Namasthe

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

🔔 ഓം നമോ ഭഗവതേ വാസുദേവായ🔔

   🔔🔔ഓം നമോ നാരായണായ:🔔🔔 🔔🔔🔔ശ്രീ മഹാ ഭാഗവതം🔔🔔🔔
*ഭാഗവത മാഹാത്മ്യം ഒന്നാം ദിവസം*
*കൃഷ്ണം നാരായണം വന്ദേ കൃഷ്ണം വന്ദേ വ്രജ പ്രിയം* 

*കൃഷ്ണം ദ്വൈപായനം വന്ദേ കൃഷ്ണം വന്ദേ പ്രുഥാ സുതം*
സച്ചിദാനന്ദ സ്വരൂപനും വിശ്വത്തിന്റെ ജന്മം നിലനില്‍പ്പ്‌ നാശം ഇവക്കു കാരണ ഭൂതനും ആയ ശ്രീകൃഷ്ണനെ താപ ത്രയ ശാന്തിക്കായി ഞങ്ങള്‍ നമസ്കരിക്കുന്നു

         🔻🔻🔻🔻🔻🔻
ഹിമാലയസാനുക്കളുടെ താഴവരയിൽ,ഗംഗാതടത്തിൽ നിന്നും കുറച്ച് അകലെയായി *സരസ്വതീനദിയുടേയും ഗൗതമീനദിയുടേയും മധ്യത്തിലായി* സ്ഥിതിചെയ്യുന്ന ഒരുചെറിയഗ്രാമം. *നൈമിഷാരണ്യം.* ഇന്ന് ഇവിടെ എത്തിച്ചേരാൻ. *ലഖ്നൗ സീതാപുര റോഡുമാർഗ്ഗം 89 കിഃമി സഞ്ചരിക്കണം ലഖ്നൗവിൽ നിന്ന് സീതാഹള്ളി വരെ നേർരേഖയിലുള്ള വഴിയാണ് അവിടുന്ന്പിന്നെ വളവുകളു കയറ്റിറക്കങ്ങളും ഉള്ള വഴിയും. മിസരിക് എന്ന ക്ഷേത്രവും ഒരു തടാകവും ഇവിടെ ഉണ്ട്.* ഇന്നും ഈ ഭാഗത്ത് ധാരാളം പർണ്ണശാലകൾ കാണാം. *ഭാഗവതകഥ തുടങ്ങുന്നതും ഇവിടെ നിന്നാണ്.*

 
കുരുക്ഷേത്രയുദ്ധം നമുക്ക്‌ പകർന്നുതരുന്ന തത്വസാരം

മഹാഭാരത കഥ കേട്ടിട്ടുള്ളവർക്ക്‌ അറിയാം *18 അക്ഷൗഹിണിപട അണിനിരന്നിട്ടാണു കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നത്‌.* വളരെ മനോഹരമായിട്ടാണു വ്യാസർ ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്‌.

*എല്ലാം 18 ആണ്‌. 18 ദിവസം, 18 അക്ഷൗഹിണി, 18 പര്‍വ്വങ്ങള്‍, ഗീതയില്‍ 18 അദ്ധ്യായങ്ങള്‍. 18ഒരു ആദ്ധ്യാത്മിക സംഖ്യയാണ്‌ , 18 മഹാപുരാണങ്ങള്‍ 18 ഉപപുരാണങ്ങള്‍ എന്നിങ്ങനെ പലയിടത്തും ഈ സംഖ്യ കാണാം.* ശബരിമലയിലെ 18 പടികളൊക്കെ ഇതില്‍ നിന്ന്‌ ഉണ്ടായതാകാം, *18 അക്ഷൗഹിണിയില്‍ ഭഗവാന്റെ അക്ഷൗഹിണി കൂടി ചേര്‍ത്ത്‌ 11 അക്ഷൗഹിണിയാണ്‌ കൗരവപക്ഷത്ത്‌.*

പാണ്ഡവപക്ഷത്തില്‍ ഏഴ്‌, എണ്ണത്തില്‍ കുറവാണ്‌. ഇതും വളരെ പ്രതീകാത്മകമാണ്‌. എന്താണ്‌ 11? 5 *ജ്ഞാനേന്ദ്രിയങ്ങളും 5 കര്‍മ്മേന്ദ്രിയങ്ങളും മനസ്സും.*

