എന്‍ജിനീയറിങ് Engineer

❣️എന്‍ജിനീയറിങ്: വികസനത്തിന്റെ പഠനമേഖല❣️

ലളിതമായ നിർവചനമനുസരിച്ച്, എൻജിനീയറിങ് മേഖല ‘വിവിധ ഘടകങ്ങളുടെ പ്രായോഗികത’യാണ്. ഗണിതശാസ്ത്രത്തിന്റെയും, അനുഭവസിദ്ധമായ തെളിവിന്റെയും, ശാസ്ത്രീയ, സാമൂഹിക, സാമ്പത്തിക, പ്രായോഗിക അറിവിന്റെയും, പ്രയോഗത്തിലൂന്നിയുള്ള ശാസ്ത്രം. എൻജിനീയറിങ് പ്രധാനമായും യന്ത്രങ്ങൾ, ഉപകരണങ്ങൾ, സംവിധാനങ്ങൾ, ഘടകങ്ങൾ, രൂപശില്പങ്ങൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ഇവയൊക്കെയുമായി ബന്ധപ്പെട്ടുള്ള കണ്ടുപിടിത്തം, നവീകരിക്കൽ, രൂപകല്പന, നിർമാണം, പരിപാലനം, ഗവേഷണം, മെച്ചപ്പെടുത്തൽ ഒക്കെയാകാം. അത് ബാധകമാക്കുന്ന മേഖലയ്ക്കനുസരിച്ച് വിവിധ ബ്രാഞ്ചുകൾ/ ശാഖകൾ രൂപപ്പെടുന്നു.

ശാസ്ത്രവിഷയങ്ങളിലെ ശക്തമായ അടിത്തറയാണ് മേഖലയിൽ ശോഭിക്കാൻ വേണ്ടത്. അതിന് അഭിരുചികളും നൈപുണിയും നിർബന്ധമാണ്. ഇവ ഇല്ലാത്ത, അല്ലെങ്കിൽ പരിമിതമായി മാത്രമുള്ളവർ ഈ മേഖലയിലേക്ക് കടക്കുമ്പോഴാണ്, പരാജിതരുടെ ഒരു നീണ്ട നിര മേഖലയുമായി ബന്ധപ്പെട്ട് കടന്നുവരുന്നത്.

അഭിരുചി അനിവാര്യം

സാങ്കേതിക കാഴ്ചപ്പാടും ചിന്താഗതിയുമാണ് ഈ മേഖലയിലെ പഠനത്തിന് വേണ്ടത്. ഒരു സംവിധാനം എങ്ങനെ രൂപപ്പെടുന്നു, അതെങ്ങനെ വികസിപ്പിച്ചെടുക്കുന്നു, അതിന്റെ പ്രവർത്തനരീതി എന്ത്, അതിന്റെ വ്യത്യസ്തങ്ങളായ തലങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെ പ്രവർത്തനരഹിതമാകാം, അങ്ങനെ വന്നാൽ അതെങ്ങനെ പ്രവർത്തനക്ഷമമാക്കാം, അതിന്റെ പ്രായോഗികത എങ്ങനെ മെച്ചപ്പെടുത്താം, തുടങ്ങിയ ചിന്തകൾ മനസ്സിൽകൂടി കടന്നുപോകുന്ന ഒരാൾക്കേ, സാങ്കേതിക പരിജ്ഞാനം (ടെക്നിക്കൽ നോളജ്/തിങ്കിങ്) ഉള്ളതായി കണക്കാക്കാൻ കഴിയൂ. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള മികവ്, നൈപുണി എന്നിവ വ്യക്തിക്കുണ്ടാകണം. പുതിയതും, വ്യത്യസ്തത പുലർത്തുന്നതുമായ, സംവിധാനങ്ങളെക്കുറിച്ച് ഭാവനയിൽ കാണാൻ കഴിയണം. സൃഷ്ടിപരമായ മികവ് വേണം. ഒരു സംവിധാനത്തിന്റെ സൂഷ്മതലത്തിലേക്ക് കടന്നുചെല്ലാനും ചിന്തിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. നിമിഷംപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, തുടർപഠനങ്ങളിലുള്ള താത്പര്യം നിർബന്ധമാണ്. യുക്തിപരമായ ചിന്താശീലവും ഗണിതശാസ്ത്രപരമായ താത്പര്യവും ഒഴിച്ചുകൂടാൻ കഴിയില്ല. മികച്ച ആശയവിനിമയശേഷി വേണം. എങ്കിൽ മാത്രമേ ഒരു കൂട്ടായ്മയിൽ, മറ്റുള്ളവരുമായി പൊരുത്തപ്പെട്ടുപ്രവർത്തിക്കുവാനുള്ള (ടീം പ്ലേയർ) മികവുണ്ടാവുകയുള്ളൂ. ചുരുക്കത്തിൽ ഈ മേഖലയിലേക്ക് കടക്കാനാഗ്രഹിക്കുന്നവർ ഇവയെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നത് അഭികാമ്യമാണ്.

വിവിധ ശാഖകൾ

എൻജിനീയറിങ് ബിരുദതലത്തിലുള്ള അടിസ്ഥാനയോഗ്യതയാണ് ബാച്ചിലർ ഓഫ് ടെക്നോളജി (ബി.ടെക്)/ബാച്ചിലർ ഓഫ് എൻജിനീയറിങ് (ബി.ഇ.) ഇവ രണ്ടും തത്തുല്യമായ യോഗ്യതകളാണ്. രണ്ടിന്റെയും പാഠ്യപദ്ധതിയിൽ നിസ്സാരമായ ചില വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമായ എം.ടെക്/എം.ഇ. വിവിധ സവിശേഷ മേഖലകളിൽ ലഭ്യമാണ്.

സിവിൽ

നിർമാണവുമായി (കൺസ്ട്രക്ഷൻ) ബന്ധപ്പെട്ട പഠനശാഖ. കെട്ടിടങ്ങൾ റോഡുകൾ, പാലങ്ങൾ, തോടുകൾ, അണക്കെട്ടുകൾ തുടങ്ങി വിവിധ തരത്തിലുമുള്ള നിർമാണങ്ങൾ, അവയുടെ രൂപകല്പന, പരിപാലനം, മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിലാണ് സിവിൽ എൻജിനീയർ പ്രവർത്തിക്കുന്നത്. സിവിലുമായി ബന്ധപ്പെട്ട മറ്റു ശാഖകളും പഠനവിഷയങ്ങളും.

ഹൈവേ എൻജിനീയറിങ്: റോഡ്, പാലം, ടണൽ തുടങ്ങിയവയുടെ നിർമാണം.

ഓഷ്യൻ എൻജിനീയറിങ്: കടലിലെ നിർമാണം – ഡ്രില്ലിങ് പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള പ്ലാറ്റ്ഫോം, സപ്പോർട്ട് സ്ട്രക്ചറുകൾ എന്നിവക്കുള്ള പഠനശാഖ.

എൻവയോൺമെന്റൽ എൻജിനീയറിങ്: പരിസ്ഥിതിസംരക്ഷണം, പരിസ്ഥിതി ഗുണമേൻമ മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ശാഖ.

ഉന്നതപഠന സവിശേഷ മേഖലകൾ: ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, സ്ട്രക്ചറൽ എൻജിനീയറിങ്, ഹൈഡ്രോളിക് & വാട്ടർ റിസോഴ്സ് എൻജിനീയറിങ്, ജിയോ ടെക്നിക്കൽ എൻജിനീയറിങ്, ബിൽഡിങ് ടെക്നോളജി & കൺസ്ട്രക്ഷൻ മാനേജ്മെന്റ്, ഹൈഡ്രോളിക്സ് എൻജിനീയറിങ്, ട്രാഫിക് & ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, ജിയോ ഇൻഫർമാറ്റിക്സ്, വാട്ടർ റിസോഴ്സസ് & ഹൈഡ്രോ ഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എൻജിനീയറിങ്.

മെക്കാനിക്കൽ

യന്ത്രങ്ങളുടെ രൂപകല്പന, വികസനം, ഉത്പാദനം, പ്രവർത്തനം, പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാഖ. മെക്കാനിക്കലുമായി ബന്ധപ്പെട്ട ചില ശാഖകൾ:

ഇൻസ്ട്രുമെന്റേഷൻ: ഒഴുക്ക് (ഫ്ളോ), താപനില (ടെമ്പറേച്ചർ), നിരപ്പ് (ലവൽ), ദൂരം (ഡിസ്റ്റൻസ്), കോണ് (ആംഗിൾ), മർദം (പ്രഷർ) തുടങ്ങിയ ഭൗതികവ്യാപ്തികൾ അളക്കുവാനുള്ള ഉപകരണങ്ങളുടെ/യന്ത്രങ്ങളുടെ രൂപകല്പന/വികസനം എന്നിവുമായി ബന്ധപ്പെട്ട പഠനശാഖ.

ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ: ഭൗതിക വ്യാപ്തി അളക്കുവാനുപയോഗിക്കുന്ന ഉപകരണങ്ങളുടെ വികസനത്തിൽ, അതിന്, ഒരു നിയന്ത്രണ സംവിധാനം (കൺട്രോൾ) കൂടി ഉൾപ്പെടുത്തുന്ന മേഖലയുമായി ബന്ധപ്പെട്ട പഠനശാഖ.

ഇൻഡസ്ട്രിയൽ എൻജിനീയറിങ്: മെക്കാനിക്കൽ എൻജിനീയറിങ്ങിനോടൊപ്പം അല്പം മാനേജ്മെന്റ് പഠനവുംകൂടി ഉൾപ്പെടുന്ന ശാഖ. മനുഷ്യവിഭവം, പണം, വിജ്ഞാനം, വിവരങ്ങൾ, ഉപകരണങ്ങൾ, ഈർജം, സാമഗ്രികൾ, വിശകലനം, സങ്കലനം എന്നിവയൊക്കെ ഉൾപ്പെടുന്ന സങ്കീർണമായ പ്രക്രിയകളുടെയോ, സംയോജിത സംവിധാനങ്ങളുടെയോ വികസനം മെച്ചപ്പെടുത്തൽ, ഓപ്ടിമൈസേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാഖ.

ബയോ മെഡിക്കൽ: വൈദ്യശാസ്ത്ര, ജീവശാസ്ത്രമേഖലകളുമായി ബന്ധപ്പെട്ടുള്ള മേഖലയിൽ രോഗനിർണയത്തിനും രോഗചികിത്സയ്ക്കും സാങ്കേതിക പരിജ്ഞാനമുപയോഗിച്ചുകൊണ്ടുള്ള രൂപകൽപന വികസനപഠനങ്ങളുടെ മേഖല.

റൊബോട്ടിക് എൻജിനീയറിങ്: ഇൻഫർമേഷൻ പ്രോസസിങ്, വിവേക സംബന്ധിയായ (സെൻസറി) പ്രതികരണം, നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് കംപ്യൂട്ടർ സംവിധാനങ്ങളുടെയും മനുഷ്യയന്ത്രങ്ങളുടെയും രൂപകല്പന, വികസനം, നിർമാണം, പ്രവർത്തനം തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്ന മേഖല.

നേവൽ ആർക്കിടെക്ചർ: കപ്പലുകളുടെ രൂപകല്പന, വികസനം, നിർമാണം, വെള്ളത്തിൽ (കടലിൽ) കൂടിയുള്ള അതിന്റെ ചലനം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന പഠനശാഖ.

മറൈൻ: സാങ്കേതികവിജ്ഞാനം പ്രയോജനപ്പെടുത്തി, കപ്പലുകളുടെ മുഖ്യ പ്രൊപ്പൽഷൻ പ്ലാന്റ്, സ്റ്റിയറിങ്, ആങ്കറിങ്, ഹീറ്റിങ്, വെന്റിലേഷൻ, എയർ കണ്ടീഷനിങ്, വൈദ്യുതി ഉത്പാദനം, വിതരണം, ആന്തരിക/ബാഹ്യ ആശയവിനിമയം, ചരക്ക് കൈകാര്യം ചെയ്യൽ, തുടങ്ങിയ, കപ്പലുമായി ബന്ധപ്പെട്ട പവറിങ്, യന്ത്രവത്കരണ വശങ്ങളെപ്പറ്റിയുള്ള പഠനം.

ഓട്ടോമൊബൈൽ: വാഹനങ്ങളെക്കുറിച്ചുള്ള പഠനം.

ഏറോനോട്ടിക്കൽ: വിമാനങ്ങൾ, ഹെലികോപ്റ്റർ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനമേഖല.

ഏറോസ്പേസ്: ബഹിരാകാശ വാഹനങ്ങളുമായി ബന്ധപ്പെട്ട പഠനശാഖ.

പ്രിന്റിങ് ടെക്നോളജി: അച്ചടിയന്ത്രങ്ങളെക്കുറിച്ചുള്ള പഠനമേഖല.

അഗ്രിക്കൾച്ചറൽ എൻജിനീയറിങ്:
കാർഷികമേഖലയുമായി ബന്ധപ്പെട്ട യന്ത്രവത്കരണ, സാങ്കേതികവിദ്യയുടെ പഠനങ്ങൾ.

മെക്കട്രോണിക്സ്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്, ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട മൾട്ടി ഡിസിപ്ലിനറി ശാഖ. റൊബോട്ടിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ, തുടങ്ങിയവയൊക്കെ ചേരുന്ന പഠനശാഖ.

ടൂൾ & ഡൈ മേക്കിങ്: നിർമാണമേഖലയിൽ ഉപയോഗിക്കുന്ന ജിഗ്ഗുകൾ (പരസ്പരം കൊരുത്തുവയ്ക്കാവുന്ന മുറിച്ച കഷണങ്ങൾ), ദൃഢസ്ഥിത വസ്തുക്കൾ (ഫിക്സ് ചേഴ്സ്), അച്ചുകൾ (ഡൈസ്), ആകാരങ്ങൾ (മൗൾഡുകൾ), മെഷിൻ ടൂളുകൾ, കട്ടിങ് ടൂളുകൾ, ഗേജുകൾ (അളക്കാനുള്ള ഉപകരണങ്ങൾ), മറ്റ് ടൂളുകൾ എന്നിവയുമായി ബന്ധപ്പെട്ട പഠനമേഖല.

ഉന്നത പഠന സവിശേഷമേഖലകൾ: തെർമൽ എൻജിനീയറിങ്, മെക്കാനിക്കൽ ഡിസൈൻ, മാനുഫാക്ചറിങ് എൻജിനീയറിങ്, ഫിനാൻഷ്യൽ എൻജിനീയറിങ്, മാനുഫാക്ചറിങ് & ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് & മാനേജ്മെന്റ്, തെർമൽ സയൻസ്, മെഷിൻ ഡിസൈൻ, പ്രൊപ്പൽഷൻ എൻജിനീയറിങ്, ഇന്റേണൽ കംബസ്റ്റൺ എൻജിൻസ് & ടർബോ മെഷിനറി, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ല്ക്ക മെക്കാനിക്കൽ സിസ്റ്റംസ്, ഇൻഡസ്ട്രിയൽ റഫ്രിജറേഷൻ & ക്രൈയോജനിക് എൻജിനിയറിംഗ്, കംപ്യൂട്ടർ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്, തെർമൽ & ഫ്ലൂയിഡ് എൻജിനീയറിങ്.

ഇലക്ട്രിക്കൽ

വൈദ്യുതിയുടെ ഉത്പാദനം, പ്രസരണം, വിതരണം, തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്ന അടിസ്ഥാനശാഖ. ബന്ധപ്പെട്ട മറ്റുശാഖകൾ ഇവയൊക്കെയാണ്.

ഇലക്ട്രോണിക്സ്: ഇലക്ട്രോണിക് സർക്യൂട്ടുകൾ, സംവിധാനങ്ങളെക്കുറിച്ചുള്ള പഠനം.

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്: വൈദ്യുതിയുമായും അതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്സിനെക്കുറിച്ചും പഠിക്കുന്ന ശാഖ.

ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ: വിവിധ ആശയ വിനിമയ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, രൂപകൽപന, വികസനം, നിർമാണം, ഗവേഷണം, ടെസ്റ്റിങ് ഉൾപ്പെടെയുള്ള പഠനശാഖ.

കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്: കംപ്യൂട്ടർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പഠനമേഖല. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, കംപ്യൂട്ടർ തത്ത്വങ്ങൾ ഉപയോഗപ്പെടുത്തി ഹാർഡ്വേർ, സോഫ്റ്റ്വേർ വികസനം ഉൾപ്പെട്ട പഠനം.

ഇൻഫർമേഷൻ ടെക്നോളജി: കംപ്യൂട്ടർ ഉപയോഗപ്പെടുത്തി വിവരങ്ങളുടെ സൂക്ഷിക്കൽ (സ്റ്റോറിങ്), വീണ്ടെടുക്കൽ (റിട്രീവൽ), പ്രസരണം (ട്രാൻസ്മിഷൻ) വിശകലനം (അനാലിസിസ്) എന്നിവ പഠിക്കുന്ന ശാഖ.

ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻടേഷൻ: ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെൻടേഷൻ തത്ത്വങ്ങൾ ഉപയോഗപ്പെടുത്തുന്ന പഠനമേഖല.

അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ: ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ തത്ത്വങ്ങളുടെ പ്രായോഗികവശങ്ങളിൽ ഊന്നൽ നൽകുന്ന ശാഖ.

ഏവിയോണിക്സ്: ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്സ് പഠനം.

ഉന്നതപഠന സ്പെഷ്യലൈസേഷനുകൾ: കമ്യൂണിക്കേഷൻ & സിഗ്നൽ പ്രൊസസിങ്, പവർ സിസ്റ്റംസ് ല്ക്ക പവർ ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ് & വി.എൽ.എസ്.ഐ. ഡിസൈൻ, കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ, ആർ.എഫ്. & ഫോട്ടോണിക്സ്, ഇന്റഗ്രേറ്റഡ് സർക്യൂട്ട്സ് & സിസ്റ്റംസ്, മൈക്രോ നാനോ ഇലക്ട്രോണിക്സ്, മൈക്രോവേവ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, പവർ & കൺട്രോൾ, ഇലക്ട്രിക്കൽ മെഷീൻസ്, പവർ സിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ്, ഗൈഡൻസ് & നാവിഗേഷൻ കൺട്രോൾ, സിഗ്നൽ പ്രൊസസ്സിങ്, മൈക്രോവേവ് & ടെലിവിഷൻ എൻജിനീയറിങ്, മൈക്രോ & നാനോ ഇലക്ട്രോണിക്സ്, റൊബോട്ടിക്സ് & ഓട്ടോമേഷൻ, വയർലെസ് ടെക്നോളജി.

ഇന്നിപ്പോൾ കംപ്യൂട്ടർ സയൻസിൽ നിരവധി നവീന സവിശേഷ മേഖലാ ബ്രാഞ്ചുകൾ ലഭ്യമാണ്. ഗേമിങ് ടെക്നോളജി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫോറൻസിക്സ്, മെഷിൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റൊബോട്ടിക്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻഫർമാറ്റിക്സ്, ബ്ലോക്ക് ചെയിൻ ടെക്നോനോളജി, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബിഗ് ഡേറ്റാ അനലറ്റിക്സ്, അഗ്രിക്കൾച്ചർ ഇൻഫർമാറ്റിക്സ്, മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെന്റ് തുടങ്ങിയവ അതിൽ ചിലതാണ്.

പി.ജി. തലത്തിലെ സ്പെഷ്യലൈസേഷനുകൾ: ഇൻഫർമേഷൻ സെക്യൂരിറ്റി, നെറ്റ് വർക്ക് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ല്ക്ക സിസ്റ്റം എൻജിനീയറിങ്, കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, നെറ്റ്വർക്ക് ല്ക്ക സെക്യൂരിറ്റി, കംപ്യൂട്ടർ ല്ക്ക ഇൻഫർമേഷൻ സയൻസ്, ഇമേജ് പ്രോസസിങ്.

കെമിക്കൽ

രാസപദാർഥങ്ങളുടെയും, സാമഗ്രികളുടെയും, ഊർജത്തിന്റെയും ഉത്പാദനം, രൂപാന്തരം, ട്രാൻസ്പോർട്ടേഷൻ, ഫലപ്രദമായ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ശാഖ.

കെമിക്കൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ടുള്ള ശാഖകൾ:

പെട്രോളിയം എൻജിനീയറിങ്: അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെയും പര്യവേഷണം, ഡ്രില്ലിങ്, റിസർവയർ, പ്രൊഡക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട ശാഖ.

പെട്രോ കെമിക്കൽ എൻജിനീയറിങ്: സാങ്കേതികവിദ്യ ഉപയോഗിച്ച് അസംസ്കൃത എണ്ണ/വാതകത്തിന്റെ റിഫൈനിങ്/പ്രൊസസിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാഖ.

എനർജി സ്റ്റഡീസ്: ന്യൂക്ലിയാർ, സോളാർ, തെർമൽ, നിലനിൽക്കുന്ന ഊർജ സ്രോതസ്സുകൾ എന്നിവ ഉൾപ്പടെ ലോകത്തിന്റെ ഊർജ ആവശ്യകത തൃപ്തിപ്പെടുത്തുന്നതിനാവശ്യമായ പഠനങ്ങൾ ഉൾപ്പെടുന്ന മേഖല.

ന്യൂക്ലിയർ എൻജിനീയറിങ്: പരമാണു സംബന്ധിയായ മൂലബിന്ദുക്കളുടെ (ആറ്റമിക് ന്യൂക്ലിയൈ) പിളർക്കൽ (ഫിഷൻ), സംയോജിപ്പിക്കൽ (ഫ്യൂഷൻ), ന്യൂക്ലിയർ ഫിസിക്സ് തത്ത്വങ്ങൾ ഉപയോഗിച്ചുള്ള ഉപ-പരമാണു പ്രക്രിയകളുടെ പ്രയോഗങ്ങൾ (ആപ്ലിക്കേഷൻസ്) തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങൾ.

ബയോടെക്നോളജി: ബയോളജിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ പ്രയോഗങ്ങൾ. ജീവജാലങ്ങൾ, സജീവ വസ്തുക്കൾ (ഓർഗാനിസംസ്), തുടങ്ങിയവയിൽ നിന്നും ഉപയോഗപ്രദമായ ഉത്പന്നങ്ങൾ രൂപപ്പെടുത്തുന്ന പഠനങ്ങളുടെ മേഖല. വ്യത്യസ്ത വിഷയങ്ങൾ ഉപയോഗിച്ചുകൊണ്ട് (മൾട്ടി ഡിസിപ്ലിനറി) ഗവേഷണ അധിഷ്ഠിതമായപഠനം നടത്തുന്ന ശാഖ.

ജനറ്റിക് എൻജിനീയറിങ്: ഒരു സജീവ വസ്തുവിന്റെ, ജനിതക ഘടകത്തിൽ, കൃത്രിമമായി ഇടപെടലുകൾ നടത്തി, അതിന്റെ സ്വഭാവഗുണങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പഠനങ്ങൾ നടത്തുന്ന മേഖല. ഗവേഷണ അധിഷ്ഠിതം.ഡയറി ടെക്നോളജി, ഡയറി സയൻസ്: പാൽ, പാലുൽപ്പന്നങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട പാഠനശാഖ.

ഫുഡ് ടെക്നോളജി: പാചകം ചെയ്യ ആഹാരപദാർഥങ്ങളുടെ ഭദ്രമായ, ദീർഘകാല സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ.

പോളിമർ എൻജിനീയറിങ്: പ്ലാസ്റ്റിക്, റബ്ബർ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ശാഖ.

ഫയർ & സേഫ്റ്റി: തീയെക്കുറിച്ചുള്ള പഠനം, ഗുണഗണങ്ങൾ, ബന്ധപ്പെട്ട അപകട സാധ്യത, നിയന്ത്രണമുൻകരുതലുകൾ, തീ, സുരക്ഷ, അപകടസാമഗ്രികൾ വഴിയുണ്ടാകാവുന്ന സംഭവങ്ങളിലെ നഷ്ടങ്ങളുടെ വിലയിരുത്തലും കുറയ്ക്കലും തീപിടിത്തത്തിന്റെ ഒഴിവാക്കൽ നടപടികൾ, തൊഴിൽപരമായ സുരക്ഷിതത്വം തുടങ്ങിയവയെക്കുറിച്ചു പഠിക്കുന്ന മേഖല.

സവിശേഷ മേഖലകൾ: കംപ്യൂട്ടർ എയ്ഡഡ് പ്രോസസ് ഡിസൈൻ, പ്രൊസസ് കൺട്രോൾ.

എൻജിനീയറിങ് ഫിസിക്സ്: ഫിസിക്സ്, മാത്തമാറ്റിക്സ്, എൻജിനീയറിങ് എന്നിവയുടെ പരസ്പര പ്രവർത്തനങ്ങളെപ്പറ്റിയുള്ള പഠനം.

മെറ്റീരിയൽസ്: പോളിമേഴ്സ്, സിറാമിക്സ്, ലോഹങ്ങൾ, അലോയ്സ്, സമ്മിശ്ര സാമഗ്രികളെക്കുറിച്ചും, പദാർഥങ്ങളെക്കുറിച്ചും, അവയുടെ ഗുണവിശേഷം, രൂപം മാറ്റൽ എന്നിവയുൾപ്പടെയുമായി ബന്ധപ്പെട്ട പഠനശാഖ.

മെറ്റലർജി: ലോഹങ്ങളുമായി ബന്ധപ്പെട്ട -ഗുണവിശേഷങ്ങൾ, രൂപം മാറ്റൽ എന്നിവയുമായി ബന്ധപ്പെട്ടതുൾപ്പടെ – പഠനങ്ങളടങ്ങുന്ന ശാഖയാണ് മെറ്റലർജി.

