കൊട്ടിയൂർ മാഹാത്മ്യം

കൊട്ടിയൂർ മാഹാത്മ്യം – 7
🕉️🐚🔱🐚🔱🐚🔱🐚🔱🕉️
കൊല്ലവർഷം 1195 ഇടവം 13( 26/5/2020)ബുധനാഴ്ച

☀☀☀☀☀☀☀☀
ഓം നമഃശിവായ അതിവിശിഷ്ടവും ,വ്യത്യസ്തവും ഗൂഢവുമായ ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നമായ ഈ ദേവഭൂമിയിലെ ഉത്സവച്ചടങ്ങുകളോരോന്നും പ്രകൃതിയുമായി വളരെയധികം ഇണങ്ങിച്ചേർന്നതാണ്. വൈശാഖോത്സവ കാലത്ത് മണിത്തറയ്ക്ക് മുകളിലായി താൽക്കാലികമായി നിർമ്മിക്കുന്ന മേൽക്കൂര തന്നെ ചടങ്ങുകളുടെ സമാപനത്തോടെ

പിഴുതുമാറ്റി തിരുവഞ്ചിറയിലേക്ക് സമർപ്പിക്കുകയാണ് ചെയ്യുന്നത്.

ശ്രീ കൊട്ടിയൂർ മഹാക്ഷേത്രത്തിന് എഴുപത്തിരണ്ടോളം ഉപക്ഷേത്രങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്നും കൊട്ടിയൂരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട അനവധി ക്ഷേത്രങ്ങൾ കാണാവുന്നതാണ്. സാധാരണ ഗതിയിൽ ഒരു ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്നതിന് തൊട്ടു മുൻപുള്ളദിവസങ്ങളിൽ ആ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാട്ടിലായിരിക്കും ഉത്സവത്തിന്റെ ഒരുക്കങ്ങൾ നടക്കുക.എന്നാൽ തികച്ചും വ്യത്യസ്തമായി പല നാടുകളിലുമായിട്ടാണ് കൊട്ടിയൂർ വൈശാഖോൽസവത്തിന്റെ ഒരുക്കങ്ങൾ നടക്കാറുള്ളത്. ഉത്സവാരംഭത്തിന് മുൻപ് പ്രക്കൂഴം, നീരെഴുന്നള്ളത്ത് എന്നീ ചടങ്ങുകളും, നീരെഴുന്നള്ളത്തോടനുബന്ധിച്ച് നടക്കുന്ന കയ്യാലനിർമ്മാണവും ആണ് ഈ സമയത്ത് കൊട്ടിയൂരിൽ പ്രധാനമായി നടക്കുന്ന ചടങ്ങുകൾ എന്ന്പറയാം. പ്രക്കൂഴം മുതൽ നാടിന്റെ നാനാഭാഗത്തുമായിട്ടാണ് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഉത്സവആവശ്യങ്ങൾക്കായുള്ള നെല്ല്,അവിൽ, ഓലക്കുടകൾ,നെയ്യ്, പാലമൃത്, ഇളനീർ ,സ്വർണ്ണ വെള്ളി ഭണ്ഡാരങ്ങൾ,വിളക്കുകൾ,തിരുവാഭരണങ്ങൾ,കിള്ളി (തിരശീല തുണി ) എണ്ണ, കലം ഇങ്ങിനെ ക്ഷേത്രാവശ്യത്തിനുള്ളതെല്ലാം ഓരോരോ പ്രത്യേക സ്ഥാനങ്ങളിൽ നിന്നും ഈ സന്നിധിയിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ള ഓരോ എഴുന്നള്ളിപ്പിനും പ്രത്യേകം ചിട്ടകളും, വ്രതാനുഷ്ഠാനങ്ങളും ഉണ്ട്.