ഗൃഹവൈദ്യം
ധാരാളം മുന്തിരിച്ചാറ് സ്ഥിരമായി കുടിച്ചാല്‍ ആര്‍ത്തവം ക്രമീകരിക്കാം. വെള്ളപോക്കിനും നല്ലതാണ്.
അടുക്കളയിലെ പൊടിക്കൈകള്‍
പച്ചക്കറികള്‍ ഉപ്പുവെള്ളത്തില്‍ കുറച്ചു സമയം മുക്കിവച്ചിട്ട് തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷമേ സലാഡിന് ഉപയോഗിക്കാവു. പച്ചക്കറികളിലെ വിഷാംശം കുറയ്ക്കുന്നതിനാണ് ഇത് ചെയ്യുന്നത്.
സൌന്ദര്യം കൂട്ടാന്‍
ആഴ്ചയില്‍ ഒരിക്കല്‍ മുഖത്ത് വെണ്ണപുരട്ടി ആവികൊള്ളിച്ചാല്‍ മുഖചര്‍മ്മം മൃദുലമാകും.
========================================================================
മൈലാഞ്ചിയില പാലിലിട്ട് തിളപ്പിച്ചു കുടിച്ചാൽ നല്ല ഉറക്കം കിട്ടും.
അടുക്കളയിലെ പൊടിക്കൈകൾ
മിക്സി ഏറെ നേരം പ്രവർത്തിപ്പിച്ചാൽ മോട്ടോർ വല്ലാതെ ചൂടാകും. അതിനാൽ സ്വിച്ച് ഓഫ് ചെയ്തിട്ട് കുറച്ചു സമയത്തിനു ശേഷം മാത്രമേ ജാർ മെഷീനിൽ നിന്നും മാറ്റാവൂ. എങ്കിൽ മോട്ടോർ ഈടുനിൽക്കും.
സൗന്ദര്യം കൂട്ടാം
എന്നും രാവിലെ ഒരു തുടം പശുവിൻ പാലുകൊണ്ട് മുഖം കഴുകി അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് കഴുകണം. പതിവായി ചെയ്താൽ മുഖകാന്തി വർധിക്കും.
======================================================================
ഒരു ഏത്തപ്പഴം, ഒരു ഗ്ലാസ് പാല്‍, ഒരു സ്പൂണ്‍ മുന്തിരിച്ചാറ് എന്നിവ ഒരു മാസം സേവിച്ചാല്‍ സ്ത്രീകളുടെ വെള്ളപ്പോക്ക് നിശ്ശേഷം മാറും.
അടുക്കളയിലെ പൊടിക്കൈകള്‍
അച്ചാറുകള്‍ പഴകിയ ശേഷം ഉപയോഗിച്ചാല്‍ രുചി കൂടും. എളുപ്പം ഉപയോഗിച്ചു തീര്‍ക്കണം. അത്യാവശ്യത്തിനു മാത്രമേ അച്ചാറുകള്‍ ഇടാവൂ.
സൗന്ദര്യം കൂട്ടാന്‍
ചൂടായ എണ്ണയില്‍ ഉള്ളിയിട്ട് മൂപ്പിച്ച് തലയില്‍ തേച്ചുകുളിക്കുന്നതും ഉള്ളി മുറിച്ച് തലയില്‍ തേച്ചു പിടിപ്പിച്ചു കുളിച്ചാലും മുടികൊഴിച്ചില്‍ മാറും.=========================================================
ഏതു ചെറിയ വിഷജന്തു കടിച്ചാലും പാലിൽ കറിവേപ്പില വേവിച്ച് അരച്ചി കടിയേറ്റ് ഭാഗത്ത് ഉരട്ടാം. കറിവേപ്പില ചതച്ചിട്ട് വെള്ളം കുടിക്കുകയും ചെയ്യാം.
അടുക്കളയിലെ പൊടിക്കൈകൾ
മൊന്നു നാലു തുള്ളി വിനാഗിരി ചേർത്ത് പാകം ചെയ്താൽ പച്ചപ്പട്ടാണിയുടെ നിറം നഷ്ടപ്പെടില്ല.
സൗന്ദര്യം കൂട്ടാം
വെള്ളരിക്കാനീര് കണ്ണിനു ചുറ്റുമുള്ള കറുപ്പിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഒരാഴ്ച ആവർത്തിച്ചാൽ കറുപ്പ് കുറയും.
=======================================================================================
കൂണ്‍ ഉണക്കിപ്പൊടിച്ച് പഴുക്കുന്ന വ്രണത്തില്‍ വിതറിയാല്‍ പെട്ടെന്ന് ഉണങ്ങും.
അടുക്കളയിലെ പൊടിക്കൈകള്‍
സേമിയ വേവിക്കുമ്പോള്‍ കുഴയാതിരിക്കാന്‍ നെയ്യില്‍ വറുത്ത ശേഷം വേവിക്കുക.
സൗന്ദര്യം കൂട്ടാം
അല്പം പാലും ഓട്ട്മീലും കുറച്ചു ചെറുനാരങ്ങാനീരും കുഴച്ച് മുഖത്ത് മാസ്കിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. മുഖത്തെ നിറം തെളിയും.===================================================================================
ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതദാഹം മാറും.
അടുക്കളയിലെ പൊടിക്കൈകള്‍
ഐസ് വെള്ളത്തില്‍ ഉപ്പിട്ട് അതില്‍ വെണ്ണയിട്ടു വച്ചാല്‍ കലക്കിയെടുത്ത വെള്ളം ചീത്തയാകില്ല.
