Bhagavaan

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ🔥🙏

🌷സ്വയം സംരക്ഷണം🌷
(“മുൻവിധി” ഒഴിവാക്കുന്നതിലൂടെ)
👉ഈ സൃഷ്ടിയിലെ സർവ്വ ആത്മാക്കളും വാസ്തവത്തിൽ ബാപ്സമാൻ തന്നെയാണ്..
👉സർവ്വരിലും ഭഗവാൻ്റെ ഗുണങ്ങൾ ഉണ്ട്..
👉എല്ലാ ആത്മാക്കളും തങ്ങളുടെ ആദ്യ ജന്മങ്ങളിൽ ഭഗവാൻ്റെ ഗുണങ്ങളോടെ ജീവിച്ചവരുമാണ്..
👉വീണ്ടും “ബാപ്സമാൻ ആകുക” എന്നാലർത്ഥം “തൻെറ ജീവിതത്തിലെ ഓരോ നിമിഷവും ആ ഈശ്വരീയ ഗുണങ്ങൾ നിലനിർത്തുക” എന്നാണ്..
👉അനുകൂല സാഹചര്യങ്ങളിൽ നമ്മൾ പോസിറ്റീവ് ആണ്..
👉സാഹചര്യങ്ങൾ പ്രതികൂലമായാൽ നമ്മുടെ മനോസ്ഥിതി മാറുന്നു..
👉സാഹചര്യങ്ങളെ സദാ അനുകൂലമാക്കിയാൽ എപ്പോഴും പോസിറ്റീവ് ആയി നിലനിൽക്കാൻ കഴിയും..
👉സാഹചര്യങ്ങൾ സദാ പോസിറ്റീവ് ആകുന്നതിന് മാർഗമുണ്ട്..
👉വാസ്തവത്തിൽ സാഹചര്യങ്ങളല്ല നമ്മുടെ മനോസ്ഥിതി തീരുമാനിക്കുന്നത്..
👉”സ്ഥിതി എന്തോ അതുപോലെയാണ് പരിസ്ഥിതി” എന്ന് ഈശ്വരൻ പറയുന്നു..
👉ഈ ശ്രീമത് സ്വന്തം ജീവിതത്തിൽ പ്രയോഗത്തിൽ കൊണ്ടുവരിക..
👉സാഹചര്യങ്ങൾ നിർവീര്യമാണ്..
👉അവ പോസിറ്റീവോ നെഗറ്റീവോ അല്ല..
👉സാഹചര്യത്തെ പോസിറ്റീവ്/നെഗറ്റീവ് ആക്കുന്നത് നമ്മുടെ സ്ഥിതിയാണ്,
👉മനോഭാവമാണ്..
👉സാഹചര്യങ്ങൾ ഏത് നിറത്തിലുള്ളതാകണം
എന്ന് തീരുമാനിക്കുന്നത് നമ്മുടെ മനോഭാവമാണ്..
👉അതുകൊണ്ട് സദാ ശുഭകരമായ ഒരു മനോഭാവം വാർത്തെടുക്കാൻ ശ്രദ്ധിച്ചാൽ മാത്രം മതി, പിന്നെ ഏത് സാഹചര്യത്തിലും സ്വയത്തെ സംരക്ഷിക്കാൻ കഴിയും..
👉തന്റെ ദൈവീക ഗുണങ്ങളെ നിലനിർത്താൻ കഴിയും..
👉സാഹചര്യങ്ങൾ എത്ര തന്നെ ഭീകരരൂപത്തിൽ വന്നാലും സ്ഥിതി ഉലയാതെ നിലനിർത്തിയാൽ ആ ഭീകര സാഹചര്യവും നമുക്ക് അനുകൂലമാകും..
👉അതായത്, അതിൽനിന്ന് നേട്ടമുണ്ടാക്കാൻ കഴിയും..
🌷ഒന്നുകിൽ സാഹചര്യം നമുക്ക് അനുകൂല മാകും..
🌷ഇല്ലെങ്കിൽ അതിൽ നിന്ന് ഭാവിയിലേക്കുള്ള ഒരു പാഠം പഠിക്കാൻ കഴിയും..
👉അതിനാൽ ആദ്യം മനോഭാവത്തെ പോസിറ്റീവ് ആക്കണം..
👉ഒരു കാലത്ത് ശ്രേഷ്ഠ മനോഭാവത്തോടെ ജീവിച്ചവരാണ് നമ്മൾ..
👉ആ ശ്രേഷ്ഠ മനോഭാവം ഇപ്പോഴും നമ്മളിൽ ഉണ്ട്..
