ഈശ്വര സങ്കൽപ്പം

ക്ഷേത്രത്തിൽ പോയ അച്ഛനോട് മകൾ: “വാതിലിനരികിൽ വെച്ചിരിക്കുന്ന സിംഹം നമ്മളെ ഉപദ്രവിക്കില്ലേ?”
അച്ഛൻ: “ഇല്ല! അത് പ്രതിമയാണ് മോളെ.”
മകൾ: അപ്പോൾ പ്രതിമയുടെ രൂപത്തിലിരിക്കുന്ന ദൈവം എങ്ങനെ നമ്മളെ അനുഗ്രഹിക്കും?”
അച്ഛനുത്തരമില്ലായിരുന്നു.
*******
ഈയൊരു ചോദ്യവുമായിട്ടാണ് ഏതോ ഒരു കുട്ടിയുടെയും അവളുടെ അച്ഛന്റെയും പേരിലെന്ന വ്യാജേന ചിലരൊക്കെ ഈ പോസ്റ്റ് വ്യാപകമായി സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു സാധാരണ ഹിന്ദു പതറിപ്പോകുന്ന ചോദ്യം. ഇതുപോലുള്ള പലവിധ ചോദ്യങ്ങളിൽ ആളുകൾ, അവർക്ക് കാര്യങ്ങൾ വ്യക്തമായിട്ടറിയാത്തതിന്റെ പേരിൽ, പതറിപ്പോവുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് ഈ ചോദ്യത്തിന് ഒരു നല്ല മറുപടി നൽകുക? ഒന്നും ശ്രമിക്കാം!
നമ്മിലുള്ള ജീവചൈതന്യം, വിഗ്രഹത്തിലെ  ഒരു മഹ്ദചൈതന്യത്തിലേക്ക് സഞ്ചരിച്ച്, ആ ചൈതന്യത്തെ ഇങ്ങോട്ട് തിരിച്ചു പ്രതിഫലിപ്പിക്കുമ്പോഴാണ് നാം അനുഗ്രഹപ്പെട്ടിരിക്കുന്നു എന്ന തത്വം നമുക്കനുഭവപ്പെടുന്നത്. പരമഭക്തിപൂർവ്വമായ ഒരു പ്രത്യേക വികാരം നമ്മുടെ ഉള്ളിലെ ചേതനയെ ഉണർത്തി ആ ചേതന തന്നെ നമ്മോടു പറഞ്ഞു; നാം അനുഗ്രഹിക്കപ്പെടുമെന്ന്. ക്ഷേത്രശ്രീകോവിലിനകത്തെ വിഗ്രഹത്തിലേക്കു ഇരുകൈകളും കൂപ്പിക്കൊണ്ട് ഭക്തിപാരവശ്യാ നിൽക്കുന്ന ഒരു ഭക്തന് ഇതേ ഭാവം ഒരു സിംഹത്തിന്റെ പ്രതിമയുടെ നേർക്കുനോക്കുമ്പോൾ ഉണ്ടാകുന്നില്ല. അതിനാൽ നമുക്കതിനോട് ഈശ്വരനുമായുള്ള ബന്ധം സ്ഥാപിക്കാനും തൽക്കാലം വയ്യ.
യഥാർത്ഥത്തിൽ ഏതെങ്കിലും ഒരു വസ്തുവിനോട് ആശ്രയഭാവവും ഭക്തിയും കൈവരുമ്പോൾ, നമ്മിലുള്ള ചേതനാശക്തി തനിയെ ഉണരുകയും അതു സമയാസമയങ്ങളിൽ ആവശ്യമുള്ളത്, നമ്മുടെ യോഗ്യതക്കനുസരിച്ച് നമുക്കു തരുകയും ചെയ്യുന്നു. ഒരു സിംഹത്തിന്റെ പ്രതിമ കാണുമ്പോഴും, ആ പ്രതിമയിലും ഭഗവദ് വിഗ്രഹത്തിൽ കാണുന്ന അതേ പരമേശ്വരചൈതന്യംതന്നെയാണ് കുടികൊള്ളുന്നതെന്ന ഭാവത്തോടെയും വ്യക്തമായ ഉറപ്പോടെയും ആ സിംഹത്തിന്റെ പ്രതിമയ്ക്ക് മുമ്പിൽ ശരണാഗതി ചെയ്‌താൽ  ആ സിംഹപ്രതിമയാൽ പോലും നാം അനുഗ്രഹിക്കപ്പെടും. കാരണം അവിടെയും നമ്മിലെ ആന്തരികചേതനാശക്തിതന്നെയാണ് അവിടെയും പ്രവർത്തിക്കുന്നത്. 
