today October 2 nd 2016

​🙏 *ஓம் சரவண பவ* 🙏

🙏 *ഓം ശരവണ ഭവ* 🙏

———————————————-

🙏 *JAI SHREE KRISHNA* 🙏  

എല്ലാവർക്കും      

ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും 

സന്തോഷത്തിന്റെയും നല്ലൊരു ശുഭദിനം നേരുന്നു  ———————————————-

*! ! ! ഹരി ഓം ! ! !* 

*ശുഭ സുപ്രഭാതം*
കല്യാണിലെ (മുംബൈയിലെ) 

സൂര്യോദയമനുസരിച്ച്
*ഇന്നത്തെ പഞ്ചാംഗം*
കൊല്ല വർഷം:

*1192 കന്നി 16*

ആംഗലേയ വർഷം

*2016 October 02*
വാരം: ഞായറാഴ്ച 

സംവത്സര നാമം: ദുർമുഖ

കലി വർഷം : 5118

കലിദിനം: 1869198
ശകവർഷം

1938 ആശ്വിനം 02

(Traditional Saka)

അയനം: ദക്ഷിണായനം 

ഋതു : ശരത്

ഞാറ്റുവേല: അത്തം
നക്ഷത്രം: ചിത്തിര 03/10/2016  02.42 a.m. വരെ ശേഷം ചോതി 

———————————————-

*ഇന്നത്തെ പിറന്നാൾ ആഘോഷിക്കേണ്ട* *നക്ഷത്രം:*

*ചിത്തിര* 
🌹🎂🌹 ഇന്നു പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു 🌹🎂🌹

———————————————-

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി:

 *ചിത്തിര  – ദ്വിതീയ  തിഥി* ———————————————-

*നാളത്തെ പിറന്നാൾ നക്ഷത്രം: ചോതി*

നാളത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി:

 *ചോതി  – തൃതീയ തിഥി*

———————————————-

*തിഥി:*

ശുക്ല പക്ഷ പ്രഥമ 07.46  a.m.

വരെ ശേഷം ദ്വിതീയ

*കരണം:*

സിംഹം 07.46 a.m. വരെ

വ്യാഘ്രം 08.54 p.m. വരെ

ശേഷം വരാഹം

*നിത്യ യോഗം:* 

മാഹേന്ദ്രഃ  03.29 p.m. വരെ ശേഷം വൈധൃതി 

 *രാഹു കാലം:*  04.53 p.m. മുതൽ 06.21 p.m. വരെ

*ഗുളിക കാലം:* 03.24 p.m മുതൽ 04.53 p.m. വരെ 

*യമകണ്ട കാലം:* 12.27

p.m. മുതൽ 01.55 p.m. വരെ 
(മുമ്പും രാഹുകാലം, ഗുളികകാലം, യമകണ്ട കാലം എന്നിവയുടെ സമയവ്യത്യാസത്തെപ്പറ്റി Clarify ചെയ്തിരുന്നു. നമ്മുടെ

 ഈ പഞ്ചാംഗത്തിൽ തുടക്കത്തിൽ തന്നെ കല്യാൺ ഉദയ സമയം  കണക്കിന് എന്ന് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. സാധാരണ പഞ്ചാംഗത്തിൽ ദക്ഷിണ കേരളത്തിലെ സൂര്യോദയം അനുസരിച്ചാണ് ഇവയെല്ലാം കൊടുത്തിരിക്കുന്നത്. നമ്മുടെ ദിവസ പഞ്ചാംഗത്തിൽ Kalyan Base ചെയ്തും. അതാണ് വ്യത്യാസം) അതത് സ്ഥലത്തെ സൂരോദയമനുസരിച്ചാണ് ഇവ കണക്കാക്കുന്നത്.
ഉദയം: 06.32 a.m.

അസ്തമയം: 06.21 p.m.

*ദുർ മുഹൂർത്തം*:

04.47 p.m. മുതൽ 05.34 a.m.

വരെ

*വർജ്ജ്യമുഹൂർത്തം*: 

08.51 a.m മുതൽ 10.38 a.m. വരെ

———————————————-

ഇന്ന് എന്തെല്ലാം ശുഭ കാര്യങ്ങൾക്ക് മുഹൂർത്തം ഉണ്ട്? 

