നോട്ടിന്റെ വിലാപം
——————————-
ഇറച്ചിയുടെ
മീനിന്റെ
പന്നിയുടെ
കള്ളിന്റെ
വേശ്യ പെണ്ണിന്റെ-
ബ്ലൗസ്സിനടിയിലെ
വിയര്പ്പിന്റേതടക്കം
അവശിഷ്ടങ്ങളും
നാറ്റങ്ങളും പേറി
ഹിന്ദുവിന്റെ
മുസ്ലിമിന്റെ
ദലിതന്റെ
നസറാണിയുടെ…
ഏതല്ലാം
കൈകളിലൂടെ
വഴികളിലൂടെ.
എന്നിട്ടും
ഇറച്ചി മീന്‍
എന്ന് കേട്ടാല്‍
അറപ്പ് തുപ്പുന്ന
നമ്പൂതരിയുടെ
മടിയിലും
പന്നി കള്ള്
എന്ന് കേട്ടാല്‍
തലയില്‍
കൈ വെക്കുന്ന
മോല്യാരുടെ
കീശയിലും
രണ്ട് നേരം
അലക്കി തേച്ച
വസ്(തം മാറി
വൃത്തിക്ക്
കേളി കേട്ട
ആശാന്റെ
കീശയിലും ഞാന്‍
ആദരിക്കപ്പെടുന്നു.
എന്നോടാരും
ജാതി ചോദിച്ചില്ല
വൃത്തിയെ കുറിച്ച്
പറഞ്ഞില്ല.