*ശബ്ദസ്‌പര്‍ശരസരൂപഗന്ധങ്ങള്‍ അറിയുന്ന കണ്ണ്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ചെവി എന്നിവയാണ്‌ ജ്ഞാനേന്ദ്രിയങ്ങള്‍.* *വാക്ക്‌, പാണി, പാദം, പായു, ഉപസ്ഥം ഇവയാണ്‌ കര്‍മ്മേന്ദ്രിയങ്ങള്‍.* *പിന്നെ ഇവയൊക്കെ നിയന്ത്രിക്കുന്ന മനസ്സ്‌ ഇതാണ്‌ 11,*

*ഇവിടെ ബുദ്ധിയുടെ അഭാവത്താലാണ്‌ കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും വിഘടിച്ചു നില്‍ക്കുന്നത്‌.* *സമന്വയം സാദ്ധ്യമാകാതെ വരുന്നു.* എന്നാല്‍ പാണ്ഡപക്ഷത്ത്‌ ബുദ്ധിസ്ഥാനീയനായി ഭഗവാന്‍ ഉണ്ട്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തെ നിരായുധനായി പറയുന്നത്‌. അപ്പോള്‍ *കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും സമന്വയിക്കുന്നു.*

രണ്ടും കൂടെ അഞ്ചു മാത്രമാകുന്നു. *ഈ അഞ്ചും മനസ്സും ബുദ്ധിയും – അതാണ്‌ പാണ്ഡവപക്ഷത്തെ ഏഴ്‌. ജ്ഞാനകര്‍മ്മേന്ദ്രിയങ്ങള്‍ഏക ഭാവത്തില്‍ നില്‍ക്കുന്ന സമയത്ത്‌ അവിടെ ഭഗവദ്‌ സാന്നിദ്ധ്യമുണ്ടാകുന്നു.* ബുദ്ധിസ്ഥാനീയനായി ആരുമില്ലാത്തപ്പോഴാണ്‌ യുദ്ധം ഉണ്ടാകുന്നത്‌.

. *പത്മവ്യുഹമാണ്‌ പാണ്ഡവര്‍ ചമച്ചത്‌, താമരയുടെ ആകൃതിയിലാണ്‌ സൈന്യത്തെ വിന്യസിച്ചത്‌. പത്മം നിസ്സംഗതയുടെ പ്രതീകമാണ്‌.*

*നിസ്സംഗതയിലാണ്‌ സൈന്യത്തെ, അതായത്‌ ഇന്ദ്രിയങ്ങളെ, വിന്യസിച്ചിരിക്കുന്നത്‌.*

മറ്റേത്‌ കഴുകനെപ്പോലെയാണ്‌ ധൃതരാഷ്ട്രനിലെ ധൃഞ്‌ ധാതുവിന്‌ കഴുകനെന്നും അര്‍ത്ഥം കാണാം. കഴുകനെപ്പോലെ അള്ളിപ്പിടിക്കുന്ന സംഗമാണ്‌ ഇവിടെ. സംഗവും – നിസ്സംഗവും,

സംഗത്തെ നേരിടേണ്ടത്‌ നിസ്സംഗത കൊണ്ടാണ്‌. യുദ്ധങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ സൈന്യം പത്മവ്യൂഹമായി അണിനിരക്കണം എന്നു പറയുകയാണ്‌.

ധൃതരാഷ്ട്രനെ കേവലം ഭൂതകാലത്തിലെ ഏതോ അന്ധനായൊരു രാജാവ് എന്നറിഞ്ഞാൽ ഗീതയുടെ കാലിക പ്രസക്തി നഷ്ട്ടപ്പെടുന്നു മാത്രമല്ല അതിലൂടെ ശരിയായ ഗീതാരസം നമുക്ക് നഷ്ട്ടപ്പെടുന്നു. *ആരാണു ധൃതരാഷ്ട്രൻ ?*തത്ത്വപരമായി ചിന്തിച്ചാൽ ധൃതരാഷ്ട്രന്റെ അന്ധതയെന്നത്  *”കാണേണ്ടത് കാണേണ്ട രീതിയിൽ കാണായ്കയാണ് “*ധൃതരാഷ്ട്രൻ എന്ന ശബ്ദത്തിനു ‘ധൃതം രാഷ്ട്രം യേന സ: ധൃതരാഷ്ട്ര:’ = യാതോരുവൻ തന്റെതല്ലാതതിനെ *തന്റെതെന്നു കരുതി മുറുകെ പിടിച്ചിരിക്കുന്നുവോ അവനാണു ധൃതരാഷ്ട്രൻ*

ധൃതരാഷ്ട്രനെ സംബന്ധിക്കുന്ന തത്ത്വചിന്തയുടെ ഒരു സുന്ദരമുഹൂർത്തമാണ് *പിതാവായ വ്യാസൻ കാഴചശക്തി നല്കാം എന്ന് പറഞ്ഞതിനെ നിരാകരിക്കുന്നത് തുടർന്നു ധൃതരാഷ്ട്രൻ പറയുന്നു;* അങ്ങ് സത്യത്തെ അറിയുന്നപോലെ ഞാനും സത്യത്തെ അറിയുന്നു അച്ഛാ ലോകം സ്വാർഥതകൊണ്ട് മുങ്ങിത്താഴുന്നുകൊണ്ടിരിക്കുന്നു അതുകൊണ്ട് ഞാനും ലോകത്തിനു അനുസരിച്ച് പൊയ്കൊണ്ടിരിക്കുന്നു……

വ്യക്തമായ സത്യബുദ്ധിയെ പ്രാവർത്തികമാക്കാൻ കഴിയായ്കയാണ് ധൃതരാഷ്ട്രത്വം

ഇതാണു ലോകത്തിന്റെ ദുരിതത്തിന് കാരണം .

ധര്‍മ്മക്ഷേത്രത്തില്‍ ഈ വികാരവിചാരങ്ങള്‍ എന്ത്‌ ചെയ്യുന്നു എന്നു ചോദിച്ചു. 

അത്‌ സൂക്ഷമതലമാണ്‌. ഇനി *സ്‌തൂലതലത്തിലെ കാര്യം പറയുന്നു*.കുരുക്ഷേത്രേ- കര്‍മ്മക്ഷേത്രത്തില്‍, വിചാരം വാക്കായും വാക്ക്‌ പ്രവൃത്തിയായും മാറുന്നിടത്ത്‌.

ഭഗവാന്‍ ഇക്കാര്യം നാലാം അദ്ധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്‌.എവിടെയാണ്‌ ധര്‍മ്മം കൈമോശം വന്നതെന്ന്‌ പറയുന്ന സമയത്ത്‌.ബുദ്ധിയില്‍ നിന്ന്‌ മനസ്സിലേക്കും മനസ്സില്‍ നിന്ന്‌ ഇന്ദ്രിയങ്ങളിലേക്കും ധര്‍മ്മം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന്‌ പറയുന്നു. അത്‌ വളരെ ആലങ്കാരികമായിട്ടാണ്‌ പറയുന്നത്‌. ‘ഞാനീ യോഗത്തെ സൂര്യന്‌(വിവസ്വാന്‌) പറഞ്ഞുകൊടുത്തു.’ വിവസ്വാന്‍ മനുവിനും മനു ഇക്ഷ്വാകുവിനും പറഞ്ഞുകൊടുത്തു. അത്‌ തത്ത്വവിചാരം ചെയ്യുമ്പോള്‍ ബുദ്ധി, മനസ്സ്‌, ഇന്ദ്രിയങ്ങള്‍ എന്ന രീതിയിലാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. കര്‍മ്മ പഥത്തിലെത്തുമ്പോഴാണ്‌ പൂര്‍ണ്ണമായും നഷ്ടപ്പെടുന്നത്‌.

ദുര്‍ഗുണങ്ങള്‍ *എണ്ണിയാലൊടുങ്ങാത്തതാണ്‌,എന്നതിനാലാണ്‌ 101 എന്നു പറയുന്നത്‌.*

നമ്മുടെ ദുര്‍ഗുണങ്ങള്‍ എഴുതി വയ്‌ക്കാന്‍ ഒരു ശ്രമം നടത്തിനോക്കൂ, *യുദ്ധം ചെയ്യാന്‍ അണിനിരന്ന്‌ നില്‌ക്കുന്ന അജ്ഞാനജന്യങ്ങളായ ഇവര്‍ എന്താണ്‌ എന്നെക്കൊണ്ട്‌ ചെയ്യിച്ചത്‌ എന്ന്‌ ഓരോ ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പായി ഒന്നാലോചിക്കുക.* എല്ലാ പ്രശ്‌നങ്ങളും എങ്ങിനെ ഉണ്ടായി എന്നു പിടികിട്ടും. ‘ *എന്റെതെന്ന ചിന്തകള്‍ എന്നെക്കൊണ്ട്‌ എന്താണ്‌ ചെയ്യിച്ചത്‌’* *എന്ന വിചാരം ബാധകമല്ലാത്ത ആരാണ്‌ ഇവിടെയില്ലാത്തത്‌?* *ഏതു മതസ്ഥനാണ്‌ ?* *ഏതു ദേശക്കാരനാണ്‌ ഈ ചോദ്യത്തില്‍ നിന്ന്‌ പിന്‍തിരിയാനാകുക?* *ആര്‍ക്കാണ്‌ ഗീത ഇവിടെ ഇല്ല എന്നു പറയാന്‍ പറ്റുക?*  *ഇതല്ലേ ഭഗവത്‌ഗീതയുടെ സാര്‍വ്വലൗകീകത?* അല്ലെങ്കില്‍ ഒരു കൂട്ടരുടെ ഒരു മതഗ്രന്ഥം മാത്രമായിട്ട്‌ അതവിടെ അങ്ങിനെ ഇരിക്കും.

ഗീതക്ക്‌ ഭാഷ്യം ചമക്കുന്ന സമയത്ത്‌ ഭഗവത്‌പാദര്‍ പണ്ഡിതന്റെ ലക്ഷണം പറയുന്നുണ്ട്‌. ‘പണ്ഡാ ആത്മവിഷയ: ബുദ്ധി: ഏഷാം തേഹി പണ്ഡിതാ:’- *ആത്മവിഷയകമായ ജ്ഞാനം ആര്‍ക്കാണോ ഉള്ളത്‌ അവരാണ്‌ പണ്ഡിതര്‍.* ആത്മവിഷയത്തിലേക്ക്‌, ആത്മാന്വേഷണത്തിലേക്ക്‌, ആത്മാവിനെ അറിയുന്നതിന്‌ സഹായിക്കുന്ന മൂല്യങ്ങളെ പാണ്ഡവര്‍ എന്ന്‌ പറയുന്നു. അവര്‍ അഞ്ചു പേരായാണ്‌ മഹാഭാരതം പറയുന്നത്‌. *സദ്‌്‌ഗുണങ്ങള്‍ ദുര്‍ഗുണങ്ങള്‍ക്കെതിരായി എന്തെങ്കിലും പ്രവൃത്തി ചെയ്‌തോ എന്നാണ്‌ ചോദ്യം.* നമ്മിലെ ദുശ്ശാസനന്‍ ഒരു ശാസന പുറപ്പെടുവിക്കാന്‍ തയ്യാറായപ്പോള്‍ നമ്മിലെ പാണ്ഡവന്‍ അതിനെ തടഞ്ഞോ? അഥവാ അങ്ങനെ ഒരു ശാസന പുറപ്പെടുവിച്ചാല്‍ ശേഷം ഒരു sorry പറഞ്ഞ്‌,ഒന്നു മാപ്പപേക്ഷിച്ച്‌ മേലില്‍ അങ്ങിനെ പറ്റില്ല എന്നു പറഞ്ഞ്‌ മുറിവുകള്‍ ഉണക്കിയോ? എപ്പോഴും കൂടെ ഒരാളുവേണം എന്നു പറയുന്നത്‌ *അതു കൊണ്ടാണ്‌, വേണ്ട സമയത്ത്‌ വേണ്ടത്‌ പറഞ്ഞ്‌ നിയന്ത്രിക്കാന്‍. അങ്ങിനെയുള്ളവരാണ്‌ സഹധര്‍മ്മിണി.*