പ്രവേശനം എങ്ങനെ?

രാജ്യത്ത് നിരവധി എൻജിനീയറിങ് പരീക്ഷകൾ ഇപ്പോൾ ഉണ്ട്. പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണംകൊണ്ടും പ്രവേശനം നൽകുന്ന സ്ഥാപനങ്ങളുടെ പ്രാധാന്യംകൊണ്ടും മുന്നിൽ നിൽക്കുന്ന പരീക്ഷയാണ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.- മെയിൻ). നിരവധി ദേശീയതല സ്ഥാപനങ്ങളിലെ, ബിരുദതല, എൻജിനീയറിങ്/ ടെക്നോളജി/ ആർക്കിടെക്ച്ചർ/ പ്ലാനിങ്/ സയൻസ് കോഴ്സുകളിലെ പ്രവേശനത്തിനായി, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) ഒരു അക്കാദമികവർഷത്തെ പ്രവേശനത്തിനായി രണ്ടുതവണയാണ് നടത്തുന്നത്. രാജ്യത്തെ 31 നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജി, 25 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന 28- ൽപരം സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലെ പ്രവേശനത്തിനാണ് മുഖ്യമായും ജെ.ഇ.ഇ.മെയിൻ. അതോടൊപ്പം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പ്രവേശനത്തിനുള്ള, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ- അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹരാകുന്നവരെ കണ്ടെത്തുന്ന ഒരു സ്ക്രീനിങ് പരീക്ഷകൂടിയാണ്, ജെ.ഇ.ഇ.മെയിൻ.

ജെ.ഇ.ഇ. മെയിൻ

പേപ്പറുകൾ: പരീക്ഷയ്ക്ക് 3 പേപ്പറുകൾ ഉണ്ടാകും. ബി.ഇ./ ബി.ടെക്., ബി.ആർക്ക്., ബി.പ്ലാനിങ് എന്നീ പ്രവേശനങ്ങൾക്കുള്ളതാണ് അവ. ഒരാൾക്ക് ഒന്നിലേറെ പേപ്പറുകൾ അഭിമുഖീകരിക്കാം.

പരീക്ഷയുടെ ഘടന: ബി.ഇ./ ബി.ടെക്., പേപ്പറിൽ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എന്നീ വിഷയങ്ങളിൽനിന്ന്, 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 20 എണ്ണം, ഒബ്ജക്ടീവ് മാതൃകയിലുള്ള, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 5 എണ്ണം, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും ആയിരിക്കും. സയൻസ് കോഴ്സുകളിലെ പ്രവേശനത്തിനും ഈ പേപ്പറിലെ റാങ്ക് ബാധകമാണ്.

ബി.ആർക്ക്.: ഈ പേപ്പറിൽ മൂന്ന് ഭാഗങ്ങൾ ഉണ്ടാകും. ആദ്യഭാഗത്ത്, മാത്തമാറ്റിക്സിൽനിന്ന് 25 ചോദ്യങ്ങളും (20 മൾട്ടിപ്പിൾ ചോയ്സ്, 5 ന്യൂമറിക്കൽ ആൻസർ ടൈപ്പ്), രണ്ടാംഭാഗത്ത്, ആർക്കിടെക്ചർ അഭിരുചി അളക്കുന്ന 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും, ഉണ്ടാകും. രണ്ടുഭാഗങ്ങളും കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ. മൂന്നാംഭാഗം, ഡ്രോയിങ് ടെസ്റ്റാണ്. ചിത്രരചനാവൈഭവം അളക്കുന്ന പരീക്ഷയാണിത്. മൂന്ന് ഭാഗങ്ങളും, ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണം.

ബി. പ്ലാനിങ്: മൂന്ന് ഭാഗങ്ങളുള്ള പ്രവേശന പരീക്ഷയാണിത്. ആദ്യ രണ്ടുഭാഗങ്ങൾ, ബി.ആർക്ക്. പ്രവേശന പരീക്ഷയുടേതുതന്നെയായിരിക്കും . മൂന്നാംഭാഗത്തിൽ പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങളാണ്. 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.സമയം 3 മണിക്കൂർ.
ബി.ആർക്കിനും, ബി.പ്ലാനിങ്ങിനും അപേക്ഷിക്കുന്നവർക്ക്, പരീക്ഷ, മൂന്നര മണിക്കൂറാകും. ഇവർ 4 ഭാഗങ്ങൾക്ക് ഉത്തരം നൽകണം- മാത്തമാറ്റിക്സ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ്, പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങൾ.

സ്കോറിങ് രീതി: ശരിയുത്തരത്തിനോരോന്നിനും, നാല് മാർക്കുവീതം കിട്ടും. തെറ്റിയാൽ ഒരുമാർക്കുവെച്ച് നഷ്ടപ്പെടും. ന്യൂമറിക്കൽ ആൻസർ ടൈപ്പിൽ ശരിയുത്തരത്തിന് 4 മാർക്ക്. ഇതിൽ നെഗറ്റീവ് മാർക്കില്ല.

ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ താത്പര്യമുള്ളവർ, ജെ.ഇ.ഇ. മെയിനിന്റെ ഒന്നാംപേപ്പറാണ് (ബി.ഇ./ ബി.ടെക്.) അഭിമുഖീകരിക്കേണ്ടത്. ഐ.ഐ.ടിയിൽ. ബി.ആർക്ക്., സയൻസ് കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ജെ.ഇ.ഇ. മെയിൻ ആദ്യപേപ്പർ അഭിമുഖീകരിക്കണം.

പ്രവേശന യോഗ്യത: പ്ലസ് ടു/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ബി.ഇ./ ബി.ടെക്. പ്രവേശനം തേടുന്നവർ, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ, നിർബന്ധമായും പഠിച്ചിരിക്കണം. മൂന്നാം വിഷയം, കെമിസ്ട്രി, ബയോടെക്നോളജി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം എന്നിവയിലൊന്നാകാം. ബി.ആർക്ക്. പ്രവേശനത്തിന്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവർ ബി.പ്ലാനിങ് പ്രവേശനത്തിന് അർഹരാണ്.

കൂടുതൽ വിവരങ്ങൾക്ക്, jeemain.nta.nic.in, www.nta.ac.in എന്നീ വെബ്സൈറ്റുകൾ കാണുക.

ജെ.ഇ.ഇ. അഡ്വാൻസ്ഡ്

രാജ്യത്തെ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ്. ജെ.ഇ.ഇ. മെയിൻ ബി.ഇ./ ബി.ടെക്. പേപ്പറിന്റെ അന്തിമ റാങ്ക് അടിസ്ഥാനത്തിലാണ്, പരീക്ഷ അഭിമുഖീകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്തുന്നത്.

