സുവർണാവസരം

കൃഷി ഡയറക്ടര്‍ വാസുകി IAS ഇന്റെ വാക്കുകൾ കേൾക്കു

പ്രിയ സുഹൃത്തുക്കളെ!

വീണ്ടുമൊരു വിപ്ലവത്തിനായി നമുക്കൊരുങ്ങിടാം..

ഒരു വൈറസ് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റമുണ്ടാക്കി.. പ്രപഞ്ചത്തിൽ തന്നെ അതിന്റെ പ്രതിഫലനമുണ്ടായി.

നമുക്കറിയാം സ്ഥായിയായി ഒന്നും നിലനിൽക്കുന്നില്ല, പക്ഷെ പ്രകൃതിക്ക് എല്ലായ്പ്പോഴും ഒരു പ്ലാൻ ഉണ്ടാകും എന്നു ഞാൻ വിശ്വസിക്കുന്നു. അതുപോലെ തന്നെ ദുരിതങ്ങൾ നമുക്ക് ചില പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതായും ഞാൻ അതിയായി വിശ്വസിക്കുന്നു. അതിലൊന്നായാണ് ഈയിടെ ബഹുമാന്യനായ മുഖ്യമന്ത്രിയുടെ, ഭക്ഷ്യ സ്വയം പര്യാപ്തത നേടാൻ വേണ്ടിയുള്ള ആഹ്വാനം കണക്കിലെടുത്താൽ ഈ ദുരിത കാലം അതിനൊരു സുവർണ്ണാവസരം ആയി എനിക്ക് തോന്നുന്നത്.

എന്തുകൊണ്ട് ഇതൊരു സുവർണാവസരം എന്നു പറയുന്നു?

താഴെ പറയുന്നവയാണ് അതിൽ ചില കാരണങ്ങൾ, വരും ദിവസങ്ങളിൽ ഞാൻ ഇതിനെപ്പറ്റി പറയുവാൻ ആഗ്രഹിക്കുന്നു.

1) കണക്കുകൾ സൂചിപ്പിക്കുന്നത് 1.4 ബില്യൻ ജോലി സാധ്യതകൾ ലോകം മുഴുവൻ കൃഷിക്ക് നൽകാൻ ആകും എന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാവ് കൃഷി ആയിരിക്കും. നിലവിലെ ചർച്ചകളിൽ ഉൾപ്പെട്ടാൽ, ഇതു കേരളത്തെ സംബന്ധിച്ചും വളരെയധികം സത്യമാണെന്നാണ് ഞാൻ കരുതുന്നത്, പ്രത്യേകിച്ചും ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുന്ദരമായ കാലാവസ്ഥയും രാജ്യത്തെ തന്നെ ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളും കർഷകരും അതിനു പിന്തുണയേകുന്നു.

2) കൃഷിയുടെ പുനരുജ്ജീവനം ഓരോരുത്തരുടെയും അടിസ്ഥാന ആവശ്യമാണ്. അത് എനിക്കും നിങ്ങൾക്കും നമ്മുടെയെല്ലാം കുഞ്ഞുങ്ങൾക്കും ഉൾപ്പെടെയുള്ള ആവശ്യമാണ്. കാരണം കൃഷിയുടെ പുനരുജ്ജീവനം നമ്മുടെ ആരോഗ്യത്തിന്റെ പുനരുജ്ജീവനം തന്നെയാണ്. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായ അനേകം വൈറസുകൾ അനുദിനം ശക്തി പ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യന്റെ പ്രതിരോധശേഷിയും ആരോഗ്യവും അനുദിനം കുറഞ്ഞു വരുന്നു. ഇതിന്റെ പ്രധാന കാരണം നമ്മളിപ്പോൾ കഴിക്കുന്ന ആഹാരം നമുക്കാവശ്യമായ പോഷകം നൽകുകയോ നമ്മളെ ശക്തിപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നതാണ്, മാത്രമല്ല അതു ശരീരത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. പോഷക വസ്തുക്കളുടെ അളവ് 30 മുതൽ 40 ശതമാനം വരെ കഴിഞ്ഞ അൻപത് വർഷത്തിനുള്ളിൽ കുറഞ്ഞു എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും സൂക്ഷ്‌മ പോഷകങ്ങൾ. ആധുനിക നാളുകളിൽ കൂടുതലായി കാണുന്ന പ്രധാന രോഗങ്ങൾ ഉദാഹരണമായി പ്രമേഹം, രക്ത സമ്മർദ്ദം, അർബുദം തുടങ്ങി നമ്മുടെ ജനതയെ ബാധിക്കുന്ന മറ്റു രോഗങ്ങൾ പലതും ഭക്ഷണത്തിൽ സൂക്ഷ്മ പോഷകങ്ങളുടെ അഭാവം മൂലമാണെന്ന് സൂചിപ്പിക്കുന്നു.

ഹിപ്പോക്രാറ്റസ് പറഞ്ഞത് 2000 വർഷങ്ങൾക്ക് മുൻപ് ഭക്ഷണം മരുന്നു തന്നെയായിരുന്നു എന്നാണ്. അടുത്ത കാലങ്ങളിൽ നമ്മൾ ഭക്ഷണത്തിന് ആ പ്രാധാന്യം നൽകാൻ തയാറായില്ല, അതു കൊണ്ട് തന്നെ മരുന്നുകൾ പലരുടെയും ഭക്ഷണം ആയി മാറി. അതുകൊണ്ടു തന്നെ ഇതു നമുക്ക് പോഷക സമ്പന്നമായ ഭക്ഷ്യ വസ്തുക്കൾ വളർത്തിയെടുക്കാനുള്ള സമയമാണ്, അതിലൂടെ നമ്മുടെ ശരീരത്തിന് ശരിയായ ഭക്ഷണത്തിലൂടെ സ്വയം സുഖപ്പെടുത്താനുള്ള കഴിവുണ്ടാകുകയും ചെയ്യും.

3) നമുക്കിപ്പോൾ നന്നായറിയമല്ലോ പ്രകൃതിയുടെ ശക്തികൾ, ശരീരത്തിന്റെയും മനസ്സിന്റെയും സുഖകരമായ അവസ്ഥക്ക് പരിസ്ഥിതി നൽകുന്ന പങ്ക് അവർണനീയം തന്നെയാണ്. പ്രകൃതിയിലേക്ക് അടുക്കാൻ കൃഷിയെക്കാൾ നല്ലൊരു വഴി വേറെന്തുണ്ട്?

എല്ലാത്തിനോടും ശക്തമായ ബന്ധമുള്ള തലമുറയാണെന്നിരിക്കെ നമ്മുടെ തലമുറയാണ് ഏറ്റവും കൂടുതൽ പ്രകൃതിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടിരിക്കുന്നതെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ? നാം നമുക്ക് ചുറ്റും നിർമിച്ചു വച്ചിരിക്കുന്ന കവചങ്ങൾ കാരണം ആണ് അത്, അവയാണെങ്കിലോ നമ്മളെ പ്രകൃതിയിൽ നിന്നും കഴിയാവുന്നേടത്തോളം അകന്നു ജീവിക്കുവാൻ പ്രേരിപ്പിക്കുന്നു, അങ്ങനൊരു ജീവിതം സാധ്യമാക്കുന്നു. അതിനാൽ ഇങ്ങനെ പറയാം, “നമ്മുടെ ആഹാരം പോഷകമില്ലാത്തത് മാത്രമല്ല, പ്രകൃതിയുടെ അടയാളം പോലും ഇല്ലാത്തത് ആണ്”. നാം ചിന്തിക്കുന്നതിനെക്കാൾ സങ്കീർണ്ണമായ രീതികളിലൂടെയാണ് നമ്മുടെ മനസും ശരീരവും പ്രകൃതിയുമായി സംവദിക്കുന്നത്. ആ കൂടിച്ചേരലുകൾ ആണ് ആരോഗ്യപൂർണമായിരിക്കാനുള്ള ശരീരത്തിന്റെ ഉണർവ്വ്. പ്രകൃതിയുമായുള്ള ചെറിയ ബന്ധം പോലും ഒരു സുഖപ്പെടുത്തലായി മാറുന്നു.

ജീവൻ വീണ്ടെടുക്കുക, ജീവിതം വീണ്ടെടുക്കുക, ലോകം വീണ്ടെടുക്കുക.. കൃഷിയിലൂടെ…

ഭൂമി ഉള്ളവരോടെല്ലാം അതിൽ കൃഷി ആരംഭിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. എന്റെ വിനീതമായ ചിന്തയിൽ തോന്നുന്നത് ഒഴിവാക്കിയിട്ടിരിക്കുന്ന ഓരോ ഇഞ്ച് ഭൂമിയും ഒരു കുഞ്ഞിന്റെ ആരോഗ്യ പൂർണമായ ഭക്ഷണത്തെ തടഞ്ഞു വയ്ക്കുന്നതിന് തുല്യമായാണ്. മാറ്റിയിട്ടിരിക്കുന്ന ഭൂമിയാണെങ്കിൽ കൂടി, എന്റെ എളിയ അഭ്യർത്ഥന ഇതാണ്, ഉപയോഗിക്കുന്നത് വരെ എങ്കിലും കൃഷി ചെയ്യൂ. കേരളത്തിലെ എല്ലാ യുവ ജനങ്ങളോടും, കൃഷിയും അനുബന്ധ മേഖലകളും തൊഴിൽ സംബന്ധമാക്കുന്ന, ഒരു വീണ്ടെടുക്കൽ പക്രിയയിലേക്ക് എല്ലാവരും പങ്കാളികൾ ആകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഇവിടെ നൽകിയിരിക്കുന്ന ഇ മെയിൽ, ഫോൺ വിവരങ്ങളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം
9562624024
selfsufficiencytvm@gmail.com

കൊല്ലം
8301912854
selfsufficiencyklm@gmail.com

പത്തനംതിട്ട
7994875015
selfsufficiencypta@gmail.com

ആലപ്പുഴ
8129667785
selfsufficiencyalpa@gmail.com

എറണാകുളം
9847195495
selfsufficiencyekm@gmail.com

ഇടുക്കി
8301823591
selfsufficiencyidk@gmail.com

തൃശൂർ
7025485798
selfsufficiencytcr@gmail.com

പാലക്കാട്
9605878418
selfsufficiencypkd@gmail.com

മലപ്പുറം
9447389275
selfsufficiencymlp@gmail.com

കോഴിക്കോട്
9048329423
selfsufficiencykkd@gmail.com

കണ്ണൂർ
7907024021
selfsufficiencyknr@gmail.com

വയനാട്
9747096890
selfsufficiencywyd@gmail.com

കാസർകോട്
9946725314
selfsufficiencyksd@gmail.com

യുവ മനസുകൾ നൂതന ചിന്തകളുമായെത്തി ഈ മേഖലയ്ക്ക് പുതിയ നിറക്കൂട്ടുകൾ നൽകുന്നതിനെക്കാൾ മനോഹരമായൊന്നുമില്ല. കാര്യക്ഷമവും ക്രിയാത്മകവുമായ നേതൃത്വം നൽകുന്ന ബഹു. കൃഷി മന്ത്രിയോടൊപ്പം നമുക്ക് സുന്ദരമായൊരു ഭാവി നമുക്ക് സ്വപ്നം കാണാം, ആരോഗ്യകരമായ ഭാവി നമുക്കു ഒറ്റക്കെട്ടായി സ്വന്തമാക്കാം.

ഒരു കുട്ടിയുടെയും (എന്റെ കുട്ടിക്കാലമുൾപ്പെടെ) കർഷകൻ ആകുക എന്ന സ്വപ്നത്തിലേക്ക് എത്താൻ പഠിപ്പിക്കുന്നില്ല. കാരണം അതു സാമ്പത്തികമായോ മറ്റു പല കാരണങ്ങളാലോ ആകർഷണീയമല്ല. പക്ഷെ കൃഷി നിങ്ങളെയും ചുറ്റുമുള്ള ലോകത്തെയും ഉദ്ധീപിപ്പിക്കും. ഇത് പുതിയ സ്വപ്നങ്ങൾ മേനഞ്ഞെടുക്കാൻ ഉള്ള സമയമാണ്. പ്രകൃതിയുടെ സാന്ത്വന സ്പർശം നമ്മിലേക്കെത്തുന്ന സ്വപ്ന നിമിഷങ്ങൾ. നമ്മൾ ഓരോരുത്തരും ഒരു പുതിയ ഭാവി ഉയർത്താൻ കെൽപ്പുള്ളവരാണ്. അതു കൊണ്ട് തന്നെ, ഇതാണ് സമയം… കൃഷിയെ കൂടുതൽ സുന്ദരമാക്കി ജീവിതത്തിലേക്ക് ചേർക്കാൻ…

“Farming rocks”!!!

-K Vasuki

(വിവർത്തനം : മുഹൈമിൻ അബൂബക്കർ)

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: