
✍🏻 സ്നേഹമാണ് ജീവിതത്തിന്റെ ആധാരം* …☯💓💓
___________________
അപൂര്‍വജീവജാലങ്ങള്‍ പലതും ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായപോലെ മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്നേഹവും അപ്രത്യക്ഷമായാല്‍ എന്തായിരിക്കും ഭൂമിയില്‍ സംഭവിക്കുക?…
__________________
💡ഇന്ന് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനും സമൂഹത്തെ ബോധിപ്പിക്കാനും ‘ഞങ്ങള്‍ പരസ്പരസ്നേഹത്തോടും വിശ്വാസത്തോടുമാണ് ജീവിക്കുന്നത്’ എന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ പറയും.
അത് സ്നേഹം ഭാവിക്കലാണ്.
ജീവിതമെന്നാല്‍ സ്നേഹം ഭാവിക്കലോ അഭിനയിക്കലോ അല്ല.
💡അഭിനയം മുഖം മൂടിയാണ്.
അതാരു ധരിച്ചാലും എടുത്തുമാറ്റേണ്ടിവരും.
അല്ലെങ്കില്‍, കാലം എടുത്തു മാറ്റിക്കും.
കഥാപാത്രത്തിന്റെ ദൈര്‍ഘ്യമനുസരിച്ചും കഥയുടെ ഘടനയനുസരിച്ചും ചിലര്‍ കുറച്ചു നേരത്തേ മാറ്റും.
മറ്റുചിലര്‍ അല്പസമയം കൂടിക്കഴിഞ്ഞും, ആ വ്യത്യാസമേയുള്ളൂ.
💡മനുഷ്യന്റെ സ്വരൂപവും സ്വധര്‍മവുമായ *സ്നേഹമെങ്ങനെ മുഖം മൂടിയായി?
💡വിനയവും വിട്ടുവീഴ്ചയുമില്ലാതെ മനുഷ്യന്‍ അധഃപതിക്കുമ്പോഴാണ് സ്നേഹം മുഖം മൂടിയാകുന്നത്.
💡നല്ല തെളിനീരുള്ള നദീ തീരത്തു ചെന്ന് വെറുതെ നോക്കിയാൽ ദാഹം ശമിക്കില്ല.
അതിന് വെള്ളം കോരിക്കുടിക്കുക തന്നെ വേണം.
അതു ചെയ്യാതെ നീണ്ടുനിവര്‍ന്നുനിന്ന് നദിയെ ശപിച്ചിട്ട് കാര്യമില്ല. കുനിഞ്ഞ്, കൈനിറയെ വെള്ളം കോരിക്കുടിക്കുന്നതു പോലെയാണ് എളിമ.
സ്നേഹത്തിന്റെ തെളിനീര്‍ ഉള്ളില്‍ നിറയണമെങ്കില്‍ എളിമ ഉണ്ടാവണം.
💡ഇന്നത്തെ മനുഷ്യര്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെപ്പോലെയാണ്. എന്തു കണ്ടാലും കേട്ടാലും അവര്‍ക്കു സംശയമാണ്. ആയുസ്സും ആരോഗ്യവും കാര്‍ന്നു തിന്നുന്ന ‘സംശയം’ ഒരു മഹാരോഗമാണ്. ഇതു ബാധിച്ചാല്‍ പ്രശ്നം അന്യോന്യം കാതോര്‍ത്തു കേള്‍ക്കാനുള്ള കഴിവും നഷ്ടപ്പെടങ്ങനെയൊക്കെയാണെങ്കിലും സ്നേഹം എന്നേക്കുമായി നഷ്ടപ്പെടില്ല.
സ്നേഹം നശിച്ചാല്‍, ലോകം നശിക്കും.
എല്ലാവരുടെയും ഉള്ളില്‍ സ്നേഹത്തിന്റെ കനല്‍ അണയാതെ കിടപ്പുണ്ട്.
അതില്‍ ഒന്ന് ഊതിയാല്‍ മതി, ആളിക്കത്തിക്കൊള്ളും.
💡’അപൂര്‍വജീവജാലങ്ങള്‍ പലതും ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായപോലെ മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്നേഹവും അപ്രത്യക്ഷമായാല്‍ എന്തായിരിക്കും ഭൂമിയില്‍ സംഭവിക്കുക?… (കടപ്പാട്)