ആചാരങ്ങളും അനുഷ്ഠാനങ്ങളും: ഗണപതി ഹവനം (Ganapathy Havanam)

http://anushtaanam.blogspot.com/2013/03/blog-post.html?m=1

ഗണപതി ഹോമം :
ണപതി പ്രീതിക്കായി നാളികേരം പ്രധാനമായും മറ്റു ദ്രവ്യങ്ങളും ചേര്‍ത്ത് മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ജന്മനക്ഷത്തിന് ഗണപതി ക്ഷേത്രത്തില്‍ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നതിനും നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്ഷേത്രത്തിലും ഇപ്രകാരം തന്നെ.
എട്ട് നാളീകേരം(തേങ്ങ) കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍,ശര്‍ക്കര, അപ്പം, മലര്‍എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലും ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം. ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.
മഹാ ഗണപതി ഹവനം:
സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി.
ഭാരതത്തിലും പുറത്തും ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു.
ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാ ഗണപതി ഹോമം നടത്തുന്നത്. സമൂഹ പ്രാര്‍ത്ഥനയായും ഇത് ചെയ്യാറുണ്ട്.
ഐശ്വര്യം ഉണ്ടാവാന്‍ : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍മുക്കി ഹോമിക്കുക.കറുക നാമ്പ് നെയ്യില്‍ മുക്കി ഹോമിക്കുക.ഗണപതി മൂല മന്ത്രം ചൊല്ലി വേണം ചെയ്യേണ്ടത്.
മംഗല്യ ഭാഗ്യം ഉണ്ടാവുന്നതിന് : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍മുക്കി സ്വയം‌വര മന്ത്രം ഉരുവിട്ട് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യഭാഗ്യംസിദ്ധിക്കും. അതിരാവിലെ ചെയ്യുന്നത് ഉത്തമം.
സന്താനലബ്ധി : സന്താന ലബ്ധി മന്ത്രം ജപിച്ച് പാല്‍പ്പായസംഹോമിക്കുക. കദളിപ്പഴം നേദിക്കുക.
ഭൂമിസംബന്ധമായ പ്രശ്ന പരിഹാരം :ചുവന്ന താമര മൊട്ട് വെണ്ണയില്‍ മുക്കി ഹോമിക്കുക.9, 18, 108, 1008 ഇപ്രകാരം ധന ശക്തി പോലെ ചെയ്യാം.
ആകര്‍ഷണ ശക്തിക്ക് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കുന്നതും ത്രയംബക മന്ത്രം ചൊല്ലി തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയുംഹോമിക്കുന്നത് ഫലം നല്‍കും.
കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം. ആകയാൽ ഗണപതി ആരാധനക്ക് യോഗശാസ്ത്രവുമായും ബന്ധം ഉണ്ട്. മൂലാധാരസ്ഥിതനായ ഗണപതിയെ ആണ് എല്ലാത്തിന്റെയും ആരംഭത്തിൽ വന്ദിക്കുന്നത്. കുണ്ഢലിനിയെ ഉണർത്തൽ തന്നെ ആണ് ഇത്. ഹോമത്തിനു ഉപയോഗിക്കുന്ന ചമതകളും ഇതിനു സഹായിക്കുന്നവയാണ്.
ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്. എന്നാൽ ഇത് അത്ര പ്രചാരത്തിൽ ഇല്ല. ഭാരതത്തെ കൂടാതെ തായ്‌ലൻഡ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലും ഗണപതി ഭഗവാൻ ആരാധിക്കപ്പെടുന്നു.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: