ലോകത്തിലെ ജനസംഖ്യയുടെ മതവിശ്വാസമനുസരിച്ചുള്ള വർഗീകരണം ഇപ്രകാരമാണ്-
Christian – 31.5%
Muslim – 23.2%
Unaffiliated – 16.3%
Hindu – 15.0%
Buddhist – 7.1%
Folk – 5.9%
Jewish – 0.2%
Other – 0.8%
ഈ കണക്കിന്റെ അർത്ഥമെന്താണ്?
ലോകത്തിലെ 31.5% ആളുകൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നു, 23.2% ആളുകൾ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു…
അതിലെന്താ?
എന്നാൽ ഒന്നുകൂടി ഒന്ന് ചരിഞ്ഞ് നോക്കിയാൽ ഈ കണക്കിന് വേറെ ഒരർത്ഥം കൂടി കാണാം. ലോകത്തിലെ, 100 – 31.5 = 68.5% ആളുകൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നില്ല, ക്രിസ്തുമതത്തിന്റെ ആചാരങ്ങളൊന്നും പിൻതുടരുന്നില്ല! അതുപോലെ 100 – 23.2 = 76.8% ആളുകൾ ഇസ്ലാം മതത്തിന്റെ കണ്ണിൽ അവിശ്വാസികളാണ്. അതേപോലെ ലോകത്തിലെ 100 – 15 = 85% ആളുകളും ഹിന്ദുമത സങ്കൽപങ്ങളെ അവഗണിക്കുന്നു. ബാക്കി മതങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ. അതായത് പറഞ്ഞുവരുമ്പോ ലോകത്തിലെ ഏത് മതത്തിൽ നിന്ന് നോക്കിയാലും ലോകജനസംഖ്യയുടെ മൃഗീയഭൂരിപക്ഷവും അവിശ്വാസികളാണ്. അഥവാ, മതവിശ്വാസത്തിന്റെ കാര്യത്തിൽ ഏത് എമണ്ടൻ മതവും ഒരു ന്യൂനപക്ഷമാണ്!
നിങ്ങളൊരു ക്രിസ്ത്യാനിയാണെങ്കിൽ, ക്രിസ്തുമതം നിങ്ങളുടെ ജീവിതത്തിൽ നിർണായകമായ ഘടകമാണെന്ന് കരുതുന്നുവെങ്കിൽ, ലോകത്തിലെ 68.5% ആളുകളും നിങ്ങളുടെ വിശ്വാസങ്ങളെ പാടെ അവഗണിച്ചിട്ടും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ച് മരിയ്ക്കുന്നു. അവരുടെ ഇടയിൽ ദൈവത്തിന്റെ വരദാനം എന്നു വിശ്വസിക്കുന്ന ജന്മനാകഴിവുകൾ ഉള്ള നിരവധി, കലാകാരന്മാരുണ്ട്, ഗായകരുണ്ട്, സാഹിത്യ കാരന്മാരുണ്ട്, അതീവ ബുദ്ധിശാലികളായ ശാസ്ത്രജ്ഞന്മാരുണ്ട്.
പോട്ടെ, നിങ്ങളിനി ഏത് മതവിശ്വാസിയുമായിക്കോട്ടെ, 16.3% ആളുകൾ (Unaffiliated) എല്ലാ മതങ്ങളേയും അവഗണിച്ചിട്ടും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ച് മരിയ്ക്കുന്നു. ഇതൊക്കെ പോട്ടെ, 50 ലക്ഷത്തിൽ കൂടുതൽ ആളുകൾ വിശ്വസിക്കുന്ന മതങ്ങൾ പത്തോളമുണ്ട് ലോകത്ത്.നിങ്ങളിതിൽ ഏത് മതത്തിൽ പെട്ട ആളായാലും, 9 പ്രമുഖ മതങ്ങളുടെ വിശ്വാസപ്രമാണങ്ങളെ നിങ്ങൾ നിഷ്കരുണം തള്ളിക്കളയുകയാണ്.
അപ്പോൾ താൻ വിശ്വസിക്കുന്ന മതം മാത്രമേ സത്യമുള്ളൂ, ആ മതത്തിലെ ദൈവങ്ങൾക്കു മാത്രമേ ശക്തിയുള്ളൂ എന്നു വിശ്വസിക്കുകയും, അതിനായി കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?…
വിവരദോഷികളായി മാറാതിരിക്കുക.
Respect all religions…”മതം ഏതുമാകട്ടെ നമുക്ക് സഹോദരങ്ങളായി സ്നേഹപൂർവ്വം ജീവിക്കാം”.
Dedicated to all religious activists. Courtesy whatsapp