റാണി ലക്ഷ്മീഭായ് – ഝാൻസിറാണി

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

1828 നവംബർ19 – 1858 ജൂൺ 17…
▬▬▬▬▬▬▬▬▬▬▬▬▬▬▬

“രാജ്യത്തിന്റെ ഭരണം ഏറ്റെടുത്ത് ഞങ്ങളെ സംരക്ഷിക്കാൻ ദയവുണ്ടാകണം…..,”

ബ്രിട്ടീഷ് പോരാളികൾ ഇരുപതുവയസുമാത്രം പ്രായമുള്ള ആ മഹാറാണിയുടെ മുന്നിൽ വണങ്ങി നിന്ന് പറഞ്ഞു…….

“സാധ്യമല്ല,എന്റെ രാജ്യം നിങ്ങൾ ഇതുവരെ അനാവശ്യമായി കൈയടക്കിവെച്ചു…..,
എന്നിട്ടു ആപത്തു വന്നപ്പോൾ സഹായം തേടി കരയുന്നോ? ജീവൻ വേണമെങ്കിൽ ഞങ്ങളുടെ രാജ്യം വിട്ടുപോകുന്നതാണ് നല്ലത്………! “

മഹാറാണി കടുത്ത സ്വരത്തിൽ പറഞ്ഞു……

ശിപായിലഹള എന്ന് ഇംഗ്ലീഷുകാർ പുച്ഛത്തോടെ വിളിച്ച നമ്മുടെ മഹത്തായ ഒന്നാം സ്വാതന്ത്ര്യ സമരത്തെകുറിച്ചോർക്കുമ്പോൾ ആരുടെ മനസിലും ആദ്യം തെളിയുന്നത് പടവാളുമായി കുതിരപ്പുറത്തിരിക്കുന്ന ഝാൻസിയിലെ റാണിയുടെ മുഖമാണ്………!

ശത്രുവിനോട് ഏറ്റുമുട്ടിയ വീരാംഗനമാരുടെ കഥകൾ ഇതിഹാസങ്ങളിലും നാടൻപാട്ടുകളിലും നിരവധിയുണ്ട്………!

മഹാഭാരതത്തിൽ വില്ലാളി
വീരനായ അർജുനനന്റെ തെരുതെളിച്ച സുഭദ്ര,നാദാപുരത്തങ്ങാടിയിലെ ശല്യക്കാരെ വിരട്ടിയോടിച്ച വടക്കൻപാട്ടിലെ ഉണ്ണിയാർച്ച,യുദ്ധകളത്തിലെ തേർത്തട്ടിലിരുന്ന് ഭർത്താവിനെ സഹായിച്ച കൈകേയി,അങ്ങനെ എണ്ണിയാൽ തീരാത്തത്ര വീരവനിതകൾ ഭാരത ചരിത്രത്തിൽ കാണാം………

പക്ഷെ, ആയുധമേന്തി യുദ്ധരംഗത്തിറങ്ങി ശത്രുവിനോട് നേരിട്ട് പടവെട്ടിയ വീരവനിതകൾ ചരിത്രത്തിന്റെ താളുകളിൽത്തന്നെ അപൂർമാണ്……..!

ചരിത്രത്തിലെ വീരാംഗനമാരുടെ മുന്നിരയിൽത്തന്നെ തലയെടുപ്പോടെ നിൽക്കുന്ന ഭാരതത്തിലെ വീരപുത്രിയാണ് ഝാൻസിറാണി എന്ന റാണി ലക്ഷ്മി ഭായ്……….!

‘ഗംഗാധരറാവുവിന് നൃത്തത്തിൽ വലിയ കമ്പമായിരുന്നു…….’

ഒരു ദിവസം നൃത്തം കാണാൻ പോകുമ്പോൾ അദ്ദേഹം റാണിയോട് “കൂടെപ്പോരുന്നോ” എന്ന് ചോദിച്ചു,

അപ്പോൾ റാണി പറഞ്ഞു:
“എനിക്ക് നൃത്തത്തിലും അഭിനയത്തിലും ഒന്നും വിശ്വാസമില്ല….. “

“പിന്നെ നിനക്ക് എന്തിലാണ് വിശ്വാസം?” ഗംഗാധർറാവു ചോദിച്ചു…….

“അഭിനയത്തിലല്ല യഥാർത്ഥജീവിതത്തിലാണ് എനിക്ക് വിശ്വാസം…, ഝാൻസിയിലെ ജനങ്ങളുടെ ജീവിതത്തിലും അവരുടെ ഐശ്വര്യത്തിലും സമാധാനത്തിലും ആണ് എനിക്ക് താല്പര്യം………”

റാണിയുടെ ഉറച്ച സ്വരത്തിലുള്ള മറുപടികേട്ട് ഗംഗാധർറാവു ഒരു നിമിഷം ചിന്തിച്ചു……..

“നിനക്കപ്പോൾ ഝാൻസിയുടെ ഭരണകാര്യങ്ങൾ നോക്കുന്നതിൽ താല്പര്യമുണ്ടോ……?”

“ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അതാണ്..!

റാണി ഉത്സാഹത്തോടെ മറുപടി പറഞ്ഞു……

പാറക്കെട്ടുകൾ നിറഞ്ഞ ഒരു ഉയർന്ന കുന്നിൽ മുകളിലാണ് ത്സാൻസി പട്ടണം സ്ഥിതി ചെയ്യുന്നത്…..,

മുംബൈക്കും കൊൽക്കത്തയ്ക്കും ഏതാണ്ട് മധ്യഭാഗത്തായി കാൺപൂരിൽ നിന്ന് 200 കിലോമീറ്റർ തെക്കു
പടിഞ്ഞാറായി ബുന്ദേൽ ഘട്ട് എന്ന പ്രവിശ്യയുടെ നടുവിലായിരുന്നു ഈ നഗരം………..

ത്സാൻസിയുടെ ചരിത്രം ആരംഭിക്കുന്നത് 1732 ലാണ്……….

1806 ഇത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിന് കീഴിലായി…….

അവിടുത്തെ ഭരണാധികാരിയായിരുന്ന ഗംഗാധർ റാവുവിന്റെ വധുവായിരുന്നു മണിവർണിക എന്ന് വിളിച്ചിരുന്ന റാണി ലക്ഷി ഭായ്…….

ഗംഗാധർ റാവുവിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് മണിവർണികയെ “മനുഭായ് ” എന്നും അറിയപ്പെട്ടിരുന്നു…..

കുട്ടിക്കാലത്ത്ത്തന്നെ ധൈര്യശാലിയായിരുന്ന അവൾ കുതിരസവാരിയിലും ആയുധാഭ്യാസത്തിലും താല്പര്യമുണ്ടായിരുന്നു…..,

ഗംഗാധർറാവുവുമായുള്ള വിവാഹം കഴിഞ്ഞപ്പോൾ മണിവർണികയുടെ പേര് ലക്ഷ്മിഭായ് എന്നായി……..,

1853 ൽ ഗംഗാധർറാവുവിന്റെ മരണശേഷം ഝാൻസിയുടെ എല്ലാ സംരക്ഷണവും റാണിയുടെ കരങ്ങളിലായി……

ബ്രിട്ടീഷ് അധീനതയിലുള്ള മറ്റ് പ്രദേശങ്ങളോട് ഝാൻസിയെയും ചേർത്തിരിക്കുന്നതായി ഗവർണർ ജനറൽ പ്രഖ്യാപിച്ച് അവർ ഝാൻസി കോട്ട പിടിച്ചെടുത്തു…….

റാണി ബ്രിട്ടീഷുകാരുടെ നേരെ ശക്തമായി ആഞ്ഞടിച്ചു…….

സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് പല പ്രാവിശ്യം അവർ ഇംഗ്ലീഷ് സേനയെ തുരത്തി…….

പ്രജകളെ ഒന്നടങ്കം തനിക്ക് പിന്നിൽ അണിനിരത്തി റാണി ഉയർത്തിയ മുദ്രാവാക്യം “എന്റെ ഝാൻസി ഞാൻ ആർക്കും വിട്ടുകൊടുക്കില്ല” എന്നതായിരുന്നു……..!

ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ റാണി ലക്ഷ്മിഭായി 1858 ജൂൺ 17 ന് വീരമൃത്യു വരിച്ചു……,

“ഝാൻസിയിലെ ആ മഹാറാണി “യെക്കുറിച്ച് കൂടുതൽ വായിക്കുക………

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ അത്യുജ്ജലമായ അധ്യായങ്ങൾ എഴുതിച്ചേർത്ത ഝാൻസി എന്ന സ്ഥലം ഇന്ന് ഉത്തർപ്രദേശിലെ ഒരു ജില്ലയാണ്……..

സ്വാതന്ത്ര്യത്തിന് വേണ്ടി മരണം വരെ പൊരുതിയ ഝാൻസിറാണി ലോകചരിത്രത്തിൽത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു…..

നാളെ,”രാമചന്ദ്രപാണ്ഡുരംഗൻ എന്ന ധീരനായ താന്തിയാതോപ്പി “യെക്കുറിച്ചാകാം……..!

_______________________________________________✓

Courtesy:- unknown

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s