Tirukkural

​മാംസാഹാരംത്തെക്കുറിച്ച് തിരുക്കുറൾ….
തൻ ദേഹം നിലനിർത്താനായ് 

മറുദേഹം ഭുജിപ്പവൻ 

ജീവകാരുണ്യമുള്ളോനെന്നു-

രചെയ്യുവതെങ്ങനെ?
ധനം സുക്ഷിക്ക വയ്യാത്തോ-

നതിൻ മേന്മ ലഭിച്ചിടാ;

മാംസഭുക്കിനലഭ്യം താൻ 

കാരുണ്യത്തിൻറെ മേന്മകൾ 
മാരകായുധമേന്തുന്നോർക്കുള്ളിൽ കാരുണ്യമൂറുമോ?

മാംസം ഭക്ഷിപ്പവർ നെഞ്ചിൽ ദയതോന്നില്ലൊരിക്കലും 
കൊല്ലായ്ക ദയവായീടും 

ജീവഹത്യ വിരുദ്ധമാം;

ഹത്യയാൽ ലഭ്യമാമന്നം 

ഭുജിക്കുന്നതധർമ്മമാം 
മാംസാഹാരമുപേക്ഷിച്ചാൽ 

ജീവികൾക്കത് രക്ഷയാം;

മാംസഭുക്കുകളെന്നെന്നും 

താമസം നരകത്തിലാം 
ആഹാരകാരണത്തിന്നായ് 

ജീവഹത്യ വെടിഞ്ഞീടിൽ 

മാംസം വിറ്റുപജിവിക്കും 

തൊഴിലപ്രത്യക്ഷമായിടും
മാംസമെന്നതുയിർവാഴും 

ജീവിതൻ വ്രണമായിടും 

തത്വബോധമുദിച്ചുള്ളോർ മാംസമുണ്ണാതിരിക്കണം 
ഉയിരുള്ള ശരീരത്തിൽ നിന്നു 

വേർപ്പെട്ട ഭാഗമാം 

പിണമായുള്ള മാംസത്തെ 

ഭുജിക്കാ വിജ്ഞരായവർ 
വധിച്ച ജീവിയിൻ കായ-

മന്നമാക്കാതിരിക്കുകിൽ 

ഹവിസ്സോടായിരം യാഗം 

ചെയ്‍വതേക്കാൾ വിശിഷ്ടമാം 
ജീവഹാനി വരുത്താതെ, മാംസമൊട്ടുമാശിക്കാതെ 

ജിവിക്കും സാത്വികന്മാരെ 

ലോകരെല്ലാം വണങ്ങിടും

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s