കുന്തിയുടെ പുത്രന്മാരായ പാണ്ഡവരുടെ ജന്മം സാധാരണമായ രീതിയിൽ അല്ല വ്യാസർ അവതരിപ്പിച്ചിട്ടുള്ളത് *ധർമ്മത്തിൽ, നിന്ന് യുധിഷ്ട്ടിരനും,വായുവിൽ നിന്ന് ഭീമൻ,ഇന്ദ്രനിൽ നിന്ന് അർജുനൻ, ഭൂമിയിൽ നിന്ന് മാദ്രിക്ക് നകുലനുംസഹദേവനും*

*ഒന്നാമത്തെയാള്‍ ധര്‍മ്മപുത്രര്‍,ധര്‍മ്മംപുത്രസമമായിട്ടിരിക്കുന്നവന്‍. *ഉള്ളം കൈയിലെ നെല്ലിക്ക പോലെ ധര്‍മ്മത്തെ കൈകാര്യം ചെയ്യാന്‍ പോന്ന പ്രഭാവമുള്ളവനാണ്‌ ധര്‍മ്മപുത്രര്‍*. *ധര്‍മ്മത്തെ കൊണ്ടാണ്‌ നമ്മളെ* *നിര്‍മ്മിച്ചിരിക്കുന്നത്‌ തന്നെ.*

*ഭഗവാന്‍ തന്നെ പറയുന്നുണ്ട്‌,* ‘സഹയജ്ഞാ പ്രജാ സൃഷ്ട്വാ’ എന്ന്‌. യജ്ഞഭാവം കൊണ്ടാണ്‌ നമ്മെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത്‌. *ഭീമന്‍ കര്‍മ്മമാണ്‌.അര്‍ജ്ജുനന്‍ ഋജുത്വം (നേരെ വാ, നേരെ പോ എന്ന സ്വഭാവം) സഹദേവന്‍ – ദേവൈ: സ:’ സത്സംഗപ്രിയന്‍. ഇപ്പോള്‍ നിങ്ങളെല്ലാവരും സഹദേവന്‍മാരാണ്‌; ജ്ഞാനം ശ്രവിക്കുന്നു വായിക്കുന്നു എന്നുള്ളതുകൊണ്ട്‌. ഗീതാശാസ്‌ത്രവുമായി അടുക്കുക സത്സംഗമാണ്‌.* *നകുലന്‍ കുലമില്ലാത്തവനാണ്‌. ബ്രഹ്മത്തെ ഭാവനചെയ്യുമ്പോള്‍ ഭേദങ്ങള്‍ ഇല്ലാതാകും.*

ആചാര്യ സ്വാമികള്‍ വിവേകചൂഢാമണിയില്‍ ബ്രഹ്മഭാവനയെക്കുറിച്ച്‌ പറയുന്നുണ്ട്‌, *’ജാതിനീതികുലഗോത്രപൂരകം നാമരൂപഗുണദോഷവര്‍ജ്ജിതം ദേശകാലവിഷയാദിവര്‍ത്തിയത്‌ ബ്രഹ്മതത്ത്വമസി ഭാവയാത്മനി’ എന്ന്‌ സ്വരൂപത്തില്‍ ഭാവനചെയ്‌താലും എന്ന്‌ പറയുകയാണ്‌.* *ജാതി,നീതി,കുലം,ഗോത്രം, നാമം,രൂപം,ഗുണം,ദോഷം,ദേശം,കാലം എന്നിങ്ങനെയുള്ള എല്ലാം അതിവര്‍ത്തിച്ച്‌ ബ്രഹ്മത്തെക്കുറിച്ച്‌ മെഡിറ്റേറ്റ്‌ ചെയ്യുന്ന സമയത്ത്‌, ആ ധ്യാനാവസ്ഥിത മനസ്സിലിരിക്കുന്ന സമയത്ത്‌ നാം നകുലനാണ്‌.*

*ഇങ്ങനെ ഈ വിധത്തിൽ നമ്മുടെ ഇതിഹാസങ്ങളായ മഹാഭാരതത്തേയും, രാമയണത്തേയും സമീപിച്ചാൽ മാത്രമെ ആദ്ധ്യാത്മിയമായ ഒരു മാറ്റം നമുക്കുണ്ടാവുകയുള്ളു..* അല്ലാത്തപക്ഷം ഒരു നോവൽ പോലെ വായിച[truncated by WhatsApp]

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s