👉അനേകജന്മങ്ങൾ എടുത്തപ്പോൾ ആ ശ്രേഷ്ഠ മനോഭാവത്തിന് മേൽ ദേഹാഭിമാനത്തിൻ്റെ പല തരം നെഗറ്റീവ് മനോഭാവങ്ങളുടെ അഴുക്ക് വന്നു നിറഞ്ഞു..
👉അങ്ങനെ വന്നു നിറഞ്ഞ അഴുക്കിനെ നീക്കം ചെയ്യുക എന്നത് മാത്രമേ നമുക്ക് ചെയ്യേണ്ടതുള്ളൂ..
👉ഈ അഴുക്കുകളെ നീക്കം ചെയ്യുന്നതിന് ആദ്യം ഈ അഴുക്കുകൾ എന്തെല്ലാമാണെന്ന് അറിയണം..
👉ഏത് അഴുക്കിനെയും നീക്കം ചെയ്യാൻ ഒരു പൊതുവായ മാർഗം ഉണ്ട്..
👉ആ നെഗറ്റീവ് മനോഭാവത്തെ(അഴുക്ക്) ഉപയോഗിക്കാതിരിക്കുക..
👉ഉപയോഗിക്കുംതോറും മനോഭാവത്തിൻ്റെ ശക്തി വർദ്ധിക്കുന്നു..
👉ഉപയോഗിക്കാതെ
ഇരുന്നാൽ ആ മനോഭാവത്തിൻ്റെ ശക്തി കുറയുന്നു..
👉അതിനാൽ ശക്തമാക്കേണ്ട മനോഭാവങ്ങൾ കൂടുതൽ ഉപയോഗിക്കാനും നിർബലമാക്കേണ്ട മനോഭാവങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും ശ്രദ്ധിച്ചാൽ മാത്രം മതി നമുക്ക് വീണ്ടും നമ്മുടെ വാസ്തവികാവസ്ഥയിൽ എത്തിച്ചേരുന്നതിന് കഴിയും..
👉ഒഴിവാക്കേണ്ടതായ ഒരു മനോഭാവമാണ് “മുൻവിധി”..
👉തൻെറയോ മറ്റുള്ളവരുടെയോ പൂർവ്വകാല അനുഭവങ്ങളിൽ നിന്നും രൂപപ്പെട്ട ഈ മനോഭാവത്തിൻ്റെ സ്വാധീനത്തിൽ വന്ന് വർത്തമാനകാലത്തെ സാഹചര്യങ്ങളെയും നമ്മൾ പ്രതികൂലമാക്കുന്നു..
👉ഇപ്പോൾ വന്ന സാഹചര്യം നിർവീര്യമാണ് (ന്യൂട്രൽ)..
👉അതിനെ പോസിറ്റീവ് മനോഭാവത്തോടെ സ്വീകരിക്കുന്നതിന് പകരം, എവിടെ നിന്നെങ്കിലും ലഭിച്ച വിവരങ്ങൾ വെച്ച് നെഗറ്റീവ് മനോഭാവത്തോടെ അതിനെ സ്വീകരിച്ചാലോ..??
👉ഒരു പക്ഷേ തനിക്ക് തന്നെ ഇതിന് സമാനമായ അനുഭവം മുൻപ് ഉണ്ടായിട്ടുണ്ടാകാം..
👉അന്ന് ആ സാഹചര്യത്തിൽ നിന്നും അസ്വസ്ഥത ലഭിച്ചിട്ടുമുണ്ടാകാം..
👉എന്ന് കരുതി ഇപ്പോഴും അസ്വസ്ഥത ലഭിക്കണമെന്നില്ലല്ലോ..
👉കേട്ടിട്ടില്ലേ, ഒരു വട്ടം ചക്ക വീണപ്പോൾ മുയൽ ചത്തു എന്നുകരുതി എപ്പോൾ ചക്ക വീണാലും മുയൽ ചാകണമെന്നില്ലല്ലോ..
👉മുൻപത്തെ നെഗറ്റീവ് അനുഭവത്തിൻ്റെ മനോഭാവത്തിൽക്കൂടി തന്നെ ഇപ്പോഴും കണ്ടാൽ പഴയ അനുഭവം ആവർത്തിക്കുകയല്ലേ ഉള്ളൂ..
👉പുതിയ അനുഭവങ്ങൾ ലഭിക്കണമെങ്കിൽ ആദ്യം പുതിയ മനോഭാവം രൂപീകരിക്കുക..
👉പുതിയ ഒരു മനോഭാവം രൂപീകരിക്കാൻ സഹായിക്കുന്ന ജ്ഞാനമാണ് “സംഭവിക്കുന്നതെല്ലാം നല്ലതിന്”..
👉പഴയ കണ്ണട മാറ്റി പുതിയത് വെയ്ക്കുക..
👉ഏത് നിറമുള്ള കണ്ണടയാണോ ഉപയോഗിക്കുന്നത്,ആ നിറത്തിൽ ആ സാഹചര്യം അനുഭവപ്പെടും..
👉സാഹചര്യങ്ങൾ സദാ ശുഭകരമാകണമെങ്കിൽ ശുഭഭാവനയോടെ സാഹചര്യത്തെ നോക്കൂ..
👉ഒരു വ്യക്തി യെക്കുറിച്ചുള്ള മുൻവിധി മാറ്റാൻ ഇങ്ങനെ മനസ്സിലാക്കൂ–
🌷അന്ന് ഇവർ എനിക്ക് അസ്വസ്ഥത നൽകുന്ന തരത്തിൽ പ്രതികരിച്ചു..
🌷ഒരു മനുഷ്യന്റെ മനോഭാവത്തിൽ മാറ്റം വരാൻ ഒരു നിമിഷം മതി..
🌷ഇത്രയും സമയത്തിനുള്ളിൽ ഒരു പക്ഷേ അവരുടെ മനോഭാവം മാറിയിട്ടുണ്ടെങ്കിലോ..!!
👉ഇങ്ങനെ ശുഭമായി ചിന്തിക്കൂ..
👉മുൻവിധി ഉപയോഗിക്കാതിരിക്കാനുള്ള ശ്രദ്ധ കാണിക്കൂ..
👉”ധ്യാനം” എന്ന വാക്ക് ഉണ്ടായിട്ടുള്ളത് “ധ്യാൻ” എന്ന വാക്കിൽ നിന്നാണ്..
👉”ധ്യാൻ” അർത്ഥം “ശ്രദ്ധ” എന്നാണ്..
👉”ധ്യാനിക്കുക” അർത്ഥം “ശ്രദ്ധിക്കുക” എന്നാണ്..
👉തൻെറ മനോഭാവം(വൃത്തി),ചിന്ത, വാക്ക്, കർമ്മം, പെരുമാറ്റം, പ്രതികരണം എന്നിവ ശ്രദ്ധിക്കുക..
👉ചിലർ മണിക്കൂറുകൾ ധ്യാനിക്കാറുണ്ടെന്ന് പറയാറുണ്ട്..
👉പക്ഷേ പ്രതികരണങ്ങൾ പോസിറ്റീവ് ആക്കാൻ കഴിയുന്നില്ലെങ്കിൽ ആ ധ്യാനത്തിൻ്റെ പ്രയോജനം എന്താണ്..??
👉പ്രതികരണങ്ങൾ പോസിറ്റീവ് ആക്കുക എന്നത് വേഗത്തിൽ നടക്കുന്ന കാര്യമല്ല..
👉അനേക ജന്മങ്ങളുടെ നെഗറ്റീവ് മനോഭാവങ്ങളെ അതിജീവിക്കേണ്ടതുണ്ട്..
👉അതിനാൽ വ്യാകുലചിന്തകളെ ഒഴിവാക്കി ലക്ഷ്യബോധത്തോടെ ധ്യാനിക്കുക..
👉തൻെറ ചുറ്റുമുള്ള വ്യക്തികൾ,വസ്തുക്കൾ, സാഹചര്യങ്ങൾ എന്നിവ എന്താണോ അതിനോട് പോസിറ്റീവായി പ്രതികരിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പെരുമാറ്റ രീതി വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ ധ്യാനിക്കുക..
👉ഭഗവാന് സമമാകുന്നതിന് ഭഗവാൻ്റെ ബിന്ദു സ്വരൂപത്തിലേക്ക്
നോക്കിയിരിക്കണമെന്നില്ല
👉രൂപത്തിൽ നമ്മൾ ഭഗവാന് സമം ബിന്ദുവാണ്..
👉ഇനി ഭഗവാൻ്റെ സംസ്കാരത്തിന് സമമായി തൻെറ സംസ്കാരത്തെ മാറ്റണം..
👉അതിലേക്കാണ് ശ്രദ്ധ നൽകേണ്ടത്..
👉”രാജയോഗം” എന്ന ധ്യാനരീതിയാണ് ഈ വിദ്യാലയത്തിൽ ഈശ്വരൻ പഠിപ്പിക്കുന്നത്..
👉രാജയോഗത്തിൻ്റെ ലക്ഷ്യം ഏകാഗ്രതയല്ല..
👉ഏകാഗ്രത, രാജയോഗത്തിൻ്റെ ലക്ഷ്യമായ “സമ്പൂർണ ദൈവീക വ്യക്തിത്വ വികസന”ത്തിൽ
എത്തിച്ചേരുന്നതിനുള്ള മാർഗം മാത്രമാണ്..
👉സംസ്കാരത്തിലെ നെഗറ്റീവ് മനോഭാവങ്ങളെ നീക്കം ചെയ്യാതെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ വിപരീത ഫലമായിരിക്കും ലഭിക്കുന്നത്..
👉അത് മനസ്സിൻ്റെ അടിച്ചമർത്തലാണ്..
👉ഭാവമാറ്റം വരുത്തുന്നതിന് പകരം അടിച്ചമർത്തിയാൽ, ഒരു പരിധി കഴിയുമ്പോൾ പൂർവ്വാധികം ശക്തിയോടെ മനസ്സ് പ്രതികരിക്കും..
👉ഇത് മനസ്സിൻ്റെ താളം തെറ്റാനും കാരണമാകും..
👉”മനോഭാവത്തിൻ്റെ ശുദ്ധീകരണം” മാത്രമാണ് മനസ്സിനെ കൈകാര്യം(Mind Management) ചെയ്യുന്നതിനുള്ള ഏകമാർഗം..
👉മുൻപ് ഉണ്ടായ അനുഭവങ്ങൾ നമ്മുടെ അന്നത്തെ മനോഭാവമനുസരിച്ചായിരുന്നു..
👉ഇന്ന് പുതിയ ജ്ഞാനം കൂട്ടിനുണ്ട്..
👉അതിന്റെ സഹായത്തോടെ പുതിയ മനോഭാവരൂപീകരണത്തിൽ ശ്രദ്ധിക്കുക..
👉ഈ പ്രക്രിയയെ ആണ് “ധാരണ ചെയ്യുക” എന്ന് പറയുന്നത്..
👉പുതിയ മനോഭാവത്തെ “ധാരണ” ചെയ്യുക..
👉ഇവിടെ മംഗളകാരിയായ ഈശ്വരൻ്റെ മുന്നിൽ തന്റെ ജീവിതം സമർപ്പിക്കുക..
👉”ഈശ്വരൻ അറിയാതെ തന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല” എന്ന ഉറപ്പ് നമുക്ക് ഉണ്ടാകണം..
👉മുന്നിൽ വന്ന സാഹചര്യം നമുക്ക് അസ്വസ്ഥത നൽകിയിട്ടും ഈശ്വരൻ അതിൽ ഇടപെടുന്നില്ലെങ്കിൽ അതിൽനിന്ന് നമുക്ക് പാഠങ്ങൾ പഠിക്കാനുണ്ടെന്ന് തിരിച്ചറിയണം..
👉തന്റെ കുഞ്ഞ് അപകടത്തിലാകുന്നത് നോക്കിയിരിക്കാൻ ഒരു മാതാപിതാക്കൾക്കും കഴിയില്ല..
👉മനുഷ്യർ പോലും അത് നോക്കയിരിക്കില്ല..
👉പിന്നെ സ്നേഹസാഗരവും കരുണാവാരിധിയുമായ ഭഗവാൻ നമുക്ക് ആപത്ത് വരുന്നത് കണ്ടു കൊണ്ടിരിക്കുമോ..
👉ആപത്ത് വന്നിട്ടും ഭഗവാൻ ഇടപെടുന്നില്ലെങ്കിൽ ആ വന്നത് ആപത്തല്ല എന്ന് മനസ്സിലാക്കണം..
👉പുറമെ ആപത്ത് പോലെ തോന്നുന്നത് നമ്മുടെ “മുൻവിധി” കാരണമാണ്..
👉മുൻവിധി ചെയ്യുന്ന മനോഭാവം മാറ്റുമ്പോൾ തന്നെ ഇതു വരെ താൻ സഞ്ചരിച്ച മാർഗത്തിൽ നിന്നും വലിയൊരു കുതിച്ചു ചാട്ടം നടത്താൻ കഴിയും..
👉എന്ത് സംഭവിച്ചാലും അതിൽ നന്മയുണ്ടെന്ന് മനസ്സിലാക്കുക..

🙏ഓംശാന്തി🙏
🌹🌹🌹🌹🌹🌹🌹🌹🌹

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: