പുരാണകഥാപാത്രം പഞ്ചകന്യകമാർ പഞ്ചകന്യകമാർ seetha

പുരാണകഥാപാത്രം

പഞ്ചകന്യകമാർ – 04
സീത – ഭാഗം 23

1195 ഇടവം 13
2020 മെയ് 27
ബുധനാഴ്ച

സേതുബന്ധനവും യുദ്ധാരംഭവും
🌹🌹🌹🌹🌹
സീതയുടെ ഒരു വർഷത്തെ കാത്തിരിപ്പ് വൃഥാവിലായില്ല . ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനും ഹനുമാനും കോടികണക്കിന് വാനരരും കൂടി കടൽക്കരയിലെത്തിയെന്ന വിവരം ത്രിജടയിൽ നിന്ന് സീത അറിഞ്ഞു. *വിഭീഷണ പത്നി സരമ ഒരു ദിവസം സീതയോട് പറഞ്ഞു. "ദേവീ, രാമന്റെ വാനരസൈന്യത്തിൽ നളൻ എന്ന വിശ്വകർമ്മ പുത്രനായ വാനരൻ കടലിൽ സേതു നിർമ്മിക്കുകയും ആ സേതുവിലൂടെ നടന്ന് ശ്രീരാമനുൾപ്പെടെ എല്ലാവരും ലങ്കയിലും എത്തി ചേർന്നു. ദേവിയുടെ ദുഃഖം അവസാനിച്ചു.. രാക്ഷസകുലത്തിന്റെ അന്ത്യം അടുത്തു. ".* *സീതയെ തിരികെ കൊടുത്ത് രാജ്യത്തെ രക്ഷിക്കാൻ രാവണനെ ഉപദേശിച്ച വിഭീഷണനെ രാവണൻ വധിക്കുവാൻ ശ്രമിക്കുകയും വിഷ്ണു ഭക്തനായ വിഭീഷണൻ ശ്രീരാമദേവനെ അഭയം പ്രാപിക്കുകയും ചെയ്തു .* *വിഭീഷണനൊപ്പം പോകാതെ ഇപ്പോഴും ലങ്കയിൽ കഴിയുന്ന സരമയോട് സീത ചോദിച്ചു " വിഭീഷണൻ രാവണന്റെ ആജന്മ ശത്രുവായ രാമനെ അഭയം പ്രാപിച്ചു. അവിടുന്ന് എന്താണ് വിഭീഷണനൊപ്പം പോകാത്തത്. നിങ്ങളെ രാവണൻ ഉപദ്രവിക്കില്ലേ " ?.* *അത് കേട്ട് പുഞ്ചിരിയോടെ സരമ പറഞ്ഞു. " ദേവീ സ്ത്രീലമ്പടനും സ്വന്തം വീരതയിൽ അഹങ്കാരമുള്ളവനും ആണെങ്കിലും തന്റെ പ്രജകളോടും ബന്ധു ജനങ്ങളോടും അതീവ വാത്സല്യമുള്ള ശിവഭക്തനായ ചില സദ്ഗുണങ്ങളുള്ള ഒരാളാണ് രാവണൻ. രക്ഷിക്കാനാരുമില്ലത്ത  അനാഥകളായ ഞങ്ങളെ അദ്ദേഹം പ്രത്യേക ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ട്. തന്റെ അധീനതയിലിരിക്കുന്നവരെ സംരക്ഷിക്കണ്ടത് തന്റെ കർത്യവ്യമെന്ന് അദ്ദേഹത്തിനറിയാം " .*

ഇത് കേട്ട് സീത വിസ്മയിച്ച് പോയി. ധർമ്മ ചിന്തയുള്ളവനാണ് രാവണൻ എന്ന് ആദ്യമായി മനസിലായി. അശോക വനിയിൽ കൊണ്ടുവന്ന തന്നെ ഭീഷണി പെടുത്തിയതല്ലാതെ   ഒരിക്കലും ബലമായി കീഴ്പ്പെടുത്താൻ  രാവണൻ ശ്രമിച്ചില്ല എന്നും സീത മനസിലോർത്തു.

അംഗദദൂത് പരാജയപ്പെട്ട് യുദ്ധം ആരംഭിച്ചു. യുദ്ധ വിശേഷങ്ങൾ സരമയും ത്രിജടയും അപ്പപ്പോൾ സീതയെ അറിയിച്ചു വന്നിരുന്നു. മന്ത്രിമാരും കുംഭകർണ്ണനും അവരുടെ മക്കളും എല്ലാം യുദ്ധത്തിൽ കൊല്ലപ്പെട്ടു. മായാവിയായ ഇന്ദ്രജിത് ഭീകരമായ യുദ്ധം ചെയ്തു . രാമനെ തേൽപ്പിക്കുവാൻ ഇന്ദ്രജിത് മായാ പ്രയോഗം കൊണ്ട്  ഒരു സീതയെ സൃഷ്ടിച്ച് യുദ്ധരംഗത്ത് വലിച്ചിഴച്ച് കൊണ്ട് വന്ന് വെട്ടി കൊല്ലുന്നതായി ഭാവിച്ചു. സീതയുടെ വധം  കണ്ട് സ്തംഭിച്ച് നിന്ന രാമനെയും കൂട്ടരെയും മേഘനാദൻ മാരണാസ്ത്രം പ്രയോഗിച്ച് പ്രാണനപഹരിക്കുന്നു.*ത്രിജടയിൽ നിന്നും വിവരമറിഞ്ഞ സീതാദേവി ബോധശൂന്യയായി നിലം പതിച്ചു. എന്നാൽ ബോധം തിരികെ വന്നപ്പോൾ ഹനുമാൻ ഹിമാലയത്തിൽ നിന്ന് മൃതസഞ്ജീവനി കൊണ്ടുവന്ന് എല്ലാവരെയും ജീവിപ്പിച്ച വിവരം സീത അറിഞ്ഞു.* *പിറ്റേ ദിവസം അതീവ ക്രുദ്ധനായ ലക്ഷ്മണൻ ഇന്ദ്രജിത്തിന്റെ തലയറുത്ത് രാവണ രാജന്റെ മടിയിൽ ആ ശിരസ് വീഴ്ത്തി എന്ന് കേട്ടപ്പോൾ സീതക്ക് അത്ഭുതം തോന്നിയില്ല. തന്റെ അനുജന്റെ ക്രോധം തന്റെയത്ര അറിഞ്ഞിരിക്കുന്നവർ ഈ ത്രിഭുവനത്തിൽ വേറെ ആരുണ്ട്?!!*

തുടരും
തയ്യാറാക്കിയത് പ്രശാന്ത് റ്റി.ജെ
Ph- 9061605310
email-thayyilprasanth@gmail.com
സദ്ഗമയസത്സംഗവേദി

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s