ജെ.ഇ.ഇ. മെയിൻ, ബി.ഇ./ ബി.ടെക്. പേപ്പറിന്റെ അന്തിമ റാങ്ക് പട്ടികയിൽ, തന്റെ കാറ്റഗറിയിൽ, നിശ്ചിത പരിധിക്കകം സ്ഥാനംനേടിയാൽ മാത്രമേ, รђคгคŦย к๏๏ttเlഒരാൾക്ക് ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത ലഭിക്കുകയുള്ളൂ. അർഹത ലഭിക്കുന്നവർ ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യണം.

പരീക്ഷ: രണ്ട് പേപ്പറുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ ഭാഗങ്ങളുണ്ടാകും. ധാരണാശക്തി, ന്യായവാദം, അപഗ്രഥനപരമായ മികവ് എന്നിവ വിലയിരുത്തുന്നതായിരിക്കും ചോദ്യങ്ങൾ. സിലബസ്, www.jeeadv.ac.inൽ നിന്ന് ലഭ്യമാണ്.
ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ യോഗ്യത ലഭിച്ച്, റാങ്ക് പട്ടികയിൽ സ്ഥാനം നേടാൻ, പരീക്ഷയിലെ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഓരോന്നിനും, പരീക്ഷയിൽ മൊത്തത്തിലും, കാറ്റഗറി അനുസരിച്ച്, കട്ട് – ഓഫ് മാർക്ക് നേടേണ്ടതുണ്ട്. റാങ്ക് പട്ടികയിൽ സ്ഥാനം നേടുന്നവർക്കേ, താത്പര്യമുള്ളപക്ഷം, ബി.ആർക്ക്. പ്രവേശനത്തിനായി നടത്തുന്ന അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഇതിൽ യോഗ്യത നേടിയാൽ, ബി.ആർക്ക്. പ്രവേശനത്തിന് അർഹത ലഭിക്കും. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാണ് ബി.ആർക്ക്. പ്രവേശനം.

KEAM

കേരളത്തിലെ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ടുപേപ്പറാണുള്ളത്. ആദ്യ പേപ്പർ, ഫിസിക്സ് ല്ക്ക കെമിസ്ട്രി. ഫിസിക്സിൽനിന്ന് 72- ഉം, കെമിസ്ട്രിയിൽനിന്ന് 48 -ഉം ചോദ്യങ്ങൾ. രണ്ടാമത്തെ പേപ്പർ മാത്തമാറ്റിക്സ്. മൊത്തം 120 ചോദ്യങ്ങൾ. രണ്ടുപേപ്പറും രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ളതാണ്. ചോദ്യങ്ങൾ ഒബ്ജക്ടീവ് മാതൃകയിലാണ്. ശരിയുത്തരത്തിന് 4 മാർക്ക്, തെറ്റിയാൽ, รђคгคŦย к๏๏ttเlഒരുമാർക്ക് നഷ്ടപ്പെടും. ഓരോ പേപ്പറിലും 10 മാർക്ക് വീതം നേടുന്നവരെ മാത്രമേ, റാങ്കിങ്ങിനായി പരിഗണിക്കുകയുള്ളൂ. പട്ടിക വിഭാഗക്കാർക്ക് ഈ വ്യവസ്ഥ ഇല്ല. കേന്ദ്രീകൃത അലോട്ട്മെന്റ് വഴിയാണ് പ്രവേശനം.

യോഗ്യത: എൻജിനീയറിങ് പ്രവേശനത്തിന്, പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. മൂന്നാംവിഷയം കെമിസ്ട്രി ആകാം. കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കിൽ കംപ്യൂട്ടർ സയൻസും, അതും പഠിച്ചിട്ടില്ലെങ്കിൽ ബയോടെക്നോളജിയും, ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാംവിഷയമായി പരിഗണിക്കും. അപേക്ഷാർഥിക്ക് 3 സയൻസ് വിഷയങ്ങൾക്കുംകൂടി 45 ശതമാനം മാർക്ക് വേണം.
വെബ് സൈറ്റുകൾ: www.cee.kerala.gov.in, www.cee-kerala.org

കുസാറ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്), വിവിധ ബി.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനം, കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) വഴി നടത്തുന്നു. സർവകലാശാലയുടെ രണ്ട് എൻജിനീയറിങ് കോളേജുകളിലും പഠന വകുപ്പുകളിലുമായി വിവിധ ബ്രാഞ്ചുകളിൽ ബാച്ചിലർ ഓഫ് ടെക്നോളജി പ്രോഗ്രാം ഉണ്ട്. സിവിൽ, കംപ്യൂട്ടർ സയൻസ് ല്ക്ക എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ,รђคгคŦย к๏๏ttเl ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി & ഫയർ, മറൈൻ, നേവൽ ആർക്കിടെക്ചർ ല്ക്ക ഷിപ്പ് ബിൽഡിങ്, പോളിമർ സയൻസ് & എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി എന്നിവ.

250 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉള്ള ഒരു പേപ്പറാണ് ക്യാറ്റിനുള്ളത്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽനിന്ന്, യഥാക്രമം, 125, 75, 50 ചോദ്യങ്ങൾ വീതം, പരീക്ഷയ്ക്കുണ്ടാകും. ഓരോ ശരിയുത്തരത്തിനും 3 മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ, ഒരുമാർക്കുവീതം, നഷ്ടമാകും. ബി.ടെക്. റാങ്ക് പട്ടികയിൽ സ്ഥാനം നേടാൻ, പരീക്ഷാർഥി, ഓരോ വിഷയത്തിലും, 10 മാർക്കുവീതം വാങ്ങണം. പട്ടിക വിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ല.
വെബ്സൈറ്റ്: www.admissions.cusat.ac.in

സർക്കാർ മേഖലയിലെ അവസരങ്ങൾ

ഇന്ത്യൻ എൻജിനീയറിങ് സർവീസ്

കേന്ദ്രസർക്കാരിന്റെ വിവിധ സർവീസുകളിലേക്ക് എൻജിനീയർമാരെ തിരഞ്ഞെടുക്കുന്നതിനായി, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ല്ക്ക ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരമുണ്ട്.

