Guruvayoorappan

​*ഗുരുവായൂർ മാഹാത്മ്യം*

*കൊമ്പുള്ള തേങ്ങ.*

🙏🌹🌹🙏🙏🌹🌹🙏
കുറച്ച് വർഷങ്ങൾക്കുമുമ്പ് വരെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ വിചിത്രമായ ഒരു ഉണക്കത്തേങ്ങ കെട്ടിത്തൂക്കിയിരുന്നു. ഒരു കൊമ്പുള്ള തേങ്ങ. അതിന്റെ ഐതിഹ്യം ഇങ്ങിനെയാണ്. നമ്മുടെ നാട്ടിൽ പണ്ടുവരെയുള്ള ഒരാചാരമായിരുന്നു കന്നിഫലം ദേവന് സമർപ്പിക്കയെന്നത്.#SreeGuruvayoorappan

കടിഞ്ഞൂൽ കനിയെ അടിമ കിടത്തുക എന്ന സമ്പ്രദായം കൂടിയുള്ളതാണല്ലോ . ഗുരുവായൂർ ദേശത്തെ ഒരു വീട്ടുമുറ്റത്തെതെങ്ങു ചൊട്ടയിട്ടു. ആദ്യത്തെ കുലത്തേങ്ങാ ഗുരുവായൂരപ്പന് സമർപ്പിക്കാമെന്ന് ഗൃഹനാഥൻ വഴിപാട് നേർന്നു ഒരു നാൾ സ്ഥലത്തിന്റെ ജന്മിയുടെ ദൃഷ്ടിയിൽ ഈ തെങ്ങിൻ കുല പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിക്കു വേണമെന്നായി ജന്മി. അത് സാധ്യമല്ലെന്നും ആ കുല മുഴുവൻ നടക്കൽവച്ചു കൊള്ളാമെന്നു താൻ പ്രാർത്ഥിച്ചിട്ടുണ്ടെന്നായി ഗൃഹനാഥൻ. ആ ഒഴികഴിവു കേട്ട് ജന്മി പുച്ഛസ്വരത്തിൽ ചോദിച്ചു. “എന്താ ഈ കുലക്ക് പ്രത്യേകത : അതിലെ വിത്തിനെന്താ കൊമ്പുണ്ടോ?” ഗുരുവായൂരപ്പന്റെ ഇച്ഛയുണ്ടെങ്കിൽഅതിനു കൊമ്പു മുളക്കും എന്ന് ഭക്തനും വിശ്വാസിയുമായ ഗൃഹനാഥൻ മറുപടിയും പറഞ്ഞു. അത്യത്ഭുതമെന്നു പറയാം!! ആ കുലയിലെ തേങ്ങകളിലെല്ലാം ഓരോ കൊമ്പു മുളച്ചു തുടങ്ങി. ജന്മിക്കു ഭയവും പശ്ചാത്താപവും തോന്നി എന്തിനേറെ രണ്ടുപേരും ചേർന്ന് ആ കുല ഗുരുവായൂരപ്പന്റെ നടക്ക ൽ സമർപ്പിച്ചു. തന്റെ ഭക്തന്റെ വാക്കുകളെ സത്യമാക്കിയ ഗുരുവായൂരപ്പന്റെ കാരുണ്യമല്ലാതെ മറ്റെന്താവാം ഇത്. ഈ കൊമ്പുള്ള തേങ്ങ ദേവസ്വം മ്യുസിയത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്.

🙏🌹🌹🙏🙏🌹🌹🙏

*ഓം നമോ നാരായണായ:*

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s