തെക്കൻ ജില്ലകളിൽ താമസിക്കുന്ന സുഹൃത്തുളെ… നിങ്ങൾക്കായി ഞങ്ങൾ കാസർഗോഡ് ജില്ലക്കാരുടെ അടിയന്തിര അറിയിപ്പ്….
നിങ്ങളോ സുഹൃത്തുക്കളോ ബന്ധുക്കളോ ഈ ജില്ലവഴി കാറിലോ മറ്റു വാഹനങ്ങളിലോ മംഗലാപുരം ഭാഗത്തേക്ക് അടുത്ത 2-3 മാസത്തിനുള്ളിൽ പോകാൻ പരിപാടിയുണ്ടെങ്കിൽ ചില മുൻകരുതൽ എടുക്കുന്നത് നല്ലതായിരിക്കും… എന്തന്നാൽ നീലേശ്വരത്തിനും മംഗലാപുരത്തിനും ഇടയിലുണ്ടായിരന്ന 90 കി.മീ. എൻ.എച്ച് 17 എന്ന പ്രതിഭാസം  പകുതിയിലധികം കാണാതായിട്ട് ഇപ്പോൾ മാസങ്ങളായി….  ആയതിനാൽ നിങ്ങൾ യാത്ര പുറപ്പെടുന്നതിന് മുമ്പ്  ലൈഫ്ജാക്കറ്റ്, പിണ്ഡതൈലം, ഹെൽമറ്റ്(കാറിലാണെങ്കിലും വേണം),നട്ടെല്ലിനു വലിച്ചകെട്ടാനുളള വടി,  ഒരു മെക്കാനിക്ക്, ഒരു ലോറി ഇവ കൂടി കരുതുക. ഈ ലോറി എന്തിനാണ് എന്ന സംശയം ഉണ്ടല്ലേ. .പറയാം.. ഒന്നുകിൽ  നിങ്ങൾ നീലേശ്വരത്ത് എത്തിയ ഉടൻ കാർ ലോറിയിൽ കയറ്റി യാത്ര തുടരുക. യാത്രക്കാർക്ക് മംഗലാപുരം വരെ ട്രെയിനിനു പോകാം.. അല്ലെങ്കിൽ കാർ മുന്നിലും ലോറി പിറകിലുമായി യാത്ര തുടങ്ങാം.. വഴിയിൽ കാറിന്ടെ അവയവങ്ങൾ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് ലോറിയിൽ കയറ്റുക. മംഗലാപുരം എത്തുമ്പോഴേക്കും കാറ് മൊത്തമായി ലോറിയിൽ ആയിക്കഴിയും… ലോറിയെ നാട്ടിലേക്ക് തിരിച്ചയച്ച് വേറേ വണ്ടി പിടിച്ച് യാത്ര തുടരാം.😝
അല്ലെങ്കിൽ യാത്ര തലശേരി ഇരിട്ടി വീരാജ്പേട്ട തലക്കാവേരി മടിക്കേരി വഴി മംഗലാപുരത്തിനു പോകാം….
അപ്പോൾ നിങ്ങളുടെ അടുത്ത ചോദ്യം അവിടെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഒന്നുമില്ലേ ഇതൊന്നും കാണാൻ … തെരെഞ്ഞടുപ്പ് അടുത്തില്ലേ… അടുത്ത തെരെഞ്ഞടുപ്പിൽ അവരെ തോൽപ്പിക്കാല്ലോ… എന്നൊക്കയല്ലേ…
ഹ.. ഹ…. എന്നാൽ  ഞങ്ങൾ കാസ്രോട്ടുകാർ അങ്ങിനെയല്ല…. 
ഇവിടെ “കോട്ട സിസ്റ്റം” ആണ് കാലങ്ങളായി തുടരുന്നത്… ബേക്കൽക്കോട്ട, ചന്ദ്രഗിരി കോട്ട എന്നൊക്കെ കേട്ടിട്ടില്ലേ.. അതുപോലെ പച്ചക്കോട്ട, ചുവപ്പുകോട്ട, കാവിക്കോട്ട  തുടങ്ങി പലകോട്ടകളും ഉണ്ട് ഇവിടെ . അവിടെ മത്സരിക്കുന്നവരുടെ കഴിവ് ഞങ്ങൾക്ക് വിഷയമല്ല.  ഒരു “കല്ലിനോ” “തൂണിനോ” കോട്ടയുടെ കളർ അടിച്ചു വിട്ടാൽ മതി ഞങ്ങൾ ജയിപ്പിച്ചോളും. അതുകൊണ്ടു തന്നെ ഞങ്ങൾ ജയിപ്പിച്ച് വിട്ടവർക്ക് ഞങ്ങളെയോർത്ത് യാതൊരു ടെൻഷനുമുണ്ടാവാറില്ല… അവർക്ക്  ഒരുപാട് ജോലിയൊക്ക ഉള്ളതല്ലേ…… ഞങ്ങൾക്ക് ഇതൊക്കെ ശീലായി..  മന്ത്രിമാരാണെങ്കിൽ ഈ വഴി വരാറുമില്ല.  പൊതുമരാമത്ത് മന്ത്രിയെ ഓട്ടോറിക്ഷയിൽ ഈ വഴി സഞ്ചരിക്കാൻ ക്ഷണിക്കണമെന്നുണ്ടായിരുന്നു ഈയുള്ളവന്. …
പക്ഷേ വിളിക്കേണ്ടവരൊക്കെ മൗനവ്രതത്തിലാണ്. …..  ഓ ഞാൻ വിഷയത്തിൽ നിന്ന് മാറിപ്പോയി രാഷ്ട്രീയത്തിൽ എത്തിയോ….🏃 അതുവേണ്ട….
അപ്പോൾ നിങ്ങൾക്കെല്ലാവർക്കും ശുഭയാത്ര നേരുന്നു…..
മുമ്പ് ഹൈവെ ഉണ്ടായിരുന്ന ചില സ്ഥലങ്ങളുടെ ഫോട്ടോ ഇതോടൊപ്പം അയക്കുന്നു. ..

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s