VT

പ്രണാമം …..!

1982 ഫെബ്രുവരി 12 ന് വി ടി ഭട്ടതിരിപ്പാട് അന്തരിച്ചു..!

വി ടി ഭട്ടതിരിപ്പാട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് 33 വർഷം …!!

യോഗക്ഷേമസഭക്കാരുടേയും നമ്പൂതിരി യുവജനസംഘത്തിന്റേയും ശ്രമഫലമായി ശരിയാക്കിയ ‘നമ്പൂതിരി ബില്ലിന്‘ യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ സമ്മർദ്ദം മൂലം കൊച്ചി രാജാവ് നിയമ സാധുത നൽകിയില്ല. ഇതിൽ പരിക്ഷീണിതരായ വി.ടി. യും മറ്റും പ്രഹസനമെന്ന നിലയിൽ ഒരു നാടകം അവതരിപ്പിക്കാൻ ശ്രമം തുടങ്ങി. ഇതാണ് പ്രസിദ്ധമായ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്‘ എന്ന നാടകം.
ഇല്ലങ്ങളിലെല്ലാം അന്തർജനങ്ങൾ മറക്കുള്ളിലിരുന്ന് നാടകം കണ്ടു. അവരെല്ലം ഉദ്ബുദ്ധരായി. നിരവധി സ്ഥലങ്ങളിൽ അന്തർജന സമാജങ്ങൾ രൂപം കൊണ്ടു.

ഒരു സാധാരണ ശാന്തിക്കാരനിൽ നിന്നും കേരളത്തിന്‍റെ നവോത്ഥാന ചരിത്രം മാറ്റിയെഴുതിയ സാമൂഹ്യ പരിഷ്കർത്താവായി അദ്ദേഹം മാറിയത് മനുഷ്യദർശനം മാത്രം കൈമുതലാക്കിയായിരുന്നു…

നമ്പൂതിരി സമൂഹത്തെ ദുരാചാരങ്ങളുടെ അടുക്കളയിൽ നിന്നും നവോത്ഥാനത്തിന്റെ അരങ്ങത്തേക്ക് കൈ പിടിച്ചു നടത്തിയ ആ മഹാനുഭാവൻ കേരള നവോത്ഥാനത്തിനു ചെയ്ത സേവനങ്ങൾ ഒട്ടും ചെറുതല്ല.. 

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കരിഞ്ചന്ത എന്നീ നാടകങ്ങൾ, നിരവധി ഉപന്യാസങ്ങൾ , രജനീരംഗം , പോംവഴി തുടങ്ങിയ കഥാസമാഹാരങ്ങൾ ,കണ്ണീരും കിനാവും , കർമ്മവിപാകം, ജീവിതസ്മരണകൾ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s