Parenting

ഇഴയടുപ്പം കുറയുന്നു, മക്കൾ കൈവിട്ടകലുന്നു; കുട്ടികൾ കള്ളം പറയുന്നു

ഒരു വ്യക്തിയിൽ 600 കോടി പാരമ്പര്യാധിഷ്ഠിത ജൈവഘടകങ്ങൾ ഉണ്ട്. അമ്മയിൽ നിന്നും അച്ഛനിൽ നിന്നും മുന്നൂറു കോടി വീതം ലഭിക്കുന്നു. ഒരു വാഗ്മിക്ക് ഇരുപതിനായിരം ഇംഗ്ലിഷ് പദങ്ങൾ അറിയാം. ബ്രഹത് കൃതിയായ യുലീസസിൽ പോലും അത്രയേയുള്ളൂ. അപ്പോൾ അറുനൂറു കോടി പദങ്ങൾ കൊണ്ടുള്ള മനുഷ്യജീവിതം എത്ര സങ്കീർണമാവും എന്ന് പറയാറുണ്ട്. അത് മനസ്സിലാക്കാൻ അറിവും അഭ്യാസവും ആവശ്യമാണ്.

ലോകത്തു പരിശീലനം ഏറ്റവും മോശമായി കാണുന്ന ഏക കാര്യം വിവാഹമാണ്. പരിശീലനം ലഭിക്കാതെ ചെയ്യുന്ന കാര്യം കുട്ടിയെ വളർത്തലാണ്. പണ്ടൊക്കെ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഏതെങ്കിലും രീതിയിൽ ബന്ധുക്കളുടെയോ മറ്റോ കുഞ്ഞുങ്ങളെ എടുത്തും അവരോടു കിന്നരിച്ചും ഒക്കെ അറിയാതെ പരിശീലനം ലഭിക്കുമായിരുന്നു. ഇന്നു കുട്ടികളോടു സംസാരിക്കാൻ പോലും മാതാപിതാക്കൾക്കു സമയം കിട്ടുന്നില്ല. ഭാര്യയും ഭർത്താവും ജോലിക്കു പോകുമ്പോൾ കുട്ടികളെ ശ്രദ്ധിക്കാനോ അവരോടു വേണ്ടവിധം സംസാരിക്കാനോ സമയം ലഭിക്കാതെ വരുന്നു. സംസാരം കുറയുമ്പോൾ ബന്ധത്തിൽ വിള്ളലും ശക്തമാകും. ഈ കമ്യൂണിക്കേഷൻ ഗ്യാപ് വലിയ പ്രശ്നമാണ്. മാതാപിതാക്കൾ തമ്മിലുള്ള കലഹം കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. കൗമാരക്കാർ കാണിക്കുന്ന പ്രശ്നങ്ങൾക്കു നല്ലൊരു പരിധിവരെ മാതാപിതാക്കൾ തന്നെയാണ് കാരണമെന്ന് തിരുവനന്തപുരം എംജി കോളജ് മനശ്ശാസ്ത്രവിഭാഗം മേധാവി അതിഥി നമ്പൂതിരി ചൂണ്ടിക്കാട്ടി.

കുട്ടികളെ അമിതമായി ലാളിക്കുന്നത് അമിതമായി ശിക്ഷിക്കുന്നതു പോലെ തന്നെ പ്രശ്നമാണ്. പേരന്റിങ് സംബന്ധിച്ചു ശരിയായ ബോധവൽക്കരണം ആവശ്യമാണെന്നു തിരുവനന്തപുരം ഐകോൺ കൺസൽറ്റന്റ് ഡോ. ബിജി, കാര്യവട്ടം ക്യാംപസിലെ സൈക്കോളജി അധ്യാപകൻ ഡോ. ബി. ജയരാജ് എന്നിവരും വ്യക്തമാക്കുന്നു. പക്ഷേ വലുതാകുമ്പോൾ നന്നാക്കാൻ ശ്രമിച്ചിട്ടു കാര്യമില്ല. ചൊട്ടയിലേ ശീലമാണ് ചുടല വരെ നിൽക്കുക.

