അവതാരം

അവതാരം

​’മത്സ്യഃ കൂര്‍മ്മ വരാഹശ്ച

നരസിംഹശ്ച വാമനഃ

രാമോ രാമശ്ച രാമശ്ച

കൃഷ്ണഃ കല്ക്കിര്‍ ജനാര്‍ദ്ദനഃ’

ലോകത്തെ അധര്‍മത്തില്‍നിന്നു രക്ഷിക്കാന്‍ മഹാവിഷ്ണു സ്വീകരിച്ച പത്ത് അവതാരങ്ങള്‍ക്കും ഓരോ ലക്‍ഷ്യമുണ്ടായിരുന്നു…….

മാത്രമല്ല ലോകത്ത് ശാന്തിയും സമാധാനവും തുടരാനായി രൂപമെടുത്തവയായിരുന്നു അവയെല്ലാം.

ഓരോ കാലഘട്ടത്തിലും ഈ അവതാരങ്ങള്‍ തങ്ങളുടെ ലക്‍ഷ്യം നിറവേറ്റി.

അവ ഇപ്രകാരമാണ്.

മത്സ്യം,കൂര്‍മ്മം,വരാഹം,നരസിംഹം, വാമനന്‍, പരശുരാമന്‍,ശ്രീ രാമന്‍, ബലരാമന്‍, കൃഷ്ണന്‍, കല്‍ക്കി

.

‘യദാ യദാഹി ധര്‍മ്മസ്യ

ഗ്ലാനിര്‍ഭവതി ഭാരത

അഭ്യുത്ഥാനമധര്‍മസ്യ

തദാത്മാനം സൃജാമ്യഹം’ (കഢ7)

ധർമ്മം ക്ഷയിക്കുമ്പോഴും അധര്‍മം വര്‍ധിക്കുമ്പോഴും ഞാന്‍ വിവിധ രൂപത്തില്‍ ആവിര്‍ഭവിക്കും) എന്നാണ് ശ്രീമദ് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഉപദേശിച്ചിട്ടുള്ളത്

ക=ഒന്ന്, അതായത് കലിയുഗത്തിൽ ഒരു അവതാരം (കൽക്കി)

ദ്വാ= രണ്ട്, ദ്വാപരയുഗത്തിൽ രണ്ടവതാരങ്ങൾ (ബലഭദ്രനും, കൃഷ്ണനും)

തൃ= മൂന്ന്, ത്രേതായുഗത്തിൽ മൂന്നവതാരങ്ങൾ (വാമനനും, ഭാർഗവനും, ശ്രീരാമനും)

കൃത= നാല്, കൃതയുഗത്തിൽനാലവതാരങ്ങൾ (മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം)

ലോക സൃഷ്ടി മുതൽ അവസാനം വരെ ഈ ദശാവതാരത്തിലൂടെ നമ്മുക്കു കാണിച്ചുതരുന്നു

1)ജീവോല്പത്തിയിൽ ആദ്യം ജലജീവികൾ മാത്രം – മത്സ്യം

2)പിന്നീട് ജലത്തിലും കരയിലും ജീവിക്കാൻ കഴിയുന്നവ – കൂർമ്മം

3)കരയിൽ പൂർണ്ണമായി ജീവിക്കാൻ കഴിയുന്നവയുടെ സൃഷ്ടിയായി – വരാഹം

4)മൃഗം മനുഷ്യനായി മാറുന്നു, പകുതി മനുഷ്യനും പകുതി മൃഗവും – നരസിംഹം

5)മനുഷ്യ ജന്മം, എങ്കിലും പൊക്കം കുറഞ്ഞവൻ – വാമനൻ

6)എല്ലാം തോൽപ്പിച്ച് ഭൂമിയെ അടക്കിവാഴാൻ ശ്രമിക്കുന്നവൻ – ഭാർഗവരാമൻ

7)എന്നിട്ടും ഒന്നും നേടുന്നില്ല ഈ മനുഷ്യ ജന്മം എന്നുകാണിക്കാൻ സർവ്വം സഹനായ – ശ്രീരാമൻ

8)ഭൂമിയെ തൊട്ടറിഞ്ഞു ജീവിക്കാനായി കൃഷിക്കാരനാവാൻ – ബലഭദ്രൻ

(ബലരാമന്‍)

9)അവസാനം മുക്തി തേടി പരമാത്മാവിൽ അഭയംപ്രാപിക്കുന്നു എന്നറിയിക്കാൻ പൂർണ്ണ പുണ്യാവതാരം – കൃഷ്ണൻ

10)വീണ്ടും ലോകമില്ലാതാവുന്നു, അതിന്റെ പുനഃസൃഷ്ടിക്ക് കാരണമായി – കൽക്കി

ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി

  1. മത്സ്യാവതാരത്തിന്ടെ ആരാധനാ ഫലം ?

വിദ്യാലബ്ധി, കാര്യസാദ്ധ്യം.

  1. കൂര്‍മ്മാവതാരത്തിന്ടെ ആരാധനാ ഫലം ?

വിഘ്ന നിവാരണം, ഗൃഹലാഭം.

  1. വരാഹാവതാരത്തിന്ടെ ആരാധനാ ഫലം ?

ഭൂമിലാഭം,വ്യവസായ പുരോഗതി.

  1. നരസിംഹാവതാരത്തിന്ടെ ആരാധനാ ഫലം ?

ശത്രുനാശം, ആരോഗ്യലബ്ധി.

  1. വാമനാവതാരത്തിന്ടെ ആരാധനാ ഫലം ?

പാപനാശം, മോക്ഷലബ്ധി.

  1. പരശുരാമാവതാരത്തിന്ടെ ആരാധനാ ഫലം ?

കാര്യസാദ്ധ്യം, ശത്രുനാശം.

  1. ശ്രീരാമാവതാരത്തിന്ടെ ആരാധനാ ഫലം ?

ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

  1. ബലരാമാവതാരത്തിന്ടെ ആരാധനാ ഫലം ?

കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

  1. ശ്രീകൃഷ്ണാവതാരത്തിന്ടെ ആരാധനാ ഫലം ?

വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

  1. കല്‍ക്കിയവതാരത്തിന്ടെ ആരാധനാ ഫലം ?

വിജയം, മനസുഖം, മോക്ഷം

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: