നീണ്ട അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിന്
ശേഷമാണ്
സുബ്രമണി ലീവിന് നാട്ടിലെത്തിയത്.
അറബിയുടെ വീട്ടിലെ പണിക്കാരനായത്
കൊണ്ട്
സംസാരത്തില് അറബി കടന്ന് കൂടുന്നത് സ്വാഭാവികമായിരുന്നു.
നാട്ടിലെ ക്ഷേത്രോത്സവത്തിന്റെ അന്ന് മുന്തിയ
സ്പ്രേയടിച്ചും
മുഖത്തൊരു കണ്ണടയും ഫിറ്റ് ചെയ്ത്
സുബ്രമണി ക്ഷേത്രത്തിലെ ശ്രീകോവിലിൽ തന്നെ
കയറി തൊഴാന് തീരുമാനിച്ചു.
!
!
!
അപ്രതീക്ഷിതമായാണ് സുബ്രു തന്റെ കൂട്ടുകാരൻ
രാജുവിനെ അമ്പലത്തിനകത്ത് വെച്ച് കാണുന്നത്.
പരിസരം മറന്ന് സുബ്രു രാജുവിനോട്:
“അസ്സലാമു അലൈക്കും,
കൈഫ ഹാലക്ക് യാ ഹബീബ് ?”!!!!!!!!!!
.
.
പിന്നെ സുബ്രു കുറേ നേരത്തിന് നിലത്തായിരുന്നില്ല.
ഭക്തരുടെ നീണ്ട കരഘോഷം സുബ്രുവിനെ
അവശനാക്കി.
ആദ്യ ഘട്ടം ഒരു വിധം ഒതുങ്ങിയപ്പോള് ഒരു ഭക്തൻ
സുബ്രുവിനോടായ ചോദിച്ചു, ”നിനക്കെങ്ങിനെ ധൈര്യം
വന്നെടാ ഹിന്ദുക്കളുടെ അമ്പലത്തില് കയറാന്?
ജീവൻ വേണങ്കി സ്ഥലം വിട്ടോ” !!
ഭക്തരുടെ കരഘോഷത്തിനു ശേഷം സുബ്രുവിന്റെ പല
ശരീര
ഭാഗങ്ങളും തടി കൂടി വന്നു. വേദ ഉള്ളിലൊതുക്കി സുബ്രു
ഭക്തനെ അരികിലേക്ക് വിളിച്ച് കൊണ്ട് പറഞ്ഞു,!!!
“വല്ലാഹി അന ഫീ ഹിന്ദു … മാഫീ മുസ്ലിം ഞാന്
ഹിന്ദുവാണ്“
പിറ്റേ ദിവസം സുബ്രുവിന്റെ ശവമടക്ക് നടന്നു!