Raja’s Higher Secondary school Nileshwaram

*കാസർഗോഡ് ജില്ലയുടെ സാംസ്ക്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന _നീലേശ്വരം, രാജാസ് സ്കൂളിന്റെ ശതാബ്ദി_യാഘോഷത്തോടനുബന്ധിച്ച്, പ്രൗഢോജ്ജലമായ ഘോഷയാത്രയ്ക്ക് വേദിയാകുന്നു.*
2017 ജൂൺ 4 ന് വൈകുന്നേരം4.30 ന് 100 മുത്തുക്കുടകളോടും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് എൻ.സി.സി കാഡറ്റുകൾ, സ്കൗട്ട്, ഗൈഡ്സ്, എൻ.എസ്.എസ് വളണ്ടിയർമാർ,  ബാൻറ് മേളം, കേരളീയ വേഷം ധരിച്ച വനിതകൾ, നാടൻ കലാ പരിപാടികൾ, വിവിധ യൂനിഫോം ധരിച്ച് ബാച്ച് തലത്തിൽ അണിനിരക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ വർണ്ണ ഭംഗിയേകും. 
ഉത്തര കേരളത്തിലെ ഈ വർഷത്തെ കളിയാട്ടങ്ങൾക്ക് പരിസമാപ്തി തീർത്തു കൊണ്ട്, നീലേശ്വരം മന്ദം പുറത്തുകാവിലെ കലശ മഹോത്സവത്തിന് തിരുമുടി ഉയർന്നതിനു ശേഷം വൈകുന്നേരം 4.30 ന് ആരംഭിച്ച് രാജവീഥിയിലൂടെ 5.30 മണിയോടു കൂടി ഘോഷയാത്ര രാജാസ് മൈതാനത്ത് പ്രവേശിക്കും. 
കലശ ദിവസമായതുകൊണ്ടുതന്നെ ഉത്തര കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തുന്ന, രാജാ റോഡ് നിറഞ്ഞു കവിയുന്ന, ലക്ഷക്കണക്കിന് ജനങ്ങൾക്കിടയിലൂടെ

വർണ്ണശബളമായ ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന, നൂറു കണക്കിന് കലാകാരൻമാർ അണിനിരക്കുന്ന ഘോഷയാത്ര കടന്നു പോകും. 
ഘോഷയാത്രയുടെ വിജയം താങ്കളേവരുടേയും സഹകരണത്തോടെ മാത്രമെ സാധ്യമാകൂ. നീലേശ്വരത്തെ സാമൂഹ്യ-സാംസ്കാരിക- കലാ-കായിക രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ക്ലബ്ബുകളിലെയും അംഗങ്ങളും കുടുംബശ്രീ – ജനശ്രീ പ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും, രാജാസിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻ അധ്യാപകർക്കും സംഘാടക സമിതി അംഗങ്ങൾക്കും ഒപ്പം, കുടുംബ സമേതം ഘോഷയാത്രയിലും തുടർന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
ചെയർമാൻ /കൺവീനർ

ഘോഷയാത്ര കമ്മിറ്റി

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s