Subhashitham

ഓർക്കുക,
മൂന്ന് കാര്യങ്ങളിൽ ചിലത്
—————————————-
രോഗം,
കടം,
ശത്രു
ഇവ മൂന്നിനേയും ഒരിക്കലും വില കുറച്ചു കാണരുത്.
മനസ്സ്,
പ്രവർത്തി,
അത്യാർത്തി
ഈ മൂന്ന് കാര്യങ്ങളേയും നിയന്ത്രിക്കാൻ പഠിക്കുക.

അമ്പ് വില്ലിൽ നിന്നും,
വാക്ക് നാവിൽ നിന്നും,
ജീവൻ ശരീരത്തിൽ നിന്നും
ഇവ മൂന്നും ഒരു പ്രാവശ്യം പോയിക്കഴിഞ്ഞാൽ തിരിച്ചു ലഭിക്കില്ല.

ദുർനടപ്പ്,
മുൻ കോപം,
അത്യാഗ്രഹം
ഇവ മൂന്നിനേയും അടക്കി നിർത്തുക.
ഇവ മൂന്നും നമ്മെ ദുർബലപ്പെടുത്തിക്കളയുന്നു കൂടാതെ ഇവ മൂന്നും നമ്മെ യഥാർത്ത ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റിക്കളയുന്നു.

ബുദ്ധി,
സ്വഭാവഗുണം,
നമുടെ കഴിവ് ഇവ മൂന്നും ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല.
ദൈവം,
ഉത്സാഹം,
അച്ചടക്കം ഇവ മൂന്നും മനസ്സിൽ ഉണ്ടാകുക നമുക്ക് പുരോഗതി ഉണ്ടാകും.

സ്ത്രീ,
സഹോദരൻ,
സുഹൃത്ത് ഇവ മൂന്ന് പേരേയും സമയവും സന്ദർഭവും നമുക്ക് മനസ്സിലാക്കി തരുന്നു.

മാതാവ്,
പിതാവ്,
ഗുരു
ഇവർ മൂന്ന് പേരെയും എന്നും ബഹുമാനിക്കുക.

കുട്ടികൾ,
ഭ്രാന്തന്മാർ,
വിശന്നവർ ഇവരോട്‌ എപ്പോഴും ദയ കാണിക്കുക.

കടം,
രോഗം,
ചുമതല,
ഇവ മൂന്നിനേയും ഒരിക്കലും മറക്കരുത്.

ഉപകാരം,
ഉപദേശം,
ഔദാര്യം
ഇവ മൂന്നും ഒരിക്കലും മറക്കരുത്.

സത്യം,
ധർമ്മം.
മരണം
ഇവ എപ്പോഴും ഓർക്കണം.

മോഷണം,
അപവാദം,
കള്ളം പറയുക
ഇവ മൂന്നും കാരണം നമ്മുടെ വില നശിച്ചു പോകുന്നു.

സൗമ്യത,
ദയ,
ക്ഷമ,
ഇവ മൂന്നുമെന്നും ഹൃദയത്തിൽ ഉണ്ടാകണം.

നാവ്,
ദേഷ്യം,
ദുസ്വഭാവം
ഇവ മൂന്നിനേയൂം അടക്കി നിർത്തുക.

മുഖസ്തുതി,
അലസത,
അനാവശ്യം
ഈ മൂന്ന് കാര്യങ്ങളിലും ദൂരം പാലിക്കുക.

മാതൃരാജ്യം,
സുഹൃത്തുക്കൾ,
മാതാവ്
ഇവരെ ആരെങ്കിലും പരിഹസിച്ചാൽ കേട്ട് നിൽകരുത്.

രൂപം,
വിധി,
സ്വഭാവം
ഇവ മൂന്നും ഒരു മനുഷ്യന്റെ സ്വന്തമായിരിക്കും.

ശക്തി,
സൗന്ദര്യം,
യൗവ്വനം
ഇവ മൂന്നിലും അഭിമാനിക്കേണ്ട.

സമയം,
വാക്കുകൾ,
അവസരം ഒരു പ്രാവശ്യം നഷ്ടപ്പെട്ടു പോയാൽ തിരിച്ചു ലഭിക്കില്ല.

സമാധാനം,
പ്രത്യാശ,
സത്യസന്ധത,
ഇവ മൂന്നും ഒരിക്കലും നഷ്ടപ്പെടുത്തരുത്.

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s