്ങിയിരുന്നു ‘അദ്വൈത വിജയ വൈജയന്തി‘. മിക്കവാറും എല്ലാ അഖാഡപരമ്പരകളും ഗുരുസ്ഥാനത്ത് മാനിക്കുന്ന ഈ ജ്ഞാന വൃദ്ധനും വയോവൃദ്ധനുമായ മഹാഗുരു കാശിയിലെ ദക്ഷിണാമൂർത്തിമഠത്തിന്റെയും ഗോവിന്ദമഠത്തിന്റെയും മുഴുവൻ സന്യാസി സമൂഹത്തിന്റെ യശസ്സുയർത്തിയ അപൂർവ്വ ഭാഗ്യജന്മം . സ്വന്തം പുസ്തകങ്ങളിൽ ഉൾപ്പടെ അദ്ദേഹം സ്വയമെഴുതിയ സംസ്കൃത ശ്ലോകങ്ങളുടെ സംഖ്യ കണക്കാക്കിയാൽ വ്യാസനു ശേഷം ഏറ്റവും അധികം സംസ്കൃത ശ്ലോകങ്ങൾ അദ്ദേഹത്തിന്റെ വരും കാല യശസ്സിന് നിദാനമാകും . അദ്ദേഹത്തിനു ചാർത്തികിട്ടിയ ബഹുമതികൾ ചേർത്ത് പേരു പറയുകയാണെങ്കിൽ ഇങ്ങനെയിരിക്കും ‘ അനന്തശ്രീ വിഭൂഷിത ആചാര്യമാഹ മണ്ഡലേശ്വര അഭിനവകാനന പഞ്ചാനന, ശുകബ്രഹ്മർഷി കാശികാനന്ദ ഗിരി മഹാരാജ്’.

ഏതൊരു പൊരി വെയിലിൽ കുളിച്ചു നിൽക്കുന്ന നട്ടുച്ചയിലും മണികർണ്ണികാഘാട്ടിലെ വൃദ്ധബ്രാഹ്മണൻ ഭഗവാനെ പ്രതീക്ഷിച്ച് ഒരു ശ്ലോകവും ചൊല്ലി നിൽ‌പ്പുണ്ടാകും അതിനൊരു കാരണവുമുണ്ട് ഭാരത ഖണ്ഡത്തിൽ നാല് നേരം നാല് ദിക്കുകളിൽ ഭഗവാനെ കാണാം എന്ന് പുരാണ ഋഷി പറയുന്നു “പ്രാഭാതേ ബദ്രികാവനെ“ പ്രഭാതത്തിൽ ബദ്രിനാഥിലും “മദ്ധ്യഹ്നേ മണികർണ്ണിക“ ഉച്ചസമയത്ത് മണികർണ്ണികയിലും, ഭക്ഷണ സമയം പുരിയിലും, ശയനസമയം ദ്വാരകയിലും എന്ന്. ഉച്ചസമയത്തെത്തുന്ന ഭഗവാനെ ദർശിക്കുവാൻ വ്യാസൻ ഗംഗയുടെ മറുകരയിൽ നിന്നും എത്തിച്ചേരും എന്നും പുരാണം പറയുന്നു

Link 1 http://www.saibaba.org/newsletter2-5.html

Link 2 : http://www.kabirsahib.jagatgururampalji.org/ramanand.html

Link 3: Aghoripuram http://aghori315.blogspot.in/2009_11_01_archive.html

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: