Learning- An endless Process

🌷*കാകദൃഷ്ടി ബകധ്യാനം*

*ശ്വാനനിദ്രാ തഥൈവച*

*അല്‍പാഹാരം* *ജീര്‍ണ്ണവസ്ത്രം*

*ഏതത് വിദ്യാര്‍ത്ഥിലക്ഷണം*🌷
🌷🌷🌷ഒരു വിദ്യാര്‍ത്ഥി എത്രത്തോളം ജാഗ്രത്തിലായിരിക്കണമെന്ന് ഈസുഭാഷിതം വ്യക്തമാക്കുന്നു.
 ഉയരത്തില്‍ പറക്കുന്ന കാക്ക താഴെ ഭൂമിയില്‍ വിതറിയിരിക്കുന്ന ചെറിയ അരിമണികളും ധാന്യങ്ങളും കണ്ടെത്തുന്നത് എപ്രകാരമാണോ അത്തരത്തില്‍ സൂക്ഷമദൃക്കായിരിക്കണം ഒരു നല്ല വിദ്യാര്‍ത്ഥി. 
അറിവിന്റെ ഏതൊരംശത്തേയും എവിടെനിന്നും ശേഖരിക്കുവാന്‍ അവന്‍ സദാ സന്നദ്ധനായിരിക്കണം.
അതുപോലെതന്നെ കൊക്ക് അതിന്റെ ആഹാര സമ്പാദനത്തിന് കാണിക്കുന്ന ഏകാഗ്രതയായിരിക്കണം ഒരു വിദ്യാര്‍ത്ഥി അവന്റെ അറിവ് സമ്പാദനത്തിന് കാണിക്കേണ്ടത്. 
നായയുടെ ഉറക്കംപോലെ, ഉറക്കത്തില്‍പോലും ജാഗ്രത്തില്‍തന്നെയായിരിക്കണം. നിരീക്ഷണ പടുവായ വിദ്യാര്‍ത്ഥി.
വിശപ്പടക്കാൻ വേണ്ടിമാത്രം ആഹരിക്കുന്നവനായിരിക്കണം ഒരുഈശ്വരീയ വിദ്യാര്‍ത്ഥി. 
അമിതാഹാരം എപ്പോഴും ആലസ്യത്തെ പ്രദാനം ചെയ്യുന്നതാണെന്ന് ഓര്‍ക്കുക. ഉത്തമനായ ഒരു പഠിതാവ് ഒരിക്കലും അന്നവസ്ത്രാദികളില്‍ , ആഡംഭരങ്ങളിൽ അമിതാവേശം കാണിക്കാറില്ല …..
പലരും സ്വയത്തെയോ ഈശ്വരനെയോ (പരമാത്മാവിനെ = ശിവനെ) ശരിയായല്ല  മനസിലാക്കിയിരിക്കുന്നത്….. ശിവനെന്നപദത്തിനർത്ഥം മംഗളകാരിയെന്നാണ്….
ശങ്കരനെ വിനാശകാരിയായാണ് പറയാറ്….

ശങ്കരനും ശിവലിംഗത്തിനുമുന്നിൽ തപസനുഷ്ഠിക്കുന്നു….അതിൽനിന്നും മനസിലാക്കാം – അതിനുംമുകളിൽ ഒരുശക്തിയുണ്ട്….
സർവ ദേവാത്മാക്കളും ശിവലിംഗത്തെ ആരാധിക്കുന്നുണ്ട്..
ഈശ്വരൻ ശരീരാധാരിയല്ലാത്തതിനാലാണ് കണ്ണോ – മൂക്കോ – നാക്കോ – മാറ്റവായവങ്ങളോ ഇല്ലാത്ത ശിവലിംഗം ഈശ്വരന്റെ പ്രതീകമായി പൂർവികകാലത്ത് പ്രതിഷ്ഠിക്കപ്പെട്ടത്…
പിന്നീടാണ് ശരീരബോധം അധികരിച്ചതനുസരിച്

 ശരീരാധാരികളായ ദേവതകളെ ആരാധിക്കാൻ ആരംഭിച്ചത്…..
ഒരുയഥാർത്ഥജ്ഞാനി ആരെയും ആരാധിക്കാനല്ല മറിച് ഓരോദേവീ ദേവന്മാരില്മുള്ള ഗുണങ്ങളെയും ശക്തികളെയും സ്വയത്തിൽ പകർത്താനാണ്

 ശ്രമിക്കുക…..മാനവനിൽനിന്നും..മാധവനിലേക്……🌷🌷🌷

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s