Metro Man E Sreedharan

Forwarded as received from an FB post

പലപ്പോഴും എന്റെ ക്ഷേത്ര മുറ്റത്ത് Govt.of India യുടെ കാറ് പ്രൗഢിയോടെ വന്ന് നിന്നാൽ അതിൽ നിന്ന് ഇറങ്ങുക വിനീത ഹൃദയനായ ശ്രീധരൻ സാറായിരിക്കും. രാഷ്ട്രം ആദരിക്കുന്ന ഉത്തുംഗ ശൃംഗത്തിലിരിക്കുമ്പോഴും ക്ഷേത്ര മുറ്റത്ത് കുശലാന്വോഷണ പ്രജ്ഞനായ നാട്ടുകാരനും മതിൽ കെട്ടിനുള്ളിൽ ഉള്ളുരുകിയ അചഞ്ചല ഭക്തി പേറുന്ന ഭഗവത് ദാസനുമാണ് ഈ  84കാരൻ.
1932 ജൂൺ 12 നു നീലകണ്ഠൻ മൂസതിൻ്റെ യും  കാർത്തിയായനി എന്ന അമ്മാളു അമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ  ജനനം. അടുത്തുള്ള ചാത്തനൂർ പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീടിന് 20 കിലോമീറ്റർ അകലെയുള്ള കുമരനല്ലൂർ ഹൈസ്കൂളിൽ തുടർപഠനത്തിനു പോയി പക്ഷേ എന്നും നടന്ന് കൊണ്ടുള്ള ഈ യാത്ര അദ്ദേഹത്തെനു ബുദ്ധിമുട്ടായപ്പോൾ കൊയ്ലാണ്ടിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് അദ്ധേഹം പറിച്ച് നടപ്പെട്ടു.
ശ്രീധരൻ എന്ന പ്രതിഭയുടെ ജീവിതത്തിലെ വലിയ വഴിതിരിവാണ് സഹോദരി ഭർത്താവ് നാരായണ മേനോനുമായുള്ള സഹവാസം …
അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വലിയ ഒരു റോൾ മോഡലായിരുന്നു മേനോൻ.
കൊയ്ലാണ്ടിയിലെ സ്കൂൾ പഠനാനന്തരം അദ്ദേഹം ചരിത്ര പ്രസിദ്ദമായ പാലക്കാട് വിക്ടോറിയ കോളേജിൽ പഠനം നടത്തി അവിടെ വെച്ചാണ് ടി എൻ ശേഷനുമായി പരിചയപെടുന്നത്.
കോളേജ് പഠന ശേഷം അദ്ദഹം ആന്ദ്രയിൽ എൻജിനിയറിങ്ങിനു ചേർന്നു.
കുറഞ്ഞകാലം അധ്യാപക വൃത്തിയിൽ ഏർപ്പെട്ടുവെങ്കിലും
1953 ൽ സബ് എൻഞ്ചിനിയർ ആയി ബോംബെയിൽ ജോലി ആരംഭിച്ചതോടെ യാണ് ശ്രീധരൻ എന്ന പ്രതിഭയുടെ ഔദ്യോഗിക ജീവീതം ആരംഭിക്കുന്നത്.
പിന്നീട് ഉന്നത റങ്കോടെ എഞ്ചിനിയറിങ്ങിൽ സിവിൽ സർവെൻ്റായി റയിൽവേയിൽ  വരുന്നതോടെ യണ് ശ്രീധരൻ ശ്രദ്ധേയനാകുന്നത്.

1958 ൽ അദ്ദേഹം ഡിവിഷണൽ എഞ്ചിനിയർ ആയി സ്ഥാനകയറ്റം ലഭിച്ചു.റയിൽവേയുടെ ചരിത്രത്തിൽ ഇത്രയും പ്രായം കുറഞ്ഞ ഡിവിഷണൽ എഞ്ചിനിയർമാർ വിരളമാണ് .ഇതിൽ നിന്ന് അദ്ദേഹത്തിൻ്റെ കഴിവ് നമ്മുക്ക് അളക്കാം.

1964 ഡിസംബറിൽ 22 നു തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം തകരുകയും അതിനുമുകളിലൂടെ പോയിരുന്ന തീവണ്ടിയിലെ ഒരാൾ പോലും രക്ഷപെടാതെ എല്ലാവരും മരണത്തിനു കീഴങ്ങുകയും ചെയ്ത വലിയ ദുരന്തം. നടുവിലെ ലിഫ്റ്റ് ഒഴികെപുർണമ്മായും തകർന്ന പാലവും റോഡും പുനർനിർമ്മിക്കുക അല്ലാതെ
മറ്റൊരു മാർഗ്ഗവും ഇല്ല.നാട്ടിൽ അവധി ആഘോഷിച്ചിരുന്ന ശ്രീധരനോട്  തൻ്റെ മേലുദ്ധ്യോഗസ്ഥനായ GP വാര്യർ അവധി കാൻസൽ ചെയ്ത് വരുവാൻ പറഞ്ഞു .തിരിച്ചുവന്ന ആ മുപ്പത്തിരണ്ട് കാരനെ ആറ് മാസത്തെ സമയം നൽകി ധനുഷ്കോടിയിലേക്ക് പാമ്പൻ പാലത്തിൻ്റെ നിർമാണത്തിനായി പറഞ്ഞയക്കുമ്പോൾ വാര്യർസാർക്ക് അറിയാമായിരുന്നു ആപ്രതിഭ അതിൽ വിജയിക്കും എന്ന്.
ആറ് മാസം സമയം പറഞ്ഞ പാമ്പൻ പാലം 46 ദിവസം കൊണ്ട് സാക്ഷാൽകരിക്കപ്പെടുകയും അതിൻ്റെ ഗുണ നിലവാരത്തിൽ യാതോരുകുറവും വരാതെ പുനർ നിർമ്മിക്കുകയും ചെയ്തത് ഈ എൻഞ്ചിനിയറുടെ വൈദഗ്ത്യമാണ് .പാമ്പൻ പാലത്തിൻ്റെ എൻഞ്ചിനിയറിങ്ങ് വൈദക്ത്യവും ചരിത്രവും മറ്റൊരു പോസ്റ്റിൽ പറയാം.ഈ ഒറ്റനിർമ്മാണം മഹാനായ നമ്മുടെ മെട്രോമാനെ രാജ്യത്തിനു പ്രിയപ്പെട്ടവനാക്കി.
കേന്ദ്രസർക്കാർ അദ്ദേഹത്തിനു പുരസ്കാരം നൽകി ആദരിച്ചു.പിന്നിട് പല നിർമ്മാണങ്ങൾക്കും അദ്ദേഹം ചുക്കാൻ രാജ്യം അദ്ദേഹത്തെ ഏൽപ്പിച്ചത് ഈ ഒറ്റ പ്രവർത്തിയുടെ ഫലമായാണ്.അദ്ദേഹത്തിൻ്റെ എൻഞ്ചിനിയറങ്ങ് വൈദഗ്ത്യം കൊണ്ട് രാജ്യത്തിനു ലഭിച്ച മഹത്തായ പല പ്രൊജക്റ്റളും ഉണ്ട് ഒാരോന്നിലും അദ്ദേഹം ഉപയോഗിച്ച ടെക്നോളജിയും അർപ്പണ ബോധവും വാക്കുകൾക്ക് അതീതമാണ്.
അവയിൽചിലതാണ്
കൊൽകത്ത മെട്രോയും 1979ലെ കൊച്ചിൻ ഷിപ്പിയാർഡും,1987 ചരിത്ര പ്രസിദ്ധമായ കൊങ്കൺ പാതകളും 1997ലെ ഡൽഹി മെട്രോയും അവസാനം നമ്മുടെ കൊച്ചിൻ മെട്രോയും ഒക്കെ. ഒാരോനിലും ആ വലിയ മനുഷ്യൻ ആവിഷ്കരിച്ചിട്ടുള്ള വൈദഗ്ധ്യം പറയാൻ മാത്രമുള്ള അറിവ് എനിക്കില്ല എന്ന് ഞാൻ തുറന്ന് സമ്മതികുകയാണ്.
അദ്ദേഹത്തിൻ്റെ മഹത്തായ സംഭാവനകൾ മാനിച്ച് രാജ്യം പത്മശ്രീയും പത്മ വിഭുഷണും നൽകി ആദരിച്ചു. മെട്രോയുടെ വൻ വിജയത്തിനു കാരമായ അദ്ദേഹം ‘Metro Man’ എന്നപേരിൽ അറിയപ്പെടുന്നു.മറ്റു അനവധി പുരസ്കാരവും  അദ്ദേഹത്തെ തേടിയെത്തി.
ഉന്നതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഈ മനുഷ്യൻ്റെ വിനയം അദ്ദേഹത്തെ പലരിൽനിന്നും വ്യത്യസ്തനാക്കുന്നു പൊന്നാനി ചമ്രവട്ടം ജംഗ്ഷനു കുറച്ചകലെയുള്ള കുറ്റിക്കാട് എന്ന പ്രദേശത്ത് ഉള്ള വസതിയിൽ ഭാര്യ രാധയുമൊത്ത് വിശ്രമ ജീവിതം നയിക്കേണ്ട ഈ സമയത്തും പൊന്നാനി നഗരസഭ അടക്കം അനവധി തദ്ധേശ ഭരണ കൂടങ്ങളുടെയും  പല ഉന്നത പദ്ധതികളുടെയും ഉപദേശകനായും ഈ ചുറുചുറുക്കുള്ള എൺപത്തിനാലുകാരൻ മാറുന്നു.
അങ്ങയുടെ വിജയത്തിനു പിന്നിൽ എന്താണ് എന്ന നമ്മുടെ ചോദ്യത്തിനു മുന്നിൽ ‘Cracks open the path for action seekers’
എന്ന ഗീതാ വാക്യം ഉരുവിട്ട് അദ്ദേഹം വിനയാന്വിതനാകുന്നു.
ഈ മഹാമനീഷിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ജഗദീശ്വരൻ നൽകട്ടെ..

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s