Savithri P Elayath write on Positive outlook in Facebook

​*ബി പോസിറ്റീവ്*
ശുഭചിന്തകള്‍ നിങ്ങളിലെ സൗന്ദര്യത്തെ ഉണര്‍ത്തും.

സന്തോഷം നിറഞ്ഞ ഒരു ചിരി. അതു മതിയല്ലോ ഈ ലോകത്തിന്‍റെ ഗതിതന്നെ മാറ്റിമറിക്കാന്‍. പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എപ്പോഴും ഹൃദയഹാരിയാണ്. ഇവര്‍ കാണുന്നവരെയൊക്കെ തന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെയാവുക അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഒന്നു ശ്രമിച്ചാല്‍ നമുക്കും ശീലങ്ങള്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

മധുരചിന്തകളോടെ ഒരു ദിവസം തുടങ്ങിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. രാവിലെ കിടക്കയില്‍ നിന്നെണീക്കും മുന്‍പേ ഇങ്ങനെയൊക്കെ ഒന്നു ചിന്തിച്ചുനോക്കാം. ‘എന്‍റെ പുഞ്ചിരി മനോഹരമാണ്, എനിക്കൊരുപാട് കൂട്ടുകാരുണ്ട്, എന്നെ കേള്‍ക്കാന്‍ ഒരുപാടാളുകളുണ്ട്.’ ഈ ശുഭചിന്തകള്‍ നല്ലൊരു ഔഷധംപോലെയാണ്. ദിവസത്തിന്‍റെ മുഴുവന്‍ സമയവും നമ്മുടെ മനസ്സിലത് സാന്ത്വനം പോലെ നിലനില്ക്കും.

ചിലരുണ്ട്, രാവിലെ എണീറ്റുവരുന്നതേ നൂറുകൂട്ടം പരാതികളോടെയാവും. ‘മറ്റുള്ളവരെ കാണുമ്പോഴേ എനിക്ക് മുട്ടിടിക്കുന്നു’, ‘എനിക്ക് പേടിയാവുന്നു’ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. എന്നെക്കൊണ്ടിതിനൊന്നും പറ്റില്ലെന്ന് രാവിലെത്തന്നെയങ്ങ് തീരുമാനിച്ചിട്ട്, പിന്നെ ദിവസം മോശമായെന്ന് പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് വല്ല കാര്യവുമുണ്ടോ?

ചിലര്‍ ദൂരെനിന്ന് കാണുമ്പോഴേ വിളിച്ചുപറയും, ‘എന്തു പറ്റി, ആകെ ക്ഷീണിച്ച് കോലംകെട്ടല്ലോ’. അതോടെ കഴിഞ്ഞു കഥ. നമ്മളാകെ തകര്‍ന്നുപോവും. നെഗറ്റീവ് എനര്‍ജ്ജി പകരുന്ന ഇത്തരക്കാരില്‍ നിന്നും കഴിയുന്നതും മാറിനില്ക്കാം. നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്ന ചില കൂട്ടുകാരില്ലേ. അവരോടൊപ്പം സമയം പങ്കിടാന്‍ ശ്രമിച്ചുനോക്കൂ. എല്ലാ വിഷമങ്ങളും അകലും, മനസ്സില്‍ ശുഭചിന്തകള്‍ നിറയും.

മറ്റുള്ളവരെ അഭിനന്ദിക്കുന്നതും നല്ല ശീലങ്ങളിലൊന്നുതന്നെ. ‘ഈ കളര്‍ നിങ്ങള്‍ക്ക് നന്നായി ചേരുന്നു’ രാവിലെ സുഹൃത്തിനോടൊന്നു പറഞ്ഞുനോക്കൂ. തൊട്ടുപിന്നാലെ ചങ്ങാതിയുടെ മുഖത്തൊരു പുഞ്ചിരി പരക്കും. അതു നമ്മിലേക്ക് വേഗം പകര്‍ന്നുവരും.

ഇന്നൊരു നെഗറ്റീവ് വാക്കും പറയില്ലെന്ന് പ്രതിജ്ഞ ചെയ്യുക. ‘വയ്യ, മടുത്തു, അയ്യോ’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുകയേയില്ല എന്നങ്ങ് തീരുമാനിച്ചാല്‍ മതി. ശരീരം റീച്ചാര്‍ജ്ജ് ചെയ്യാം ഒപ്പം മനസ്സും.

https://m.facebook.com/story.php?story_fbid=1706755276019058&id=100000538063109

Link to profile :-https://www.facebook.com/savithri.parameswaran

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s