Tit bits

ബിജു രമേശോ സരിതയോ പറയുന്ന കോഴകളില്‍ ഒതുങ്ങുന്നതല്ല ഇവിടത്തെ സാമ്പത്തിക പ്രശ്നം…മദ്യവും മദിരാക്ഷിയുമൊക്കെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ വരെയുള്ള സകലമാന ചര്‍ച്ചകളെയും മസാല പുരട്ടി കൊഴുപ്പിക്കുന്നുണ്ടാവാം.

സീരിയലുകളെ തോല്‍പ്പിക്കുന്ന രീതിയിലാണ് ഇന്ന് വാര്‍ത്തകളെത്തി നില്‍ക്കുന്നത്.  സരിതയും ബിജു രമേശും മറ്റും പറയുന്ന കാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നതല്ല വിഷയം. തീര്‍ച്ചയായും അവ ചര്‍ച്ച ചെയ്യപ്പെടുക തന്നെവേണം.

എന്നാല്‍, രാജ്യത്തെയും സംസ്ഥാനത്തെയും ബാധിയ്ക്കുന്ന സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു ചര്‍ച്ചയും നടത്താതെ പോകുന്നത് വഴി മാദ്ധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയ ശക്തികളും ജനങ്ങളില്‍ നിന്ന് ഒഴിവാക്കി വിടുന്നത് ഈ രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളെയും അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളെയുമാണ്.

ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം വിവരാവകാശ നിയമം ഉപയോഗിച്ചു കൊണ്ട് കണ്ടെത്തിയത് 2013നും 2015നും ഇടയില്‍ 1.14 ലക്ഷം കോടി രൂപ 23 പൊതുമേഖലാബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളി എന്ന വസ്തുതയാണ്. കഴിഞ്ഞ ഒന്‍പത് കൊല്ലങ്ങളില്‍ എഴുതിത്തള്ളിയതിനേക്കാള്‍ വളരെ കൂടുതലാണ് ഈ തുക. 2012 മാര്‍ച്ച് അവസാനം ഉണ്ടായിരുന്ന കിട്ടാക്കടം 15551 കോടി രൂപയായിരുന്നെങ്കില്‍ 2015 മാര്‍ച്ച് അവസാനം ആയപ്പോള്‍ ഉണ്ടായ കടം  52542 കോടി രൂപയായി കുത്തനെ വര്‍ദ്ധിച്ചു. 2004 മുതല്‍  2012 വരെ പ്രതിവര്‍ഷം 4 ശതമാനം കിട്ടാക്കടത്തില്‍ വര്‍ദ്ധനവുണ്ടായിരുന്നെങ്കില്‍ 60 ശതമാനത്തിന്റെ വ്ര‍ദ്ധനവാണ് 2013-2015 കാലയളവില്‍ ഉണ്ടായത്.

2004 മുതല്‍ 2015 വരെ എഴുതിത്തള്ളിയ കടം 2.11 ലക്ഷം കോടി രൂപയായിരുന്നെു അതില്‍ 1.14 ലക്ഷം കോടി രൂപയും 2013-2015 കാലയളവില്‍ ആയിരുന്നുവെന്നത് കിട്ടാക്കടം എത്ര കുത്തനെയാണ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യം വെളിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ നൂറു കോടിയ്ക്ക് മേല്‍ കിട്ടാക്കടം ഉള്ള ആളുക്ളുടെ പേര് ലഭ്യമല്ലെന്ന യുക്തിയ്ക്ക് നിരക്കാത്ത മറുപടിയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞത്. മദ്യവ്യവസായി വിജയ മല്ല്യ പോലുള്ളവരെ മറച്ചു പിടിയ്ക്കാനുള്ള നീക്കമായിട്ട്  വേണ്ടിയിട്ടാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ തമസ്കരിക്കപ്പെടുന്നത് എന്നു വേണം കരുതാന്‍.

ഇങ്ങിനെ കുത്തകളുടെയും കോര്‍പ്പറേറ്റുകളുടെയും ശതകോടീശ്വരന്മാരുടെയും കടങ്ങള്‍ കിട്ടാക്കടങ്ങള്‍ ആയി എഴുതിത്തള്ളുന്ന അവസ്ഥയിലാണ് പൊതുമേഖലാ ബാങ്കുകള്‍ നിലകൊള്ളുന്നത്.  അതില്‍ മുന്നില്‍ നില്‍ക്കുന്നത് എസ്ബിഐ ആണ്.

അതേ സമയം, വിദ്യാഭ്യാസ ലോണ്‍ മുതല്‍ വായ്പ അടയ്ക്കാത്ത വാഹനങ്ങള്‍ വരെ തിരിച്ചു പിടിയ്ക്കാന്‍ വേണ്ടി റിലയന്‍സ് ക്വട്ടേഷന്‍ മുതല്‍ പല രീതിയിലുള്ള ഗുണ്ടകളെ ഉപയോഗിച്ചു കൊണ്ടിരിക്കയാണ് ഈ പൊതുമേഖലാ ബാങ്കുകള്‍. എസ്ബിടി മുന്‍പ് റിലയന്‍സിന് ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് വാഹനം പിടിച്ചെടുക്കാന്‍ എസ്ബിഐ ഗുണ്ടകളെ ഉപയോഗിച്ചതിനെതിരെ കേസ് ഫയല്‍ ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു…

ഇത്തരത്തില്‍ കുത്തകകള്‍ക്കായി ഔദാര്യം ചെയ്യുന്ന, സാധാരണക്കാരനെ ദ്രോഹിക്കുന്ന സാമ്പത്തിക പരിപാടികള്‍ക്ക് ബദല്‍ ആയിട്ട്  എന്താണ് മുഖ്യധാരാ കക്ഷികള്‍ക്ക് പറയാനുള്ളത്?

കേരളത്തിലെ പൊതുക്കടം 1956 മുതല്‍ 2011 വരെയുള്ള കാലയളവ് കൊണ്ടു വരുത്തിത്തീര്‍ത്തത്  82.5 കോടി രൂപയായിരുന്നത് അഞ്ചു കൊല്ലം കൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇരട്ടിയാക്കി തീര്‍ത്തിട്ടുണ്ട്.

ഇനി ഈ കൊടും കടം കൂടി ചുമന്ന് കൊണ്ടു വേണം അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ അധികാരത്തിലേറുന്നത്. അപ്പോള്‍ ഈ കടം ഇങ്ങിനെ കുതിച്ചുയരുന്നത് തടയാനുള്ള ഫലപ്രദമായ നിര്‍ദ്ദേശങ്ങളെ കുറിച്ച് പരാമര്‍ശങ്ങളെങ്കിലും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ ജാഥകളില്‍ സൂചിപ്പിക്കേണ്ടതായിരുന്നു. അതു ചെയ്യുന്നുണ്ടോ?

ഇത്തരം കാര്യങ്ങള്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ട അടിയന്തിര ഘട്ടമാണിത്. തീര്‍ച്ചയായും ഇതൊന്നും സരിതയുടെിയോ ബജു രമേശിന്റെയോ ബിജു രാധാകൃഷ്ണന്റെയോ സിഡികളിലോ സംഭാഷണങ്ങളിലോ ഉണ്ടാവാന്‍ പോകുന്നില്ല. ഇതൊന്നും മഞ്ഞ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയുമില്ല…

പക്ഷേ, ഇത് ജനങ്ങളുടെ പണമെടുത്തു നടത്തുന്ന അഭ്യാസമാണ്…ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്ന അഭ്യാസങ്ങള്‍…ഇത് നമ്മള്‍ ചര്‍ച്ച ചെയ്തേ നിവൃത്തിയുള്ളൂ.

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s