പ്രക്കൂഴം മുതൽ ( ചില വിഭാഗക്കാർക്ക് വിഷു മുതൽക്ക് തന്നെ വ്രതം തുടങ്ങാറുണ്ട് ) തന്നെ ഓരോരു വിഭാഗക്കാരും തങ്ങളുടെ കടമനിറവേറ്റാനുള്ളതിന്റെ ഭാഗമായി വ്രതാനുഷ്ഠാനം തുടങ്ങും. ആരുടെയും അറിയിപ്പുകളോ,ഓർമ്മിപ്പിക്കലോ ഇല്ലാതെയാണ് ഓരോരുത്തരും സ്വയം ഇതിന്റെ ഭാഗമായുള്ള വ്രതം ആരംഭിക്കുന്നത്. മണത്തണ എന്ന ക്ഷേത്രഗ്രാമത്തിന് കൊട്ടിയൂരുമായി അഗാധ ബന്ധമാണുള്ളത്. ഇവിടെ ജനിച്ചുവളർന്ന ഓരോരുത്തരുടെയും നാവിൽ എപ്പോഴും ഉള്ള ഒരു മന്ത്രമാണ് കൊട്ടിയൂർ പെരുമാളേ എന്ന്. കാരണം പ്രക്കൂഴം തുടങ്ങിയാൽ പിന്നെ ഈ നാട്ടിൽ പെരുമാളിന്റെ ഉത്സവം അല്ലാതെ മറ്റു വിശേഷങ്ങളൊന്നും സാധാരണയായി നടത്താറില്ല. വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകൾ ഒന്നും ഈ സമയങ്ങളിൽ ഉണ്ടാവാറില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട ഊരാളന്മാർ, ഏഴില്ലക്കാർ, കുടിപതികൾ എന്നിങ്ങനെ അറിയപ്പെടുന്ന പത്ത് നായർ തറവാട്ടുകാരും മണത്തണയിലുള്ളവരാണ്. ഉത്സവാരംഭത്തിന് മുന്നോടിയായി നടക്കുന്ന ആദ്യ ചടങ്ങായ ദൈവത്തെകാണൽ ചടങ്ങും,അതോടനുബന്ധിച്ച കാടൻകലശവും നടക്കുന്നത് മണത്തണയിൽവെച്ചാണ്. മണത്തണയിലെ സപ്തമാതൃപുരം ച്രപ്പാരം ) ക്ഷേത്രത്തിലെ ഭഗവതിയുടെ വാളുകൾ ഭണ്ഡാരമെഴുന്നള്ളത്തിനോടൊപ്പം അക്കരെ ക്ഷേത്രത്തിലെത്തിക്കുകയും ഉത്സവം കഴിയുന്നതുവരെയും മണിത്തറയ്ക്ക് സമീപമുള്ള ഭണ്ഡാരറയിൽ എഴുന്നള്ളിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്..അതുപോലെ തന്നെ ഉത്സവശേഷമുള്ള പതിനൊന്നു മാസക്കാലം, ഭഗവാന്റെ തിരുവാഭരണങ്ങളും, സ്വർണ്ണ വെള്ളി ഭണ്ഡാരങ്ങളും ( പാത്രങ്ങൾ ) എല്ലാം സൂക്ഷിക്കുന്നത് മണത്തണയിലുള്ള കരിമ്പന ഗോപുരത്തിലാണ്. ഉത്സവത്തിന്റെ സമാപന ദിവസമാണ് ഇവയെല്ലാം തിരികെ എഴുന്നള്ളിച്ച് മണത്തണ ഗോപുരത്തിലെത്തിക്കുന്നത്. തുടക്കവും, സമാപനവും ഇവിടെത്തന്നെയാണ് നടക്കുന്നതെന്ന് പറയാം. ഭണ്ഡാരം തിരിച്ചെഴുന്നള്ളിച്ചു കഴിഞ്ഞാൽ പിന്നെ പിറ്റേദിവസം സ്വയംഭൂ അഷ്ടബന്ധം കൊണ്ട് മൂടി, വറ്റടി എന്ന ഒരു ചടങ്ങുകൂടി മാത്രമെ സന്നിധിയിൽ ഉണ്ടാവുകയുള്ളൂ. ഇതുപോലെ തന്നെ നാടിന്റെ പല ഭാഗങ്ങളിലും ക്ഷേത്രങ്ങളും, മഠങ്ങളും കേന്ദ്രീകരിച്ച് വ്രതക്കാരുടെ കൂട്ടായ്മയിൽ പെരുമാളിന്റെ ഉത്സവത്തിനായുള്ള ഒരുക്കങ്ങളും, അനുഷ്ഠാനങ്ങളും പ്രക്കൂഴം നാൾ മുതൽ തന്നെആരംഭിക്കും

പ്രക്കൂഴം കഴിഞ്ഞാൽ പിന്നെയുള്ള നാളുകൾ
എല്ലാ മനസ്സും, എല്ലാ മന്ത്രവും കൊട്ടിയൂർ പെരുമാളെ എന്നു മാത്രം !!
ശംഭോ മഹാദേവാ….

(തുടരും)

ചിന്താമണി വിശ്വനാഥൻ©️ സദ്ഗമയ സത്സംഗവേദി
🕉️🐚🔱🐚🔱🐚🔱🐚🔱🕉️

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s