സൗന്ദര്യപ്രശ്‌നങ്ങള്‍
ചുവന്നുള്ളി അരച്ചതും സമം ചുണ്ണാമ്പും വെളുത്തിയിലെടുത്ത് അരിമ്പാറയില്‍ ഉരസിയാല്‍ മാറും.
——————————————————————–
കുരുമുളക് ഇലയില്‍ എണ്ണ തടവി ചൂടാക്കി വേദനയും നീരുമുള്ള സ്ഥലങ്ങളില്‍ തടവിയാല്‍ വേദനയ്ക്ക് ശമനം കിട്ടും.
അടുക്കളയിലെ പൊടിക്കൈകള്‍
സൂപ്പുകളില്‍ മസാല അധികം ചേര്‍ക്കരുത്. വിളമ്പിയതിനു ശേഷമേ കുരുമുളകും ഉപ്പും ആവശ്യത്തിന് ഇടാവൂ.
സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍
ധാരാളം ശുദ്ധജലം ദിവസവും കുടിച്ചാല്‍ തുടുത്ത കവിളുകള്‍ ഉണ്ടാകും.
================================================================
കാടിയിലരച്ച കരിഞ്ചീരകം കഴിച്ചാല്‍ വയറ്റിലെ കൃമിശല്യം അവസാനിക്കും.
അടുക്കളയിലെ പൊടിക്കൈകള്‍
വെളുത്തുള്ളി അല്ലികളാക്കി മാറ്റി സൂക്ഷിച്ചു വച്ചാല്‍ ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കും.
സൗന്ദര്യം വര്‍ദ്ധിക്കാന്‍
അതിമധുരം തേനില്‍ ചാലിച്ച് പുരട്ടിയാല്‍ പാലുണ്ണിയെ അകറ്റാം.
======================================================
ദഹിക്കാന്‍ പ്രയാസമുള്ള ആഹാരസാധനങ്ങള്‍ കുരുമുളകുപോടീ ചേര്‍ത്ത് കഴിച്ചാല്‍ ദഹനം എളുപ്പമാകും.
അടുക്കളയിലെ പൊടിക്കൈകള്‍:
തണുപ്പു കാലത്ത് ഗ്യാസ് ലൈറ്റര്‍ അല്‍പനേരം വെയിലത്ത് വെച്ചിട്ട് ഉപയോഗിച്ചാല്‍ ക്ഷമത കൂടും.
സൗന്ദര്യം കൂട്ടാന്‍:
സോപ്പിന് പകരം കുളിക്കാന്‍ പയര്‍പൊടി ഉപയോഗിക്കുന്നതാണ് തൊലിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലത്.———————————————————————
ഗൃഹവൈദ്യം:
ക്യാരറ്റ് സൂപ്പ് കുടിച്ചാല്‍ അമിത ആര്‍ത്തവരക്തം നിലയ്ക്കും
അടുക്കളയിലെ പൊടിക്കൈകള്‍:
തണുപ്പ് കാലത്ത് ഗ്യാസ് ലൈറ്റര്‍ അല്പം നേരം വെയിലത്ത് വച്ചിട്ട് ഉപയോഗിച്ചാല്‍ ക്ഷമത കൂടും.
സൗന്ദര്യം കൂട്ടാം:
ഉണക്കിയ ഓറഞ്ച് തൊലിയരച്ചു ശരീരത്തില്‍ തേച്ചുപിടിപ്പിച്ചു കുളിച്ചാല്‍ ശരീരകാന്തി വര്‍ദ്ധിക്കും.
====================================================
ചുക്കും പഞ്ചസാരയും ഏലത്തരിയും ചേര്‍ത്തു കഴിച്ചാല്‍ വായുകോപം ശമിക്കും.
തേങ്ങയുടെ കണ്ണിനു മുകളിലുള്ള ചകിരി നിലനിര്‍ത്തിക്കൊണ്ട് തേങ്ങ സൂക്ഷിച്ചാല്‍ കൂടുതല്‍ നാള്‍ കേടുകൂടാതിരിക്കും.
സൗന്ദര്യം കൂട്ടാന്‍:
തേങ്ങാപ്പാലില്‍ കുരുമുളകുപൊടി ചേര്‍ത്ത് തലയില്‍ പുരട്ടി കുറേക്കഴിഞ്ഞു കഴുകിക്കളഞ്ഞാല്‍ പേന്‍ കുറയും.
—————————————-
കരിഞ്ചീരകം പൊടിച്ചു ശര്‍ക്കരയില്‍ കുഴച്ച് തിന്നാല്‍ ഓക്കാനം നിലയ്ക്കും.
അടുക്കളയിലെ പൊടിക്കൈകള്‍
പച്ചക്കറികള്‍ അപ്പച്ചെമ്പില്‍ വച്ച് ആവി കയറ്റി പുഴുങ്ങിയ ശേഷം ഉപയോഗിച്ചാല്‍ പോഷക നഷ്ടം ഉണ്ടാവുകയില്ല.
സൗന്ദര്യം കൂട്ടാന്‍
25 ഗ്രാം ഉരുവ ഒരു ദിവസം വെള്ളത്തിലിട്ടു വച്ച് അടുത്ത ദിവസം രാവിലെ പിഴിഞ്ഞരിച്ചു വെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ ശരീരം തടിവയ്ക്കും.
=========================================