Kadapayadi

🙏 ☀ ശുഭദിനം ☀ 🙏 –

”ദേവകി വന്നാൽ ചോറ് കൊടുക്കാം ”.

Amazing Encryption Technology in Ancient India… (The Katapayadi Shankya)…!!

”കടപയാദി ”.അക്ഷരസംഖ്യാസൂത്രം ….!

മലയാളത്തിൽ പ്രചാരത്തിൽനിന്നും മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഈ ”അക്ഷരസംഖ്യാസൂത്രം” പുതിയ തലമുറക്കുവേണ്ടി പരിചയപ്പെടാം.

അക്കങ്ങൾക്കു പകരം അക്ഷരങ്ങൾ ഉപയോഗിക്കുന്ന രീതി ലോകത്തിന്റെ പലഭാഗത്തും അതിപുരാതനകാലം മുതലേ നിലനിന്നിരുന്നു. ബി. സി .മൂന്നാം ശതകത്തിൽ ഗ്രീസിൽ ഇതുപോലൊരു ഗണനാ സമ്പ്രദായം പ്രചാരത്തിലുണ്ടായിരുന്നു.ഇന്ത്യയിൽ സംസ്‌കൃതത്തിൽ വാക്കുകളുടെ ആദ്യാക്ഷരങ്ങൾ കൊണ്ട് സംഖ്യകൾ ചുരുക്കിയെഴുതുന്ന രീതിയുണ്ടായിരുന്നു.അതിൽനിന്നും രൂപാന്തരം പ്രാപിച്ചു വന്നതാണ് ”കടപയാദി”…..
എ ഡി .അഞ്ചാം നൂറ്റാണ്ടിൽ ആര്യഭടൻ -1 ഈ കലയിൽ അദ്വതീയനായിരുന്നു.അക്കങ്ങൾ വാലത്തൂന്നു ഇടത്തോട്ടു കണക്കാക്കുന്ന രീതിക്കു വിപരീതമായി ഇടത്തൂന്നു വലത്തോട്ട് ഗണിക്കുന്ന രീതിയാണ് പണ്ടുപയോഗിച്ചിരുന്നത്..

കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ചു് വരരുചിയാണു് പരൽപ്പേരിന്റെ ഉപജ്ഞാതാവു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്കു് ഏകാഭിപ്രായമില്ല. ഉള്ളൂർ “കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ്‌ അത്യന്തം വിരളമായിരുന്നു” എന്നു് കേരളസാഹിത്യചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഇതിൽനിന്നു് ക്രി. പി. ഒൻപതാം ശതകത്തിനു മുമ്പു് (കൊല്ലവർഷം തുടങ്ങുന്നതു് ക്രി. പി. 825-ൽ ആണു്) പരൽപ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.

”ദേവകി വന്നാൽ ചോറ് കൊടുക്കാം”

ദേവകി = ദവക = കവദ = 148 , ഒരു കുട്ടി ജനിച്ച്‌ 148 ദിവസം കഴിഞ്ഞാൽ ചോറൂണ് നടത്താമെന്നർത്ഥം

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: