Vijaya dashami

വിദ്യാരംഭം, പൂജ വെയ്പ്പ്: ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
—————————————
കന്നിമാസത്തിലെ ശുക്ലപക്ഷ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ ഉണ്ടായിരിക്കുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. എന്നാല്‍ ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്‍റെ തലേദിവസമായിരിക്കും വിജയദശമി. ഈ വര്‍ഷത്തെ വിജയദശമി വരുന്നത് തുലാം മാസത്തിലാണ്.

മൂന്നാംവയസ്സും ആറാംവയസ്സും മാത്രമാണ് വിദ്യാരംഭത്തിന് പറഞ്ഞിട്ടുള്ളത്.

വരദയും കാമരൂപിണിയുമായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്ക്കാരികബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു.

സരസ്വതീക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതീപൂജകളും ദക്ഷിണാമൂര്‍ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്.

വിദ്യാരംഭം കുറിയ്ക്കാനായി മാത്രം തയ്യാറാക്കിയ ചില ഓഫീസ്സ്, ആഡിറ്റോറിയങ്ങള്‍ എന്നിവ തീര്‍ച്ചയായും ഒഴിവാക്കുകതന്നെ ചെയ്യണം.

മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടത്തുന്ന ഒരു ശുഭകര്‍മ്മം അത്യുത്തമം ആയിരിക്കും.

പൂജവെയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം
—————————–
ഈ വര്‍ഷത്തെ പൂജവെയ്പ്പ് 20-10-2015, ചൊവ്വാഴ്ച (തുലാം 03) ന് വൈകുന്നേരം മുതല്‍.

കാരണം, വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസം പൂജവെക്കേണ്ടതാകുന്നു. 21-10-2015 ബുധനാഴ്ച ദിവസം ഉച്ചയ്ക്ക് 1.29.47 സെക്കന്‍റ് വരെ മാത്രമേ അഷ്ടമിതിഥി ലഭിക്കുകയുള്ളൂ. അതുകൊണ്ടാണ് ഈ വര്‍ഷത്തെ പൂജവെയ്പ്പ് ഒരുദിവസം മുമ്പേ ആകുന്നത്.

പൂജയെടുപ്പ് 23-10-2015 വെള്ളിയാഴ്ച രാവിലെ 07.57.38 സെക്കന്‍റ് വരെയും തുടര്‍ന്ന്‍ 10.07.56 സെക്കന്‍റ് മുതല്‍ 10.38am വരെയും. തുടര്‍ന്ന്‍ രാഹുകാലം 10.39 മുതല്‍ 12.07 വരെ ഒഴിവാക്കണം (ഗണനം: കൊല്ലം ജില്ല)

വിദ്യാരംഭം ക്ഷേത്രങ്ങളില്‍ നടത്തുന്നവര്‍ക്ക്: 23-10-2015 വെള്ളിയാഴ്ച പ്രഭാതം മുതല്‍ രാവിലെ 07.57.38 സെക്കന്‍റ് വരെയും (തുടര്‍ന്നുള്ള വൃശ്ചികം രാശി ഒഴിവാക്കണം) 10.07.56 സെക്കന്‍റ് മുതല്‍ 10.38 am വരെയും.

തുടര്‍ന്ന്‍ രാഹുകാലം 10.39 മുതല്‍ 12.07 വരെയുള്ള രാഹുകാലം ആവശ്യമെങ്കില്‍ ഒഴിവാക്കണം (ഗണനം: കൊല്ലം ജില്ല). ശേഷമുള്ള മകരം രാശിയും അഭിജിത് മുഹൂര്‍ത്തവും വരുമെങ്കിലും അഷ്ടമത്തില്‍ ചൊവ്വ, വിദ്യാരംഭത്തിന് വര്‍ജ്ജ്യം ആകയാല്‍ അതും ഒഴിവാക്കണം.

എന്നാല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിനുള്ള കുഞ്ഞുങ്ങളുടെ ബാഹുല്യം കാരണം കൃത്യമായ മുഹൂര്‍ത്തം പാലിക്കാന്‍ സാധിക്കുകയില്ല. ക്ഷേത്രമാകയാല്‍ മുഹൂര്‍ത്തദോഷങ്ങള്‍ കാര്യമാക്കേണ്ടതുമില്ല.  സ്വന്തം വീട്ടില്‍ പൂജവെക്കാമോ? വിദ്യാരംഭം കുറിയ്ക്കാമോ?
———————————————-
പൂജാകര്‍മ്മങ്ങള്‍ അറിയുന്നവര്‍ പൂജാമുറിയുണ്ടെങ്കില്‍ ആ പൂജാമുറിയിലും, അല്ലാത്തവര്‍ ക്ഷേത്രത്തിലും പൂജവെക്കാം. ക്ഷേത്രത്തില്‍ വിദ്യാരംഭദിവസം വിദ്യാരംഭം നടത്തുമ്പോള്‍ പ്രത്യേകിച്ച് മുഹൂര്‍ത്തം നോക്കേണ്ടതില്ല.

എന്നാല്‍, മറ്റ് ദിവസങ്ങളില്‍ എഴുത്തിന് ഇരുത്തിയാല്‍ മുഹൂര്‍ത്തം നോക്കുകയും ചെയ്യണം. വിദ്യാരംഭ ദിവസമല്ലാതെയുള്ള ഏതൊരുദിവസവും ക്ഷേത്രത്തില്‍ വെച്ചല്ല, വീട്ടില്‍ വെച്ച് നടത്തുന്ന വിദ്യാരംഭത്തിനും മുഹൂര്‍ത്തം നോക്കേണ്ടതാകുന്നു.

മുഹൂര്‍ത്തം: വിദ്യാരംഭം:
—————————————-
വിദ്യാരംഭത്തിന് തിരുവാതിരയും ഊണ്‍നാളുകളായ അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (16 എണ്ണം) എന്നീ നക്ഷത്രങ്ങളിലും വിദ്യാരംഭം നടത്താം. നവമിതിഥിയും കൊള്ളാം.

രാത്രിയെ മൂന്നായി ഭാഗിച്ചാല്‍ അതിന്‍റെ ആദ്യ രണ്ടുഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂര്‍ത്തരാശിയുടെ അഷ്ടമത്തില്‍ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാര്‍ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വര്‍ജ്ജ്യങ്ങളാകുന്നു.

വിദ്യാരംഭത്തിന്‍റെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.

വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?
——————————-
ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. ആകയാല്‍ ക്ഷേത്രത്തിലെ ചടങ്ങില്‍ ഈ വര്‍ഷം അവിട്ടം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം.

പൂജാരീതി:
—————–
ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം.

ഈ വര്‍ഷത്തെ പൂജവയ്പ്പ്‌ ഒക്ടോബര്‍ 20, ചൊവ്വാഴ്ച വൈകിട്ട് മുതലാണ്‌. അന്ന് വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെക്കാം.

ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം.

ഗായത്രീമന്ത്രം:
———————
“ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധീയോ യോന: പ്രചോദയാത്”

(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രം:
—————————
“സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ”

സരസ്വതീദേവിയുടെ മൂലമന്ത്രം:
———————-
“ഓം സം സരസ്വത്യെ നമ:”

സരസ്വതീഗായത്രി:
—————————
“ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി പ്രചോദയാത്”

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.

വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ഈ ചുവടെ എഴുതുന്ന മന്ത്രമാണ്.

വിദ്യാലാഭമന്ത്രം:
————————-
“ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം”

എന്നാണ് പൂജയെടുപ്പ്?
———————–
പൂജ എടുക്കുന്നത് 23-10-2015 വെള്ളിയാഴ്ച രാവിലെ 07.57.38 സെക്കന്‍റ് വരെയും തുടര്‍ന്ന്‍ 10.07.56 സെക്കന്‍റ് മുതല്‍ 10.38 am വരെയും. തുടര്‍ന്നു വരുന്ന രാഹുകാലം 10.39 മുതല്‍ 12.07 വരെ ഒഴിവാക്കണം (ഗണനം: കൊല്ലം ജില്ല).

അപ്പോള്‍ മുതല്‍ വിദ്യാരംഭവും നടത്താവുന്നതാണ്.

അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന്‍ മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്‍, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.

പൂജയെടുപ്പും വിദ്യാരംഭവും 23-10-2015 വെള്ളിയാഴ്ച രാവിലെ 07.57.38 സെക്കന്‍റ് വരെയും തുടര്‍ന്ന്‍ 10.07.56 സെക്കന്‍റ് മുതല്‍ 10.38 am വരെയും.

അന്നത്തെ കൃത്യം രാഹുകാലം (കൊല്ലം ജില്ല) 10.43 to 12.12 വരെയാകുന്നു.

വിദ്യാരംഭം – ഒരു ചെറിയ വിവരണം:
—————————–
ക്ഷേത്രത്തില്‍ നടത്തുന്ന വിദ്യാരംഭം, പൂജാദികര്‍മ്മങ്ങള്‍ കൊണ്ട് പരമപവിത്രം ആകയാല്‍ ജന്മനക്ഷത്രം, കര്‍തൃദോഷം, എഴുതുന്നവരുടെയും എഴുതിക്കുന്നവരുടെയും അഷ്ടമരാശിക്കൂറുകള്‍ എന്നിത്യാദി മറ്റ് ദോഷങ്ങള്‍ സംഭവിക്കുന്നതല്ല.

ആകയാല്‍ ഈ വര്‍ഷത്തെ വിദ്യാരംഭം അവിട്ടം നക്ഷത്രമുള്ള കുഞ്ഞുങ്ങള്‍ക്കും ക്ഷേത്രത്തില്‍ വെച്ച് അഭ്യസിക്കാവുന്നതാണ്.

എന്നാല്‍, ക്ഷേത്രത്തില്‍ അല്ലാതെയുള്ള വിദ്യാരംഭം ആണെങ്കില്‍ സകലവിധ കര്‍തൃദോഷങ്ങള്‍ (കുജനിവാരങ്ങള്‍, ബുധമൗഢ്യം, അഷ്ടമത്തിലെ ചൊവ്വ, അഞ്ചിലും രണ്ടിലും പാപന്മാര്‍ നില്‍ക്കുന്ന രാശി, ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, വിശാഖം, കേട്ട, മൂലം, പൂരാടം, പൂരുരുട്ടാതി, ജന്മനക്ഷത്രം, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികള്‍, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ഇരുവരുടെയും അഷ്ടമരാശിക്കൂറുകള്‍ മുതലായവ) ഒഴിവാക്കിയുള്ള ഒരു മുഹൂര്‍ത്തം എടുക്കുകയും ചെയ്യേണ്ടതാണ്.

അങ്ങനെയൊരു ശുഭരാശിയോ മുഹൂര്‍ത്തമോ ഈ വര്‍ഷത്തെ വിദ്യാരംഭത്തിന് 23-10-2015 വെള്ളിയാഴ്ച രാവിലെ 07.57.38 സെക്കന്‍റ് വരെയും തുടര്‍ന്ന്‍ 10.07.56 സെക്കന്‍റ് മുതല്‍ 10.38 am വരെയും ലഭ്യവുമാണ്.

ആകയാല്‍ ക്ഷേത്രങ്ങളില്‍ വെച്ച് 23-10-2015 വെള്ളിയാഴ്ച രാവിലെ 07.57.38 സെക്കന്‍റ് വരെയും തുടര്‍ന്ന്‍ 10.07.56 സെക്കന്‍റ് മുതല്‍ 10.38 am വരെയും ഈ വര്‍ഷത്തെ വിദ്യാരംഭം നടത്തുന്നതായിരിക്കും ശുഭപ്രദം.

ഏവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേര്‍ന്നുകൊണ്ട്,

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s