ഇന്ത്യൻ റെയിൽവേയ്സ്, സെൻട്രൽ എൻജിനീയറിങ് സർവീസ്, സർവേ ഓഫ് ഇന്ത്യ സർവീസ്, ബോർഡർ റോഡ് എൻജിനീയറിങ് സർവീസ്, ഡിഫൻസ് സർവീസ്, സെൻട്രൽ വാട്ടർ എൻജിനീയറിങ്, ഇന്ത്യൻ സ്കിൽ ഡവലപ്മെന്റ് സർവീസ്, ജി.എസ്.ഐ. รђคгคŦย к๏๏ttเlഎൻജിനീയറിങ് സർവീസ്, സെൻട്രൽ പവർ എൻജിനീയറിങ്, സെൻട്രൽ ഇലക്ട്രിക്കൽ & മെക്കാനിക്കൽ എൻജിനീയറിങ് സർവീസ്, ഇന്ത്യൻ റേഡിയോ റഗുലേറ്ററി സർവീസ്, ജൂണിയർ ടെലികോം ഓഫീസർ തുടങ്ങിയവയിലായാണ്, നിശ്ചിത ബ്രാഞ്ചുകാർക്ക് അവസരം ഉണ്ടാവുക.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ

ബി.ഇ./ബി.ടെക്. യോഗ്യതയുളളവർക്ക് സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിൽ ജോലി അവസരങ്ങളുണ്ട്. സവിശേഷമേഖലകളിലെ ബിരുദ/ബിരുദാനന്തര യോഗ്യത മുൻഗണന ലഭിക്കാൻ സഹായിക്കും. അത്തരം ചില യോഗ്യതകൾ ഇനി പറയുന്നു.

മെക്കാനിക്കൽ ബിരുദത്തിനുശേഷം മെഷിൻ ഡിസൈൻ, മെക്കാനിക്കൽ, അപ്ലൈഡ് മെക്കാനിക്സ്, മെഷിൻ ഡൈനാമിക്സ് ബിരുദാനന്തരബിരുദം.ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ബിരുദത്തിനുശേഷം ഡിജിറ്റൽ ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, സിഗ്നൽ പ്രൊസസിങ് വി.എൽ.എസ്.ഐ., എംബഡഡ് സിസ്റ്റംസ്, വി.എൽ.എസ്.ഐ. & എംബഡഡ് സിസ്റ്റംസ്, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, കൺട്രോൾ എൻജിനീയറിങ്, കൺട്രോൾ സിസ്റ്റംസ്, കൺട്രോൾ & കംപ്യൂട്ടിങ്, കൺട്രോൾ & ഓട്ടോമേഷൻ, സോളിഡ് സ്റ്റേറ്റ് ടെക്നോളജി, സോളിഡ് സ്റ്റേറ്റ് ഇലക്ട്രോണിക് മെറ്റീരിയൽസ്, സോളിഡ് സ്റ്റേറ്റ് മെറ്റീരിയൽസ്, รђคгคŦย к๏๏ttเlഏറോനോട്ടിക്കൽ, ഏറോസ്പേസ് എൻജിനീയറിങ്, പവർ ഇലക്ട്രോണിക്സ്, പവർ ഇലക്ട്രോണിക്സ് & ഡ്രൈവ്സ്, പവർ സിസ്റ്റംസ് എൻജിനിയറിങ്, പവർ എൻജിനിയറിങ് പി.ജി.കെമിക്കൽ/മെക്കാനിക്കൽ ബിരുദത്തിനുശേഷം, തെർമൽ എൻജിനീയറിങ്, തെർമൽ സയൻസ് ല്ക്ക എൻജിനീയറിങ്, തെർമൽ സയൻസ് & എനർജി സിസ്റ്റംസ്, ഹീറ്റ് ട്രാൻസ്ഫർ ഇൻ എനർജി സിസ്റ്റംസ്, മെറ്റീരിയൽസ് എൻജിനീയറിങ്, മെറ്റീരിയൽസ് സയൻസ്, മെറ്റലർജിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ & മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദാനന്തരബിരുദം.

എയർ ഫോഴ്സ്

എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (ആഫ്കാറ്റ് എൻട്രി): ഫ്ളൈയിങ് ബ്രാഞ്ച്- എല്ലാ ബ്രാഞ്ചുകാർക്കും അപേക്ഷിക്കാം.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ച്: ബി.ഇ./ബി.ടെക്. – ഏറോനോട്ടിക്കൽ എൻജിനീയർ (ഇലക്ട്രോണിക്സ്) – കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്/ ടെക്നോളജി, കംപ്യൂട്ടർ എൻജിനീയറിങ് & ആപ്ലിക്കേഷൻ, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ടെക്നോളജി, ഇലക്ട്രിക്കൽ & കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്/ടെക്നോളജി, ഇലക്ട്രോണിക്സ് സയൻസ് ല്ക്ക എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ല്ക്ക/ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് (മൈക്രോവേവ്), ഇലക്ട്രോണിക്സ് & കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റ് & കൺട്രോൾ, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റ് ല്ക്ക കൺട്രോൾ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി. ഏറോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ): ബി.ഇ./ബി.ടെക്. – ഏറോസ്പേസ് എൻജിനീയറിങ്, ഏറോനോട്ടിക്കൽ എൻജിനീയറിങ്, എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് & ഓട്ടോമേഷൻ, മെക്കാനിക്കൽ എൻജിനീയറിങ് (പ്രൊഡക്ഷൻ), മെക്കാനിക്കൽ എൻജിനീയറിങ് (റിപ്പയർ & മെയിന്റനൻസ്), മെക്കട്രോണിക്സ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്.

നേവി

ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഇ.ടി.): എക്സിക്യുട്ടീവ് ബ്രാഞ്ച്; എസ്.എസ്.സി.- നേവൽ ആർമമെന്റ് ഇൻസ്പക്ടറേറ്റ് കേഡർ (എൻ.എ.ഐ.സി.): ബി.ഇ./ബി.ടെക്. – മെക്കാനിക്കൽ, മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലി കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ, കൺട്രോൾ എൻജിനീയറിങ്, പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മെറ്റലർജി, മെറ്റലർജിക്കൽ, കെമിക്കൽ, മെറ്റീരിയൽ സയൻസ്, ഏറോസ്പേസ്, รђคгคŦย к๏๏ttเlഏറോനോട്ടിക്കൽ എൻജിനീയറിങ് (പുരുഷൻമാർക്കും വനിതകൾക്കും)

എസ്.എസ്.സി.: എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി.), ഒബ്സർവർ, പൈലറ്റ് (എം.ആർ.), ലോജിസ്റ്റിക്സ് (മൂന്നിനും പുരുഷൻമാർക്കും വനിതകൾക്കും)- ഏതെങ്കിലും ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്.

