സഫലമീയാത്ര……-എൻ . എൻ . കക്കാട്ആര്ദ്രമീ ധനുമാസ രാവുകളിലൊന്നില്ആതിര വരും പോകുമല്ലേ സഖീഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെനീയെന്നണിയത്തു തന്നെ നില്ക്കൂഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാംവ്രണിതമാം കണ് ഠത്തില്ഇന്നു നോവിത്തിരി കുറവുണ്ട്വളരെ നാള് കൂടി ഞാന് നേരിയ നിലാവിന്റെപിന്നെ അനന്തതയില് അലിയും ഇരുള് നീലിമയില്എന്നോ പഴകിയൊരോര്മ്മകള്മാതിരിനിന്നു വിറക്കുമീ ഏകാന്ത താരകളെഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്ക്കൂആതിര വരുന്നേരമൊരുമിച്ച് കൈകള്കോര്ത്തെതിരേല്ക്കണം നമുക്കിക്കുറിആതിര വരുന്നേരമൊരുമിച്ച് കൈകള്കോര്ത്തെതിരേല്ക്കണം നമുക്കിക്കുറിവരും കൊല്ലമാരെന്നുമെന്തെന്നുമാര്ക്കറിയാംഎന്ത് നിന് മിഴിയിണ തുളുമ്പുന്നുവോ സഖീചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്മിഴിനീര് ചവര്പ്പ് പെടാതീമധുപാത്രം അടിയോളം മോന്തുകനേര്ത്ത നിലാവിന്റെ അടിയില്തെളിയുമിരുള് നോക്ക്ഇരുളിന്റെഅറകളിലെ ഓര്മ്മകളെടുക്കുകഇവിടെ എന്തോര്മ്മകളെന്നോനെറുകയിലിരുട്ടേന്തി പാറാവ്‌ നില്ക്കുമീതെരുവ് വിളക്കുകള്ക്കപ്പുറംപധിതമാം ബോധത്തിനപ്പുറംഓര്മ്മകള് ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോപല നിറം കാച്ചിയ വളകള് അണിഞ്ഞും അഴിച്ചുംപല മുഖം കൊണ്ട് നാം തമ്മില് എതിരേറ്റുംനൊന്തും പരസ്പരം നോവിച്ചുംമുപതിറ്റാണ്ടുകള് നീണ്ടോരീഅറിയാത്ത വഴികളില് എത്ര കൊഴുത്തചവര്പ്പ് കുടിച്ചു വറ്റിച്ചു നാംഇത്തിരി ശാന്തിതന് ശര്ക്കര നുണയുവാന്ഓര്മ്മകളുണ്ടായിരിക്കണംഒക്കെയും വഴിയോര കാഴ്ചകളായിപിറകിലേക്കോടി മറഞ്ഞിരിക്കാംപാതിയിലേറെ കടന്നുവല്ലോവഴിപാതിയിലേറെ കടന്നുവല്ലോവഴിഏതോ പുഴയുടെ കളകളത്തില്ഏതോ മലമുടി പോക്കുവെയിലില്ഏതോ നിശീഥത്തിന് തേക്ക് പാട്ടില്ഏതോ വിജനമാം വഴി വക്കില്നിഴലുകള് നീങ്ങുമൊരുത്താന്തമാം അന്തിയില്പടവുകളായ് കിഴക്കേറെ ഉയര്ന്നു പോയ്കടു നീല വിണ്ണില് അലിഞ്ഞുപോം മലകളില്പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്വിളയുന്ന മേളങ്ങള് ഉറയുന്ന രാവുകളില്എങ്ങാനോരൂഞ്ഞാല് പാട്ട്ഉയരുന്നുവോ സഖീഎങ്ങാനോരൂഞ്ഞാല് പാട്ട്ഉയരുന്നുവോഒന്നുമില്ലെന്നോ ഒന്നുമില്ലെന്നോഓര്മ്മകള് തിളങ്ങാതെ മധുരങ്ങള് പാടാതെപാതിരകള് ഇളകാതെ അറിയാതെആര്ദ്രയാം ആര്ദ്ര വരുമെന്നോ സഖീആര്ദ്രയാം ആര്ദ്ര വരുമെന്നോ സഖീഏതാണ്ടൊരോര്മ്മ വരുന്നുവോഓര്ത്താലും ഓര്ക്കാതിരുന്നാലുംആതിര എത്തും കടന്നുപോമീ വഴിനാമീ ജനലിലൂടെതിരേല്ക്കുംഇപ്പഴയോരോര്മ്മകള് ഒഴിഞ്ഞ താലംതളര്ന്നൊട്ടു വിറയാര്ന്ന കൈകളിലേന്തിഅതിലൊറ്റ മിഴിനീര് പതിക്കാതെ മനമിടറാതെകാലമിനിയുമുരുളുംവിഷു വരും വര്ഷം വരും തിരുവോണം വരുംപിന്നെയോരോ തളിരിനും പൂ വരും കായ് വരുംഅപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാംനമുക്കിപ്പോഴീ ആര്ദ്രയെശാന്തരായ് സൗമ്യരായ് എതിരേല്ക്കാംവരിക സഖീ അരികത്തു ചേര്ന്ന് നില്ക്കൂപഴയൊരു മന്ത്രം സ്മരിക്കാംഅന്യോന്യം ഊന്നുവടികളായി നില്ക്കാംഹാ സഫലമീ യാത്ര

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s