Blood Donation

​#രക്തദാനം_മഹാദാനം
18 വയസ്സ് പൂര്‍ത്തിയായതും 50 kg -ന് മുകളില്‍ ഭാരവും ഉള്ള ഏതൊരു വ്യക്തിക്കും 3 മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 5 മുതല്‍ 6 ലിറ്റര്‍ വരെ രക്തമുണ്ടാകും. ഇതില്‍ നിന്നും 350 ml രക്തം മാത്രമേ ഒരിക്കല്‍ രക്തദാനം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നുള്ളൂ. ഒരിക്കല്‍ രക്തം ദാനം ചെയ്യുമ്പോള്‍ നഷ്ടപ്പെട്ട രക്തം 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുന്നു. പ്രത്യേക ആഹാര ക്രമീകരണങ്ങളോ , വിശ്രമമോ, മരുന്നോ രക്തദാനത്തിനു ശേഷം ആവശ്യമില്ല. രക്തദാനം ഇരുമ്പിന്റെ അളവ് ക്രമീകരിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു.

മനുഷ്യ രക്തത്തിന് പകരമായി ഒന്നുമില്ല. അതിനാല്‍ ഒഴിവു പറയാതിരിക്കൂ.

രക്തദാതാക്കളുടെ എണ്ണം വളരെ കുറവാണ് , പക്ഷെ രക്തം സ്വീകരിക്കാനുള്ളവരുടെ എണ്ണം ധാരാളം. രക്തദാനം നിങ്ങളുടെ ആരോഗ്യത്തെ ഒരു രീതിയിലും ദോഷകരമായി ബാധിക്കുന്നില്ല .

8 അല്ലെങ്കിൽ 10 മിനിറ്റ് മാത്രമേ രക്തദാനത്തിന് വേണ്ടി വരുന്നുള്ളൂ….

മനുഷ്യ രക്തഗ്രൂപ്പിന്റെ ലോകത്തിലെ ലഭ്യതയുടെ കണക്ക് ശതമാനത്തില്‍

O+ve…… 40%

O-ve……. 7%

A+ve……. 34%

A-ve…….. 6%

B+ve…….. 8%

B-ve…….. 1%

AB+ve…… 3%

AB-ve…… 1%

രക്തദാനം ചെയ്യുമ്പോൾ ദാതാവിന്റെ ശരീരത്തിൽ പുതിയ രക്തകോശങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇത് രക്തദാനത്തിനു ശേഷം കൂടുതൽ ഉന്മേഷവും, പ്രവർത്തനക്ഷമതയും ശരീരത്തിനു നൽകുന്നു.

ശരീരത്തിലെ അയേണ്‍ ബാലന്‍സ് നില നിര്‍ത്താന്‍ രക്തദാനം സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. കാരണം ചിലരുടെ ശരീരത്തില്‍ അയേണ്‍ തോത് വളരെ കൂടുതലായിരിക്കും. ഇത് ഹൃദയത്തിന് നല്ലതല്ല. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ തടയാന്‍ രക്തദാനം നല്ലാതാണെന്നര്‍ത്ഥം. രക്തം സ്വീകരിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ ആരോഗ്യസംബന്ധമായ ചെക്കപ്പുകള്‍ നടത്താറുണ്ട്. ഇത് പല രോഗങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി മെഡിക്കല്‍ ചെക്കപ്പ് നടത്തിയ ഗുണം ലഭിയ്ക്കും. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും രക്തദാനം സഹായിക്കും. അയേണ്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നതു തന്നെ കാരണം. കോളന്‍, ലിവര്‍, ലംഗ്‌സ് തുടിയ ക്യാന്‍സര്‍ തടയാന്‍ ഇത് സഹായകമാണ്. 

ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാനും രക്തദാനം സഹായിക്കും. രക്തത്തിലെ തോത് നിയന്ത്രിക്കുന്നതു വഴി ബിപി നിയനത്രിക്കാനും രക്തദാനം സഹായിക്കും. കൊളസ്‌ട്രോള്‍ തോത് നില നിര്‍ത്താനും രക്തദാനം സഹായിക്കും. രക്തകോശങ്ങളില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. രക്തദാനത്തിലൂടെ കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാന്‍ സാധിയ്ക്കും. രക്തം ദാനം ചെയ്യുമ്പോള്‍ നഷ്ടപ്പെട്ടു പോയ രക്തം ശരീരം 4 മുതൽ 8 മണിക്കൂറുകള്‍ക്കുള്ളില്‍ പുനരുല്‍പാദിപ്പിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ രക്തദാനം സഹായിക്കുമെന്നര്‍ത്ഥം.

രക്തദാനത്തിന് ശേഷം പഴച്ചാറുകളോ മറ്റു പാനീയങ്ങളോ കഴിക്കാം. അന്നേദിവസം കഠിനമായ ജോലികളില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. രക്തദാനം മഹാദാനം, അത് ജീവന്റെ ദാനമാണ്. (കടപ്പാട്)

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s