Articles that influence you… – ബ്രോയ്‌ലര്‍ ചിക്കന്‍ കാൻസറിനു കാരണമാകും
………………………………………………..
ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതു ആരോഗ്യത്തിനു എത്രത്തോളം ഹാനികരമാണെന്നു അറിയാമോ? മാരകമായ ക്യാന്‍സര്‍ ഉള്‍പ്പടെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കു ബ്രോയ്‌ലര്‍ ചിക്കന്‍ കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഗോവയിലെ ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഘടകം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദേശീയ ഡോക്‌ടര്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോവയിലെ ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗവുമായി ഐഎംഎ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ബ്രോയ്‌ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുന്നൂറോളം പേര്‍ക്കു ക്യാന്‍സര്‍ പിടിപെടുന്നുണ്ട്. ഇതില്‍ പകുതിയോളം സ്‌ത്രീകള്‍ക്കാണ്. ബ്രോയ്‌ലര്‍ ചിക്കനില്‍ അമിതമായ അളവില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ട്. ഇതാണ് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരമാകുന്നതെന്നു ഐഎംഎ വക്താവ് സീതാകാന്ത് ഘനേക്കര്‍ പറയുന്നു.
പെണ്‍കുട്ടികള്‍ സ്ഥിരമായി ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതുകാരണം ആര്‍ത്തവചക്രത്തിന്റെ ആരംഭം നേരത്തെയാകുന്നതായും പഠനത്തില്‍ പറയുന്നു. 14-15 വയസിലാണ് സാധാരണയായി പെണ്‍കുട്ടികളില്‍ ആര്‍ത്തവചക്രം ആരംഭിക്കേണ്ടത്. എന്നാല്‍ അത് ഇപ്പോള്‍ 12 വയസായി മാറിയിട്ടുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ എട്ടാമത്തെ വയസില്‍പ്പോലും ആര്‍ത്തവചക്രം ആരംഭിക്കുന്നുണ്ട്. ഇതിനുകാരണം ബ്രോയ്‌ലര്‍ ചിക്കന്റെ അമിത ഉപയോഗമാണെന്നും ഐഎംഎ വക്താവ് പറയുന്നുArticles that influence you… – ബ്രോയ്‌ലര്‍ ചിക്കന്‍ കാൻസറിനു കാരണമാകും
………………………………………………..
ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതു ആരോഗ്യത്തിനു എത്രത്തോളം ഹാനികരമാണെന്നു അറിയാമോ? മാരകമായ ക്യാന്‍സര്‍ ഉള്‍പ്പടെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കു ബ്രോയ്‌ലര്‍ ചിക്കന്‍ കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഗോവയിലെ ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഘടകം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദേശീയ ഡോക്‌ടര്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോവയിലെ ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗവുമായി ഐഎംഎ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ബ്രോയ്‌ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുന്നൂറോളം പേര്‍ക്കു ക്യാന്‍സര്‍ പിടിപെടുന്നുണ്ട്. ഇതില്‍ പകുതിയോളം സ്‌ത്രീകള്‍ക്കാണ്. ബ്രോയ്‌ലര്‍ ചിക്കനില്‍ അമിതമായ അളവില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ട്. ഇതാണ് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരമാകുന്നതെന്നു ഐഎംഎ വക്താവ് സീതാകാന്ത് ഘനേക്കര്‍ പറയുന്നു.
പെണ്‍കുട്ടികള്‍ സ്ഥിരമായി ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതുകാരണം ആര്‍ത്തവചക്രത്തിന്റെ ആരംഭം നേരത്തെയാകുന്നതായും പഠനത്തില്‍ പറയുന്നു. 14-15 വയസിലാണ് സാധാരണയായി പെണ്‍കുട്ടികളില്‍ ആര്‍ത്തവചക്രം ആരംഭിക്കേണ്ടത്. എന്നാല്‍ അത് ഇപ്പോള്‍ 12 വയസായി മാറിയിട്ടുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ എട്ടാമത്തെ വയസില്‍പ്പോലും ആര്‍ത്തവചക്രം ആരംഭിക്കുന്നുണ്ട്. ഇതിനുകാരണം ബ്രോയ്‌ലര്‍ ചിക്കന്റെ അമിത ഉപയോഗമാണെന്നും ഐഎംഎ വക്താവ് പറയുന്നു