*നാരങ്ങ*
നമ്മുടെ പ്രതിരോധ ശേഷിയെ ഉണര്‍ത്താന്‍ സഹായിക്കുന്ന ചെറുനാരങ്ങ.നാരങ്ങയിലുള്ള ഫ്ലവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍ , പ്രമേഹത്തോടനുബന്ധിച്ച് ചെറു രക്‌തഞ്ഞരമ്പുകള്‍ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ , പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുന്നു
ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം രക്‌തഞ്ഞരമ്പുകളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുന്നു.നല്ല അണുനാശിനിയാണ് സിട്രിക് ആസിഡ്. . വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാന്‍ നാരങ്ങാനീര് നല്‍കുന്നത് ഫലവത്താണ്.കേടുവന്ന മുടിയിഴകള്‍ നന്നായി വളരുന്നതിനും മുടിയുടെ വരള്‍ച്ച മാറാനും താരന്‍ മാറാനും നാരങ്ങ നീര് ഉപയോഗിക്കുന്നു
ടോണ്‍സിലൈറ്റിസിനു ശമനമുണ്ടാക്കാന്‍ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണ്.ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്. ഇലക്കറികള്‍ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര് സഹായിക്കും.
നാരങ്ങ തുളച്ചതില്‍ വിരല്‍ കടത്തിവെച്ച് നഖച്ചുറ്റ് മാറ്റുന്നതും നാരങ്ങാനീര് തലയില്‍ പുരട്ടി താരന്‍ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തിക്കുടിച്ച് ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്
വൈറ്റമിന്‍ സി കൊണ്ടും പൊട്ടാഷ്യം കൊണ്ടും സമ്പന്നമാണ്. വൈറ്റമിന്‍ സി ജലദോഷത്തിനോടും പനിയോടും പൊരുതി നില്ക്കുകയും പൊട്ടാഷ്യം തലച്ചോറിനെയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
കരളിനെ വിഷ മുക്തമാക്കുന്നതില്‍ നാരങ്ങ വെള്ളത്തിനു വലിയ പങ്കുണ്ട് എന്നത് വളരെ അത്ഭുതമുണ്ടാക്കുന്നതാണ്. പിത്ത രസത്തെ ഉത്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു എന്നത് മറ്റൊരു കാര്യം. കണ്ണിന്റെ ആരോഗ്യത്തെ നില നിറുത്തുന്നതില്‍ നാരങ്ങ വെള്ളം വലിയ ഒരു പങ്കു വഹിക്കുന്നു.
##### #### .
*ഔഷധ ഗുണമേറിയ നെല്ലിക്ക*
ആയുര്‍വേദ മരുന്നുകളിലെ ഒഴിവാക്കാനാകാത്ത ഘടകമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറ എന്നു തന്നെ നെല്ലിക്കയെ വിശേഷിപ്പിക്കാം. നെല്ലിക്ക ഒരേസമയം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് സഹായകരമാണ്.
ദിവസവും രണ്ട് പച്ച നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കും.
ച്യവനപ്രാശം കുട്ടികള്‍ക്ക് വാങ്ങി നല്‍കാറുണ്ട്. ച്യവനപ്രാശക്കൂട്ടിലെ പ്രധാന ഘടകവും നെല്ലിക്കയാണ്. ച്യവന മഹര്‍ഷിയുടെ യൗവ്വനം വീണ്ടെടുക്കാന്‍ ഉപയോഗിച്ച സിദ്ധൗഷധത്തിലെ മുഖ്യചേരുവയായിരുന്നു നെല്ലിക്ക. അതുകൊണ്ടു ആയുര്‍വേദത്തില്‍ നെല്ലിക്കക്ക് വലിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്.
പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് ദിവസവും പതിവായി മൂന്നു നേരവും കഴിച്ചാല്‍ അസുഖം ശമിക്കും. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണ് നെല്ലിക്ക. ഒരു നെല്ലിക്ക തിന്ന് വെള്ളം കുടിച്ചു നോക്കൂ, ക്ഷീണമൊക്കെ പെട്ടെന്ന് മാറുന്നതായി കാണാം. പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ നെല്ലിക്കയുടെ ഉപയോഗം നിയന്ത്രിക്കും. മുടിയിലുപയോഗിക്കുന്ന ഹെന്ന പൊടിയില്‍ നല്ലൊരു ഭാഗവും ഉണക്കനെല്ലിക്കയാണ്. ഇത് മുടിയ്ക്ക് കറുപ്പ് നല്‍കി സഹായിക്കുന്നു. തലയുടെ ചര്‍മ്മത്തിനും നെല്ലിക്ക നല്ലതാണ്.
###### ###### ######
*വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍*
നമ്മുടെ മോശം ജീവിതരീതിയും ഒട്ടും ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും അനന്തരഫലമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. ഇത് പലരെയും വിഷമത്തിലാക്കുന്ന പ്രശ്‌നവുമാണ്. വയറില്‍ അടിയുന്ന കൊഴുപ്പ് ശരീരഭംഗിയെ ബാധിക്കുമെന്ന് മാത്രമല്ല ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കാം.
ഇവിടെയിതാ വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ചില പ്രകൃതിദത്തമായ വഴികള്‍.
നാരങ്ങവെള്ളം കഴിച്ച് ദിവസം ആരംഭിക്കുക
വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള മികച്ച ചികിത്സകളില്‍ ഒന്നാണ് ഇത്. ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. ഇത് ദിവസവും രാവിലെ കഴിക്കുന്നത് നിങ്ങളുടെ ശരീര പോഷണത്തിനും കുടവയര്‍ കുറയാനും സഹായിക്കും.
വെള്ള അരി(White Rice) ആഹാരങ്ങള്‍ കഴിക്കാതിരിക്കുക
വെള്ളയരി ആഹാരങ്ങള്‍ക്ക് പകരം ഗോതമ്പ് ആഹാരങ്ങള്‍ കഴിക്കുക. മട്ടയരി(Brown Rice), ബ്രൗണ്‍ ബ്രെഡ്, ഓട്‌സ്, തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
മധുര ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക
മധുര പലഹാരങ്ങള്‍, പാനീയങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ തുടകള്‍, അടിവയര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ കാരണമാവും.
വെള്ളം ധാരാളം കുടിക്കുക
കുടവയര്‍ കുറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശരീരപോഷണത്തിന് സഹായിക്കുകയും ശരീരത്തിലെ വിഷാശം കളയുകയും ചെയ്യുന്നു.
വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുക
രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ദിവസവും രാവിലെ കഴിക്കുക. അതിന് ശേഷം ഒരു ഗ്ലാസ് നാരങ്ങാവെള്ളം കഴിക്കാം. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കുകയും നിങ്ങളുടെ ശരീരത്തിലെ രക്ത ചംക്രമണ പ്രക്രിയ സുഗമമാക്കുകയും ചെയ്യും.
മാംസാഹാരം ഒഴിവാക്കുക
വയറ് കുറയ്ക്കണമെങ്കില്‍ കഴിയുന്നിടത്തോളം മാംസാഹാരങ്ങള്‍ ഒഴിവാക്കുക.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.
ദിവസവും രാവിലെയും വൈകീട്ടും ധാരാളം പഴങ്ങള്‍ കഴിച്ച് ശീലിക്കുക. ഇത് നിങ്ങളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും വിറ്റാമിനുംകളും പ്രദാനം ചെയ്യും.
സുഗന്ധവ്യഞ്ചനങ്ങള്‍ പാചകത്തിന് ഉപയോഗിക്കുക
ഇഞ്ചി, കുരുമുളക്, കറുവപ്പട്ട തുടങ്ങിയ സുഗന്ധ വ്യഞ്ചനങ്ങള്‍ പാചകത്തിന് ഉപയോഗിക്കുക. ഇവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അവ നിങ്ങളിലെ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.