ഇന്ന്  *ചികിത്സയ്ക്കും,  കുട്ടികൾക്ക് വയമ്പു കൊടുക്കുന്നതിനും മുഹൂർത്തം ഉണ്ട്*

———————————————-

നാളെ *03/10/2016* എന്തെല്ലാം ശുഭ  കാര്യങ്ങൾക്ക് മുഹൂർത്തം ഉണ്ട്?

*നാളെ വാഹനം വാങ്ങുവാനും ആദ്യമായി അതിൽ കയറുവാനും, വ്യാപാരം, വ്യവസായം, നൂതന സംരംഭം, വിവാഹ നിശ്ചയം, യാത്ര, കുട്ടികൾക്ക് വയമ്പു കൊടുക്കുന്നതിന്, നവ വസ്ത്ര ധാരണം എന്നിവയ്ക്ക് മുഹൂർത്തം ഉണ്ട്.*

———————————————-

*ഇന്നത്തെ വിശേഷങ്ങൾ*

ഇന്ന് *കന്യാകുമാരി കൊടിയേറ്റം*

———————————————-

*നാളത്തെ വിശേഷങ്ങൾ*

*നാളെ വൈധൃതി പുണ്യകാലം*
(Note: ഇതിൽ കൊടുത്തിരിക്കുന്ന ഉത്സവം പോലെയുളള വിശേഷങ്ങൾ നക്ഷത്രത്തെ അടിസ്ഥാനമാക്കി പഞ്ചാംഗങ്ങളിൽ നിന്നും എടുക്കുന്നതാണ്. ഇതിൽ ചിലപ്പോൾ വ്യത്യാസം വന്നേക്കാം. സദയം ക്ഷമിക്കുക.)

==========================

*ഭഗവത് ഗീതയിൽ നിന്ന്:*

(തുടക്കത്തിൽ മനസ്സിലാക്കാൻ കുറച്ച് വിഷമമാണെന്നു തോന്നിയാലും പിന്നീട് ലളിതമായി തോന്നും).
*അധ്യായം ആറ്*

*ധ്യാനയോഗം*

(അഷ്ഠാംഗയോഗം – ഒരു യാന്ത്രികമായ ധ്യാനമുറ – മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുകയും പരമാത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. ഈ ചര്യ സമാധിയിൽ (പൂർണ്ണമായ ഈശ്വരാവബോധത്തിൽ) പരിണമിക്കുന്നു)
*ശ്ലോകം 11, 12*

ശുചൗ ദേശേ പ്രതിഷ്ഠാപ്യ 

സ്ഥിരമാനസനമാത്മനഃ

നാത്യുച്ഛ്രിതം നാതിനീചം

ചൈലാജിനകുശോത്തരം

 

തത്രൈകാഗ്രം മനഃ കൃത്വാ

യതചിത്തേന്ദ്രിയക്രിയഃ

ഉപവിശ്യാസനേ യുഞ്ജ്യാ-

ദ്യോഗമാത്മവിശുദ്ധയേ

*വിവർത്തനം*

യോഗപരിശീലനത്തിന്ന് ഉദ്ദേശിക്കുന്നവർ ഒരു വിജനസ്ഥലത്ത് പോയി നിലത്ത് കുശപ്പുല്ലു വിരിച്ച് അതിനുമീതേ മാൻതോലും വസ്ത്രവും വിരിക്കണം.  ഇരിപ്പിടം അത്യുന്നതമോ ഏറെ താഴ്ന്നതോ ആവരുത്. പരിസരം വിശുദ്ധമായിരിക്കണം; യോഗി ഈ ആസനത്തിൽ ഉറച്ചിരുന്ന് മനസ്സിനേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ച് ഏകാന്തചിത്തനായി ആത്മശുദ്ധീകരണത്തിനുവേണ്ടി യോഗമനുഷ്ഠിക്കണം.

(Note: ഇന്നത്തെക്കാലത്ത് മാൻതോലും കുശപ്പുല്ലും ഒന്നും സാദ്ധ്യമല്ല. ശാന്തമായ ശുദ്ധമായ ഒരു സ്ഥലം തിരഞ്ഞെടുക്കാം. ക്ഷേത്രങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും ഉതതമമാണ്.)

