edit urine

​#അറിവ് – മൂത്രത്തിന്റെ നിറം മാറ്റത്തിന്റെ കാരണങ്ങള്‍

====================================
1. പച്ചവെള്ളം പോലെ

മൂത്രത്തിന്റെ നിറം പച്ചവെള്ളം പോലെ തെളിഞ്ഞ നിറമാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിയ്ക്കുന്നുണ്ടെന്നു പറയാം. എന്നാല്‍, ആവശ്യത്തില്‍ അധികം വെള്ളം കുടിക്കുകയാണെങ്കില്‍ സോഡിയം കുറയാന്‍ അത് ഇടയാക്കും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുന്നുണ്ടെന്നതിന്റെ സൂചനയുമാകാം ഇത്.
2. വിളറിയ മഞ്ഞ

മൂത്രത്തിന്റെ നിറം നേരിയ മഞ്ഞയാണെങ്കില്‍ ആരോഗ്യകരമായ രീതിയില്‍ ശരീരത്തില്‍ ജലാംശമുണ്ടെന്ന് കരുതാം. വൃക്ക നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനുമാനിക്കാം.
3. തെളിഞ്ഞ മഞ്ഞ നിറം

ഈ നിറം കണ്ട്, ഭയപ്പെടേണ്ട കാര്യമൊന്നും ഇല്ല. ശരീരത്തില്‍ ആരോഗ്യകരമായ രീതിയില്‍ അല്ലെങ്കിലും മതിയായ ജലാംശമുണ്ടെന്ന സൂചനയാണിത്.
4. കടുത്ത മഞ്ഞ നിറം

മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടാവുന്നത് ആവശ്യത്തിനു വെള്ളം ലഭിയ്ക്കാതെ വരുമ്പോഴാകാം. എങ്കിലും അമിത ഉല്‍കണ്ഠ പെടേണ്ട ആവശ്യമില്ല. മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങള്‍ക്കും ഈ ലക്ഷണം കാണാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെങ്കിലും ഈ അവസ്ഥ ഉണ്ടാവുന്നുണ്ടെങ്കില്‍, വിദഗ്ധ നിര്‍ദ്ദേശം സ്വീകരിക്കണം.
5. തവിട് നിറം

മൂത്രത്തിന്റെ നിറം തവിട് നിറത്തിലാവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആശങ്കപ്പെടെണ്ടതുണ്ട്. ഡീ ഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം ഗുരുതരമായ രീതിയിലാണ് ഉള്ളത്. അപകടകരമായ അവസ്ഥയിലേക്ക് നീളും മുമ്പ് ശരീരം പ്രകടിപ്പിക്കുന്ന സൂചനയായിരിക്കും ഈ നിറം മാറ്റം. ബ്രൗണ്‍ നിറത്തിലെ മൂത്രം ചിലപ്പോള്‍, കരള്‍ പ്രശ്നങ്ങളുടെ സൂചനയാകാം. ഇതിലൂടെ ചിലപ്പോള്‍ തരികള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ കരള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിയ്ക്കാത്തതു കൊണ്ടാകാം. ഡോക്ടറുടെ പരിശോധന തേടുന്നതായിരിക്കും ഉചിതം.
6. ഇളം ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറം

ബീറ്റ് റൂട്ട് പോലുള്ള ചില ഭക്ഷണങ്ങള്‍ കുറെ കഴിക്കുമ്പോള്‍ മൂത്രത്തിന് ഇളം ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറം ഉണ്ടാവാറുണ്ട്. എന്നാല്‍, ഇത്തരം ഭക്ഷണങ്ങള്‍ ഒന്നും കഴിക്കാതെ തന്നെ നിറം മാറം ഉണ്ടാവുകയാണെങ്കില്‍ യൂറിനറി ഇന്‍ഫെക്ഷന്‍, അല്ലെങ്കില്‍ ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നകളുടെ സൂചനയായിരിക്കാം ഇത്. ഉടനടി ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം.
7. ഓറഞ്ച്

ഓറഞ്ച് ജ്യൂസിന്റെ നിറത്തിനോട് സാമ്യമുള്ള നിറത്തിലാണ് മൂത്രമെങ്കില്‍ ശരീരത്തിന് മതിയായ വെള്ളം ലഭിക്കുന്നില്ലെന്നതിന്റെ അടയാളമായിരിക്കാം. കൃത്രിമ നിറം കലക്കിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും കരളിന്റെ ആരോഗ്യ പ്രശ്‌നങ്ങളും മൂത്രത്തിന്റെ ഈ നിറവ്യത്യാസത്തിന് കാരണമായെക്കാം. ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതാവും നല്ലത്.
8. പച്ച അല്ലെങ്കില്‍ നീല

ഈ രണ്ട് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധ പുലര്‍ത്തണം. മൂത്രത്തിനു പച്ചയോ നീലയോ നിറമാണെങ്കില്‍ ഇത് പലപ്പോഴും മൂത്രനാളിയിലെ അണുബാധ മൂലമാകാം. ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുകയും വിദഗ്ധ നിര്‍ദ്ദേശം സ്വീകരിക്കുന്നതുമാണ് ഉചിതം.
9. പാട പോലെ, പതഞ്ഞത്

പതിവായി കലങ്ങിയ, പതഞ്ഞ മൂത്രം വൃക്കകള്‍ തകരാറിലാണെന്നതിന്റെ ലക്ഷണമായിരിക്കാം. ഒരു പക്ഷേ ഭക്ഷണത്തില്‍ പ്രോട്ടീന്‍ അമിത അളവും ഈ ലക്ഷണം ഉണ്ടായെക്കാം. ഈ ലക്ഷണം തുടരുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്.

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s