Success Quote

ഒരു സ്കൂളിലെ പ്രസംഗത്തിൽ രത്തൻ റ്റാറ്റാ ക്ലാസ്സുകളിൽ പഠിപ്പിക്കാത്ത 10 കാര്യങ്ങളെ  കുറിച്ച് പറയുകയുണ്ടായി
1 കയറ്റവും ഇറക്കവും നിറഞ്ഞതാണ് ജീവിതം അതിനെ ജിവിത ചര്യ ആയി സ്വീകരിക്കുക
2 ജനം നിങ്ങളുടെ സ്വ അഭിമാനത്തെ കാര്യമായി എടുക്കുന്നില്ല നിങ്ങൾ അത് സ്വയം തെളിയിച്ചു കൊടുക്കണം.
3 കോളേജിലെ പഠനത്തിനു ശേഷം അഞ്ചക്ക ശബളം പ്രതീക്ഷിക്കരുത് ഒരു രാത്രി കൊണ്ട് ആരും വൈസ് പ്രസിഡണ്ട് ആകുന്നില്ല അതിന് അനേക നാളത്തെ കഠിന പ്രയത്നം നടത്തണം.
4 നിങ്ങൾക്ക്  ടീച്ചേഴ്സ്  ഭീകരരായി തോന്നുന്നത് ബോസ്സ് എന്ന മേലധികാരിയേ പരിചയമില്ലാത്തതുകൊണ്ടാണ്.
5 നിങ്ങളുടെ തെറ്റുകളും പരാജയങ്ങളും നിങ്ങളുടെ മാത്രമായിരിക്കും അതിന്റെ ദോഷം മറ്റുള്ളവരുടെ മേൽകെട്ടിവെക്കരുത് ആ തെറ്റിൽ നിന്ന് പാഠം ഉൾകൊണ്ട് മുൻപോട്ട് പോകണം.
6 നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ ജനിക്കുന്നതിന് മുമ്പ് നിങ്ങൾ ഇപ്പോൾ കാണുന്നത് പോലെ ഇത്രയും അലിവില്ലാത്തവരും ദേഷ്യപ്പെടുന്നവരും ആയിരുന്നില്ല നിങ്ങളെ പരിപാലിക്കുന്നതിനു വേണ്ടി ഏറെ കഷ്ടതകൾ സഹിച്ചതുകൊണ്ടാണ് അവർ ഇങ്ങനെയായത്.
7 വീണ്ടും അവസരം സ്കൂൾ ജീവിതത്തിൽ മാത്രം കാണുന്ന ഒന്നാണ് ചില സ്കൂളിൽ ജയിക്കന്നതുവരെ പരീക്ഷ എഴുതാൻ സാധിക്കും പക്ഷേ പുറത്തുള്ള ലോകത്തെ നിയമം വേറെയാണ് അവിടെ തോൽക്കുന്നവർക്ക് അവസരം ലഭിക്കുന്നതല്ല.
8 ജീവിതമാകുന്ന സ്കൂളിൽ ക്ലാസ്സും വിഷയവും ഉണ്ടാവില്ല അവിടെ മാസം മുഴുവൻ ഒഴിവ് ലഭിക്കുന്നതല്ല നിങ്ങൾക്ക് അറിയാത്തത് പഠിക്കാൻ ആരും സമയം തരില്ല എല്ലാം നിങ്ങൾ സ്വയം ചെയ്യണം.
9 TV  സീരിയലിലെ ജീവിതം പോലെയല്ല ഒറിജിനൽ ജീവിതം ശരിക്കുള്ള ജീവിതത്തിൽ വിശ്രമം ലഭിക്കുന്നതല്ല അവിടെ ജോലി മാത്രമേ ഉള്ളു.
10 പഠിപ്പിസ്റ്റ്കളും സ്പോട്സിൽ മുൻപന്തിയിൽ ഉള്ളവരും പഠിക്കാൻ കഴിവു കുറഞ്ഞവരെ ഒരിക്കലും കളിയാക്കരുത് ചിലപ്പോൾ  നിങ്ങൾ അവരുടെ കീഴിൽ ജോലി ചെയ്യേണ്ട സമയം വരും.

വിശ്വാസം :- “നിങ്ങൾആരെയെങ്കിലും വിശ്വസിക്കുകയാണെങ്കിൽ ഇത്രമാത്രം വിശ്വസിക്കുക അവർ നിങ്ങളെ ചതിക്കാൻ നോക്കുകയാണെങ്കിൽ അവർക്ക് സ്വയം ദോഷിയായി തോന്നണം”
സ്നേഹം: – “നിങ്ങൾആരെയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ അവരുടെ മനസ്സിൽ നിങ്ങളെ പിരിയാതിരിക്കാനുള്ള സ്നേഹം ഉണ്ടാകുന്ന അത്രയും സ്നേഹിക്കുക”
ഒരു സത്യം :- നിങ്ങൾ എപ്പോഴെങ്കിലും ലക്ഷ്വറി ക്ലാസ്സ് കാർ (Jaguar, . Hummer, BMW , Audi, Ferrari, Etc) എന്നീ കാറുകളുടെ പരസ്യം TV യിൽ വരാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഈ കാറുകൾ മേടിക്കുന്ന വ്യക്തികൾക്ക് TV യുടെ മുമ്പിലിരുന്ന് സമയം വേസ്റ്റ് ചെയ്യാൻ  ഇല്ലാത്തവരാണ് എന്ന് അവർക്ക് അറിയാം

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: