panchaangam

​🙏 *ஓம் சரவண பவ* 🙏

🙏 *ഓം ശരവണ ഭവ* 🙏

———————————————-

🙏 *JAI SHREE KRISHNA* 🙏

എല്ലാവർക്കും   

ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും 

സന്തോഷത്തിന്റെയും നല്ലൊരു ശുഭദിനം നേരുന്നു

 ———————————————-

*! ! ! ഹരി ഓം ! ! !* 

*ശുഭ സുപ്രഭാതം*

*ഇന്നത്തെ പഞ്ചാംഗം*
കൊല്ല വർഷം:

*1192 ചിങ്ങം 19*

ആംഗലേയ വർഷം

*2016 September 04*
വാരം: ഞായറാഴ്ച 

സംവത്സര നാമം: ദുർമുഖ

കലി വർഷം : 5118

കലിദിനം: 1869170
ശകവർഷം

1938 ഭാദ്രപദം 04

(Traditional Saka)

അയനം: ദക്ഷിണായനം 

ഋതു : വർഷ

ഞാറ്റുവേല: പൂരം
നക്ഷത്രം: അത്തം  04.51 p.m വരെ ശേഷം ചിത്തിര

———————————————-

*ഇന്നത്തെ പിറന്നാൾ ആഘോഷിക്കേണ്ട* *നക്ഷത്രം:*

*അത്തം* 
🌹🎂🌹 ഇന്നു പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു 🌹🎂🌹

———————————————-

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: *ഇല്ല*

———————————————-

*നാളത്തെ പിറന്നാൾ നക്ഷത്രം: ചിത്തിര* 

നാളത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: *ചിത്തിര*

———————————————-

*തിഥി:*

ശുക്ല പക്ഷ തൃതീയ 06.55 p.m. വരെ ശേഷം ശുക്ല പക്ഷ ചതുര്‍ത്ഥി

*കരണം:*

ഗജം 06.55 p.m വരെ 

സുരഭി 05/09/2016  08.00 a.m. വരെ  ശേഷം വിഷ്ടി

*നിത്യ യോഗം:*

 ശുഭഃ 07.43 a.m വരെ ശേഷം ശുഭ്രഃ

*രാഹു കാലം:*05.14  p.m. മുതൽ 06.16 p.m. വരെ

*ഗുളിക കാലം:* 03.41 p.m മുതൽ 05.14 p.m. വരെ 

*യമകണ്ട കാലം:* 12.36

p.m. മുതൽ 02.09 p.m. വരെ 

അതത് സ്ഥലത്തെ സൂരോദയമനുസരിച്ചാണ് ഇവ കണക്കാക്കുന്നത്.

ഉദയം: 06.26 a.m.

അസ്തമയം: 06.46 p.m.

*ദുർ മുഹൂർത്തം*:

05.07 p.m. മുതൽ 05.57 p.m.

വരെ

*വർജ്ജ്യമുഹൂർത്തം*: 

05/09/2016  01.47 a.m. മുതൽ 03.34 a.m. വരെ

———————————————-

ഇന്ന് എന്തെല്ലാം ശുഭ കാര്യങ്ങൾക്ക് മുഹൂർത്തം ഉണ്ട്? 

ഇന്ന് *സീമന്തം/പുളിയൂണ്, വിദ്യാരംഭം, ചികിത്സ, യാത്ര, കുട്ടികൾക്ക് വയമ്പു കൊടുക്കുന്നതിന്* എന്നിവയ്ക്ക്  മുഹൂർത്തം ഉണ്ട്.

———————————————-

നാളെ *05/09/2016* എന്തെല്ലാം ശുഭ  കാര്യങ്ങൾക്ക് മുഹൂർത്തം ഉണ്ട്?

നാളെ ഒരു ശുഭ കാര്യങ്ങൾക്കും മുഹൂർത്തം ഇല്ല

———————————————-

*ഇന്നത്തെ വിശേഷങ്ങൾ*

ഇന്ന് *അത്തച്ചമയം*
*നാളത്തെ വിശേഷങ്ങൾ*

*നാളെ പറളി തേര്, വിനായക ചതുർത്ഥി*
(Note: ഇതിൽ കൊടുത്തിരിക്കുന്ന ഉത്സവം പോലെയുളള വിശേഷങ്ങൾ നക്ഷത്രത്തെ അടിസ്ഥാനമാക്കി പഞ്ചാംഗങ്ങളിൽ നിന്നും എടുക്കുന്നതാണ്. ഇതിൽ ചിലപ്പോൾ വ്യത്യാസം വന്നേക്കാം. സദയം ക്ഷമിക്കുക.)

==========================

*ഭഗവത് ഗീതയിൽ നിന്ന്:*

(തുടക്കത്തിൽ മനസ്സിലാക്കാൻ കുറച്ച് വിഷമമാണെന്നു തോന്നിയാലും പിന്നീട് ലളിതമായി തോന്നും).
*അധ്യായം അഞ്ച്*

*കർമയോഗം – കൃഷ്ണാവബോധത്തിൽ പ്രവർത്തനം:*

(പുറമേ എല്ലാ കർമങ്ങളും ചെയ്യുകയും എന്നാൽ അകമേ അവയുടെ ഫലങ്ങളെ ത്യജിക്കുകയും ചെയ്തുകൊണ്ട് പ്രാജ്ഞനായ മനുഷ്യൻ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ അഗ്നിയാൽ ശുദ്ധീകൃതനായി ശാന്തിയും വൈരാഗ്യവും തിതിക്ഷയും, ആദ്ധ്യാത്മിക ദർശനവും പരമാനന്ദവും നേടുന്നു.)
*ശ്ലോകം 11*

കായേന മനസാ ബുദ്ധ്യാ

കേവലൈരിന്ദ്രിയൈരപി

യോഗിനഃ കർമ കുർവന്തി

സങ്ഗം ത്യക്ത്വാത്മശുദ്ധയേ

*വിവർത്തനം*

യോഗികൾ അനാസക്തരായി

ശരീരം, മനസ്സ്, ബുദ്ധി എന്നിവകൊണ്ടും ഇന്ദ്രിയങ്ങൾ കൊണ്ടു

പോലും ആത്മശുദ്ധിക്കുവേണ്ടി മാത്രം പ്രവർത്തനത്തിലേർപ്പെടുന്നു.

*ഭാവാർത്ഥം*

കൃഷ്ണന്റെ ഇന്ദ്രിയപ്രീതിക്കായി കൃഷ്ണാവബോധത്തോടെ ചെയ്യുന്ന ഏതു കർമ്മവും ശരീരം കൊണ്ടോ മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ ഇന്ദ്രിയങ്ങൾ കൊണ്ടു തന്നെയോ ആവട്ടെ, ഭൗതിക മാലിന്യത്തിൽനിന്ന് മുക്തമാണ്. കൃഷ്ണാവബോധമുളളവന്റെ പ്രവൃത്തികളിൽനിന്ന് ഭൗതിക പ്രതികരണങ്ങൾ ഉണ്ടാവുന്നില്ല. അയാള്‍ക്ക് പൊതുവേ സദാചാരങ്ങളെന്ന്

പറയുന്ന ശുദ്ധകർമ്മങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നു. 

( തുടരും )  

==========================

*ഇന്നത്തെ അറിവ്*

ക്ഷേത്രാരാധന:

ഗ്രഹപ്പിഴശാന്തി ക്ഷേത്രദർശനത്തിലൂടെ എങ്ങനെ കൈവരിക്കാം? 

(തുടർച്ച)
ഗ്രഹദോഷ ശാന്തി ദേവീഭജനത്തിലൂടെ
അതുപോലെ ച, അഹ, അവി, നനു, കില തുടങ്ങിയ പദങ്ങൾ

വൃത്തനിബദ്ധമായ കൃതികളിൽ പാദപുരാണത്തിന് ഉപയോഗിക്കാറുണ്ട്. മറ്റു സഹസ്രനാമങ്ങളിൽ ഇതുപോലെയുളള പദങ്ങൾ സുലഭവുമാണ്. എന്നാൽ ലളിതാസഹസ്രനാമത്തിൽ ഇത്തരം പദങ്ങൾ ഒന്നും ഉപയോഗിക്കാതെ തന്നെ വൃത്തനിബദ്ധതയും മന്ത്രശക്തിയുടെ പൂർണ്ണതയും കാവ്യസൗന്ദര്യവും ഉൾച്ചേർന്നിരിക്കുന്നു എന്നത് ഒരത്ഭുതം തന്നെയാണ്.  ലളിതാസഹസ്രനാർച്ചന കുടുംബത്തിന്റെ ഐശ്വര്യത്തിനും ലോകശാന്തിക്കും ശ്രേഷ്ഠമാണ്. 

  

(ആധാരം – അനുഷ്ഠാന വിജ്ഞാന കോശം)

(തുടരും)

==========================

*ലോകാ സമസ്താ സുഖിനോ ഭവന്തു*

ഓം ശാന്തി ശാന്തി ശാന്തി 

എല്ലാവർക്കും ശുഭ ദിനം നേരുന്നു
(എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. അറിവുള്ളവർ തെറ്റ് ചൂണ്ടിക്കാണിക്കുവാനും അക്ഷരത്തെറ്റുണ്ടെങ്കിൽ അതു തിരുത്തി വായിക്കാനും അപേക്ഷിക്കുന്നു. )

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s