കുട്ടികൾ കള്ളം പറയുന്നു

കുട്ടികൾ കള്ളം പറയുകയല്ല പറയിപ്പിക്കുകയാണെന്നാണ് പറയുന്നത്. അതിനു കാരണവും മറ്റാരുമല്ല, മാതാപിതാക്കൾ തന്നെ. നമ്മളുടെ കോപമാണ് പ്രധാന വില്ലൻ. നമ്മൾ കോപിക്കുമ്പോൾ കുട്ടികൾക്കു വല്ലാത്ത ടെൻഷൻ ഉണ്ടാകും. അപ്പോൾ അതിനെ അതിജീവിക്കാൻ അവർ വിവിധ മാർഗങ്ങൾ സ്വീകരിക്കും അതിലൊന്നാണ് കള്ളം പറയുക എന്നത്. കുട്ടി നിങ്ങളുടെ പോക്കറ്റിൽ നിന്ന് പൈസ എടുക്കുന്നത് നിങ്ങൾ കണ്ടു എന്നു കരുതുക. പിന്നീട് അവനോട് നീ അത് എടുത്തോടാ എന്ന് അലറിയാൽ അവൻ ഇല്ലെന്നു പെട്ടെന്നു മറുപടി പറയും. അതേസമയം, ‘എടാ കൊച്ചുകള്ളാ, നീ അത് എടുക്കുന്നത് ഞാൻ കണ്ടു. എന്തിനാ മോൻ അത് എടുത്തത്…’ എന്നു ചോദിച്ചാൽ അവൻ അതു സമ്മതിക്കും. നമ്മുടെ ദേഷ്യത്തെ ചെറുക്കാൻ അവഗണന, തിരിച്ച് ആക്രോശിക്കൽ, ഗോഷ്ടി കാണിക്കൽ തുടങ്ങിയ പ്രതിരോധ നടപടികളും കുട്ടികൾ സ്വീകരിക്കാറുണ്ട്. ഇതിനർഥം കുട്ടികളോടു ദേഷ്യപ്പെടരുത് എന്നല്ല. അവരുമായി നല്ല ബന്ധം ഉള്ളയിടത്ത് ഒന്ന് മുഖം കടുപ്പിച്ചാൽത്തന്നെ അത് അധികം.

കുട്ടികളെ ശിക്ഷിക്കാമോ

കുട്ടികളെ ശിക്ഷിക്കാതിരിക്കരുത്. പക്ഷേ അതു മാതാപിതാക്കളുടെ ദേഷ്യം തീർക്കാൻ ആകരുത്. വടി കൊണ്ടു തന്നെ അടിക്കുക. ശിക്ഷിച്ചതിന്റെ കാരണവും പറയുക. ശിക്ഷ കഴിഞ്ഞ് കുട്ടികളോട് ഹൃദയം തുറന്നു സംസാരിക്കുക. ചെറിയ തെറ്റിനു ചെറിയ ശിക്ഷ. വഴക്കു പറയുകയോ, മാറ്റിയിരുത്തുകയോ ഒക്കെയാവാം. ശിക്ഷിക്കാതിരുന്നാലും കുട്ടിക്കു കൺഫ്യൂഷൻ ഉണ്ടാവും. വലിയ ശിക്ഷകൾ നൽകിയാൽ തെറ്റുകൾ തുറന്നു പറയാൻ തന്നെ കുട്ടികൾ ഭയപ്പെടും. വീട്ടിൽ നിന്ന് ഒളിച്ചോടിയ കുട്ടികൾ പലരും വീട്ടിലേക്കു തിരികെ വരാൻ മടിക്കുന്നത് അതു കൊണ്ടാണ്. ചിലർ ശിക്ഷ കഴിഞ്ഞാൽ ഉടനെ മിഠായിയും മറ്റും വാങ്ങി നൽകും. അതു ചെയ്യരുത്.

കുട്ടികൾ നല്ല കാര്യം ചെയ്താൽ കൊള്ളാം, നല്ലത്, മിടുക്കൻ എന്നു പറയേണ്ടതും വളരെ അത്യാവശ്യമാണ്. വിദ്യാർഥിയായിരിക്കുമ്പോൾ ദാസ്യരെപ്പോലെ കാണണം എന്നാണ് നമ്മുടെ പുരാണങ്ങൾ പഠിപ്പിക്കുന്നത്. അതായത് അവരെക്കൊണ്ട് എല്ലാ ജോലികളും ചെയ്യിപ്പിച്ചു വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കി വളർത്തണം. അങ്ങനെയാവുമ്പോൾ ജോലി ചെയ്യുന്നതിനു മടിയുണ്ടാവില്ല. ജോലിയുടെ മഹത്വവും തിരിച്ചറിയും. കഷ്ടപ്പെടുന്ന മാതാപിതാക്കളോട് ബഹുമാനവും വളരും.

ശിക്ഷ എന്തിന്

ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇനി തെറ്റ് ആവർത്തിക്കില്ലെന്നു തീരുമാനം എടുക്കാൻ ലക്ഷ്യമിട്ടാകണം ശിക്ഷ. നല്ല ശീലങ്ങൾ സ്വായത്തമാക്കാനും ചില നല്ല മാതൃകകൾ ഗ്രഹിച്ചു താൻ ചെയ്യുന്ന പ്രവർത്തികൾ ഇതുമായി തുലനം ചെയ്തു നല്ലതിനെ ഉൾക്കൊള്ളാനും അല്ലാത്തതിനെ തള്ളാനും പരിശീലിപ്പിക്കുന്നതാണ് അച്ചടക്ക പരിശീലനം. ഇങ്ങനെ വരുമ്പോൾ നല്ല മാതൃകകൾ ഉണ്ടാവേണ്ടത് അച്ചടക്കത്തിനു വളരെ ആവശ്യമാണ്. ഈ മാതൃകകൾ ആദ്യം കുട്ടി നോക്കുക അവനവന്റെ മാതാപിതാക്കളിലാണ്. അവനെ ശീലിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കർത്തവ്യമാണ്.

അധ്യാപകർക്കും പങ്കുണ്ട്

കുട്ടികളുടെ വളർച്ചയിൽ അധ്യാപകർക്കും വലിയ പ്രാധാന്യം ഉണ്ട്. പക്ഷേ ഇപ്പോൾ പല അധ്യാപകർക്കും കുട്ടികളെ ശിക്ഷിക്കാൻ തന്നെ ഭയമാണ്. രക്ഷിതാക്കൾ തന്നെയാണ് അതിനു കാരണവും. കുട്ടിയുടെ തെറ്റു ചൂണ്ടിക്കാട്ടിയാൽ അത് മറ്റൊരർഥത്തിൽ ചിത്രീകരിക്കുന്ന പ്രവണതയും ഉണ്ട്. പണ്ടൊക്കെ രക്ഷിതാക്കൾ ഇവനെ ഒന്നു നന്നാക്കിത്തരണേ എന്നു പറഞ്ഞാണ് കുട്ടികളെ അധ്യാപകരുടെ അടുത്ത് എത്തിക്കുന്നത്. കാലം മാറി. കുട്ടികളെ തൊട്ടാൽ കൈവെട്ടും എന്ന മട്ടിലായി കാര്യങ്ങൾ.

അനുസരണയില്ലേ…? കാരണക്കാർ മറ്റാരുമല്ലകുട്ടികൾ പറഞ്ഞാൽ അനുസരിക്കില്ലെന്നു നല്ലൊരു ശതമാനം മാതാപിതാക്കളും പറയാറുണ്ട്. അനുസരണക്കേട് ഒരു സ്വഭാവ വൈകൃതമായിട്ടാണ് സ്വഭാവശാസ്ത്ര പഠിതാക്കളും പറയുന്നത്. കള്ളം പറയുക, മോഷ്ടിക്കുക എന്നിവ പോലെ തന്നെ ഒരു വൈകൃതം. യഥാർഥത്തിൽ ഇതിനു കാരണക്കാർ മാതാപിതാക്കൾ തന്നെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. കുഞ്ഞുങ്ങളുമായി വേണ്ടത്ര ഇടപഴകാതെ വരുന്നതാണ് പ്രധാന പ്രശ്നം. കുഞ്ഞുങ്ങളുമായി അടുക്കളയിൽ ജോലി ചെയ്യാൻ അമ്മയ്ക്കു ബുദ്ധിമുട്ടുള്ളപ്പോൾ നമ്മള്‍ അവരെ ടിവിക്കു മുന്നിൽ ഇരുത്തിയിട്ടു പോകും.

കുഞ്ഞ് അപ്പോൾ അമ്മയുടെ ശ്രദ്ധ കിട്ടാൻ കരയും. നമ്മൾ വഴക്കു പറഞ്ഞിട്ടു പോകും. കുട്ടി ശ്രദ്ധ കിട്ടാൻ എന്തെങ്കിലും തള്ളി താഴെയിടും. അപ്പോൾ ദേഷ്യപ്പെട്ട് കുട്ടിയെ അടിക്കും. അതോടെ കുട്ടി പിന്നെ നമ്മളെ വിളിക്കാതാവും. മനസ്സുകൊണ്ട് നമ്മളുമായി മതിൽ കെട്ടാൻ തുടങ്ങും. സ്കൂൾ വിട്ടു വീട്ടിൽ വരുന്ന കുട്ടികൾ ഏറെ കഥകളുമായാവും വരുന്നത്. അതു കേൾക്കാൻ മനസ്സു വയ്ക്കാതെ പോയിരുന്ന് പഠിക്ക് എന്ന് ആക്രോശിക്കുമ്പോഴും മനസ്സിൽ ഈ മതിൽ വളരും. വീട്ടിലെ പ്രയാസം അറിഞ്ഞ് വളരണം

ഞാൻ എന്റെ കുഞ്ഞിനെ ഒരു പ്രയാസവും അറിയിക്കാതെ വളർത്തി എന്നു പറയുന്ന മാതാപിതാക്കളുണ്ട്. ഒന്നും അറിയിക്കാതെ വളരുന്ന കുഞ്ഞ് നിങ്ങളുടെ പ്രയാസവും അറിയാതെ പോകുന്നു എന്നു മനസ്സിലാക്കണം. അമിതമായ ശ്രദ്ധയും തെറ്റാണ്. കുഞ്ഞുങ്ങൾക്കു ചെറിയ ചെറിയ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാനുള്ള പരിശീലനം നൽകണം. അവർ ചോദിക്കുന്നതെന്തും വാങ്ങിച്ചു നൽകുന്ന ശീലം ഉണ്ടാക്കരുത്. വീട്ടിലെ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തുക.

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s