*ഭാവാർത്ഥം*

വിശുദ്ധ പരിസരമെന്നത് തീർത്ഥാടനകേന്ദ്രങ്ങളെ സൂചിപ്പിക്കുന്നു. ഭാരതത്തിൽ,

യോഗികളും അതീന്ദ്രിയജ്ഞാനികളും ഭക്തന്മാരുമെല്ലാം പ്രയാഗ, മഥുര, വൃന്ദാവനം, ഹൃഷീകേശം, ഹരിദ്വാർ, മുതലായ പുണ്യസ്ഥലങ്ങളിൽ

പോയി താമസിക്കുകയും, ഗംഗയേയും യമുനയേയും പോലുളള നദികളുടെ തീരത്ത്

എകാന്തസ്ഥലത്തിരുന്ന് യോഗാഭ്യാസം ധ്യാനം മുതലായവ ചെയ്യുക പതിവുണ്ട്. പലപ്പോഴും ഇതു സാധിച്ചു എന്നു വരില്ല. വിശേഷിച്ച് ഭൗതികവാദികൾക്കും പാശ്പാത്യർക്കും. ആത്മനിയന്ത്രണമോ മനസ്വസ്ഥതയോ ഇല്ലാത്തവർക്ക് ധ്യാനം ശീലിക്കാനാവില്ല. അതുകൊണ്ടാണ് കലിയുഗത്തിലെ മനുഷ്യർ, പൊതുവേ അല്പായുസ്സുക്കളും

ആത്മീയബോധം കുറഞ്ഞവരും,  വിവിധ ക്ലേശങ്ങളാൽ അസ്വസ്ഥരുമായി കാണപ്പെടുന്നതെന്ന്  ബൃഹന്നാരദീയ പുരാണത്തിൽ പറഞ്ഞിരിക്കുന്നത്. ആത്മാവബോധത്തിനുളള അത്യുത്തമോപായം ഭഗവന്നാമോച്ഛാരണമാണെന്ന വസ്തുതയും അതിൽ പ്രസതാവിച്ചിട്ടുണ്ട്. 

*”കലഹത്തിന്റേയും കാപട്യത്തിന്റേതുമായ ഈ കാലത്ത് ഹരിയുടെ തിരുനാമോച്ഛാരണം മാത്രമാണ് മോക്ഷത്തിനുളള ഒരേ ഒരു മാർഗം. മറ്റൊരു വഴിയില്ല തന്നെ”*

( തുടരും )      

==========================

*ഇന്നത്തെ അറിവ്*

ക്ഷേത്രാരാധന:

ഗ്രഹപ്പിഴശാന്തി ക്ഷേത്രദർശനത്തിലൂടെ എങ്ങനെ കൈവരിക്കാം?
(തുടർച്ച)
മഹാലക്ഷ്മി 
ഗ്രഹദോഷശാന്തി മഹാലക്ഷ്മീഭജനത്തിലൂടെ.
ജ്യോതിഷത്തിൽ ശുക്രന്റെ അധിദേവതയാണ് മഹാലക്ഷ്മി. രജോഗുണ പ്രധാനിയായ ശുക്രൻ സൗന്ദര്യം, സമ്പത്ത്, ആഡംബരങ്ങൾ തുടങ്ങിയവയുടെയൊക്കെ കാരകനാണ്. ക്രിയാശക്തിയുടെ പ്രതീകമായ മഹാലക്ഷ്മിയും രജോഗുണമൂർത്തിതന്നെ.
(തുടരും – ആധാരം അനുഷ്ഠാന വിജ്ഞാന കോശം)

==========================

*ലോകാ സമസ്താ സുഖിനോ ഭവന്തു*

ഓം ശാന്തി ശാന്തി ശാന്തി 

എല്ലാവർക്കും ശുഭ ദിനം നേരുന്നു
(എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. അറിവുള്ളവർ തെറ്റ് ചൂണ്ടിക്കാണിക്കുവാനും അക്ഷരത്തെറ്റുണ്ടെങ്കിൽ അതു തിരുത്തി വായിക്കാനും അപേക്ഷിക്കുന്നു. ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ +919819277144 എന്ന നമ്പറിലേക്ക് WhatsApp message അയയ്ക്കുക) 
Siva, Mannar

*Nikhil’s Astro-Vizion*

Kalyan East 

Maharashtra – 421 306 

+919819277144

+919029404237

nikhilsvizion@gmail.com 

info@nikhilsvizion.com

———————————————-

Visit Our Websites:

For your Astrology needs

http://www.nikhilsvizion.com
For your Pooja items 

Requirements on Online

http://www.poojakart4u.com

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s