എസ്.എസ്.സി. പൈലറ്റ് (എം.ആർ. ഒഴികെ- (പുരുഷൻമാർ മാത്രം) – ഏതെങ്കിലും ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്.എസ്.എസ്.സി. X (ഇൻഫർമേഷൻ ടെക്നോളജി – പുരുഷൻമാർ മാത്രം) – ബി.ഇ./ബി.ടെക്. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി.എസ്.എസ്.സി. ജനറൽ സർവീസ് (ജി.എസ്./ത) / ഹൈഡ്രോ കാഡർ -പുരുഷൻമാർ മാത്രം – ഏതെങ്കിലും ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്.ടെക്നിക്കൽ ബ്രാഞ്ച്: എസ്.എസ്.സി. എൻജിനീയറിങ് ബ്രാഞ്ച് – ജനറൽ സർവീസ് (ജി.എസ്.) പുരുഷൻമാർ മാത്രം – ബി.ഇ./ബിടെക്. -മെക്കാനിക്കൽ/മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ, മറൈൻ, ഇൻസ്ട്രുമെന്റേഷൻ, പ്രൊഡക്ഷൻ, ഏറോനോട്ടിക്കൽ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് ല്ക്ക മാനേജ്മെന്റ്, കൺട്രോൾ എൻജിനീയറിങ്, รђคгคŦย к๏๏ttเlഏറോസ്പേസ്, ഓട്ടോമൊബൈൽസ്, മെറ്റലർജി, മെക്കട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ല്ക്ക കൺട്രോൾ.എസ്.എസ്.സി. ഇലക്ട്രിക്കൽ ബ്രാഞ്ച് – ജനറൽ സർവീസ് (ജി.എസ്.) പുരുഷൻമാർ മാത്രം – ബി.ഇ./ബി.ടെക്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, പവർ എൻജിനിയറിങ്, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ല്ക്ക കൺട്രോൾ, ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ.എജുക്കേഷൻ ബ്രാഞ്ച്: എസ്.എസ്.സി. എജുക്കേഷൻ – ബി.ഇ./ബി.ടെക്. ഇലക്ട്രോണിക്സ് ല്ക്ക കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ, മെക്കാനിക്കൽ.

ആർമി

യൂണിവേഴ്സിറ്റി എൻട്രി സ്കീം – സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ല്ക്ക ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ല്ക്ക എൻജിനിയറിങ്, കംപ്യൂട്ടർ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ല്ക്ക ടെലികമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ല്ക്ക കമ്യൂണിക്കേഷൻ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, മെറ്റലർജിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ല്ക്ക ഇൻസ്ട്രുമെന്റേഷൻ, മൈക്രോ ഇലക്ട്രോണിക്സ് ല്ക്ക മൈക്രോവേവ് തുടങ്ങിയ ബ്രാഞ്ചുകാർക്ക് അവസരം കിട്ടാം.

കംബൈൻഡ് ഡിഫൻസ് സർവീസസ് (സി.ഡി.എസ്.) പരീക്ഷ വഴിയും എൻജിനീയറിങ് ബിരുദധാരികൾക്ക് സായുധസേനകളിൽ പ്രവേശനം നേടാം.

പഠിക്കാനും തൊഴിൽ നേടാനും ‘ഗേറ്റ്’

എൻജിനീയറിങ്, സയൻസ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ/ഫെലോഷിപ്പോടെ മികച്ച സ്ഥാപനങ്ങളിൽ, ഉന്നതപഠനം നടത്താനും സർക്കാർമേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മികച്ച കരിയർ കണ്ടെത്താനും സഹായകരമായ ഒരു പരീക്ഷയാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്).

ഇന്ത്യയിൽ വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാ വർഷവും ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ എൻജിനീയർമാരെ നിയമിക്കാറുണ്ട്്. എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ മേഖലകളിലെ മാസ്റ്റേഴ്സ് പ്രോഗ്രാം, നേരിട്ട് പ്രവേശനം നൽകുന്ന ഡോക്ടറൽ പ്രോഗ്രാം,รђคгคŦย к๏๏ttเl ചില ശാസ്ത്രവിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാം, പഠനത്തിനുശേഷം ഒരു തൊഴിൽ സ്വപ്നം കാണുന്നവർ എന്നിവർക്കൊക്കെ, ഗേറ്റ് അഭിമുഖീകരിക്കാം.

എൻജിനീയറിങ് മേഖലയിൽ, ബി.ഇ., ബി.ടെക്., ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്. (പോസ്റ്റ് ബി.എസ്സി.), ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്., ഡ്യുവൽ ഡിഗ്രി (പ്ലസ് ടു/ഡിപ്ലോമ കഴിഞ്ഞ്), തുടങ്ങിയ ബിരുദങ്ങളിലൊന്ന് ഉള്ളവർ, പ്രസ്തുത കോഴ്സുകളുടെ നിശ്ചിത വർഷങ്ങളിൽ പഠിക്കുന്നവർ എന്നിവർക്കൊക്കെ അപേക്ഷിക്കാം. ബി.ഇ., ബി.ടെക്. എന്നിവയ്ക്ക് തുല്യമെന്ന്, അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രൊഫഷണൽ സൊസൈറ്റികൾ നടത്തുന്ന പരീക്ഷകളുടെ, സെക്ഷൻ എ/തത്തുല്യം ജയിച്ചവരും അപേക്ഷിക്കാൻ അർഹരാണ്. 25 വിഷയങ്ങളിലാണ് പരീക്ഷ നടത്തുക.

പരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിതം. ദൈർഘ്യം മൂന്ന് മണിക്കൂർ. 65 ചോദ്യങ്ങൾ, รђคгคŦย к๏๏ttเl100 മാർക്ക്. മൾട്ടിപ്പിൾ ചോയ്സ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് രീതികളിൽ. എല്ലാ പേപ്പറിലും ജനറൽ ആപ്റ്റിറ്റിയൂഡ് സെക്ഷൻ (15%) ഉണ്ടാകും, എൻജിനീയറിങ് പേപ്പറിൽ എൻജിനീയറിങ് മാത്തമാറ്റിക്സ് ചോദ്യങ്ങൾ (15%), ബ്രാഞ്ചുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ (70%) വരും. മറ്റുള്ളവയിൽ 85 ശതമാനം ചോദ്യങ്ങൾ വിഷയാധിഷ്ഠിതം. ഫലപ്രഖ്യാപന തീയതിമുതൽ മൂന്നുവർഷത്തേക്ക് ഫലത്തിന് സാധുതയുണ്ടാകും.
വെബ്സൈറ്റ്: www.gate.iitd.ac.in

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s