ഭക്തന്റെ ഭാവമാണ് മുഖ്യം; ശരിക്കും ഭക്തനാണ് മുഖ്യം. നിശ്ചലനും നിരാകാരിയും ത്രിഗുണങ്ങൾക്കതീതനുമായ ഈശ്വരനെ ജീവനനുയോജ്യമായ തരത്തിൽ ഉണർത്തുന്നത് ഈ ഭക്തിഭാവമാണ്. ഈശ്വരനെ എന്തിലും ഇതിലും ദർശിക്കാമെങ്കിൽ എന്തിലൂടെയും നാം അനുഗ്രഹിക്കപ്പെടും; തീർച്ച!
സത്യം, സത്യമായി വളച്ചുകെട്ടില്ലാതെ പറയണം; കേൾക്കുന്നയാൾക്ക് മനസ്സിലാവുന്ന രീതിയിൽ അതിനെ പറയണമെന്നുപോലുമില്ല. ഏച്ചുകെട്ടിയാൽ എന്തായാലും മുഴച്ചുനിൽക്കും. കേൾക്കുന്നവർ, അതിന്റെ സമയത്ത് ശരിയായി മനസ്സിലാക്കിക്കൊള്ളും.
ഒരു ബുദ്ധിമാനായ പിതാവ്, അയാളുടെ മകളോട് ഇങ്ങനെയാണ് പറഞ്ഞുകൊടുക്കേണ്ടത്: “കുഞ്ഞേ, സകല ചരാചരങ്ങളിലും ഈശ്വരൻ വസിക്കുന്നു; അത് എന്നിലും നിന്നിലും വിഗ്രഹത്തിലും ആ സിംഹത്തിലും മരത്തിലും പക്ഷിയിലും ആകാശത്തും വായുവിലും വെള്ളത്തിലുമൊക്കെയുണ്ട്. നീ ആ ഭാവത്തോടെ നീ കാണുന്ന എന്തിനെ വണങ്ങിയാലും നിനക്ക് ആ ഈശ്വരഭാവം സ്വയമേവ കൈവരും.”
ഭാരതീയ ചിന്താധാരയനുസരിച്ച് ആകാശത്തെ ഏതോ ഒരു കോണിലിരുന്ന്, നമ്മുടെ തെറ്റുകുറ്റങ്ങൾക്ക് ഉചിതമായ രീതിയിൽ വേണ്ടവിധം സമ്മാനങ്ങൾ നൽകാനോ ശിക്ഷകൾ നൽകാനോവേണ്ടിയിരിക്കുന്ന വെറുമൊരു ഭരണകർത്താവല്ല ഈശ്വരൻ! അതു സർവ്വചരാചരങ്ങളിലും സർവ്വയിടവും എല്ലാറ്റിനും ആധാരമായി നിലനിൽക്കുന്ന ചൈതന്യപ്രഭാവമാണ്.
മുകളിൽ പറഞ്ഞ ഇതുപോലുള്ള വക്രമായ ചോദ്യങ്ങൾക്ക് ഒരു മറുവശംകൂടിയുണ്ട്. ആളുകൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാനുള്ള ബാധ്യത നമുക്കില്ല; അത്തരക്കാരോട് എത്ര വ്യക്തമാക്കി ഉത്തരം പറഞ്ഞാലും അവരുടെ മനസ്സ് അതിനെ സ്വീകരിക്കാൻ തയ്യാറാവുകയുമില്ല. കാരണം അവരുടെ ലക്‌ഷ്യം ഉത്തരം കണ്ടെത്തുകയെന്നതല്ല; മറിച്ച് ആകെ കുഴച്ചുമറിക്കുക എന്നാണ്.

കടപ്പാട് un Known

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: