ഓരോ വ്യക്തിയും അറിയേണ്ട കഥ..

ട്രെയിനില്‍ മനോഹരമായ സീറ്റില്‍ കാലെടുത്തു വച്ച ഇന്ത്യക്കാരന്റെ കാലു സ്വന്തം മടിയില്‍ എടുത്തു വച്ച് യാത്ര ചെയ്ത ജപ്പന്കാരന്റെ കഥ…!

ഇത് ശ്രീ രാകേഷ് ഛബ്രിയ എന്ന ഒരാളിന്റെ പോസ്റ്റാണ്.
നമ്മള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു സന്ദേശമാണിതെന്നു തോന്നിയതു കൊണ്ട് ഞാനിവിടെ പോസ്റ്റ് ചെയ്യുകയാണ്.

ജപ്പാനിലെത്തിയ ഒരിന്ത്യന്‍ യുവാവ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു .

ഇവിടെ സാധാരണ ചെയ്യാറുള്ളതുപോലെ സീറ്റിലിരുന്നയുടനെ തന്നെ കാല്‍ എതിര്‍ വശത്തെ സീറ്റിലെടുത്തു വെച്ചു.

ഇതു കണ്ടയുടനെ ഒരു മുതിര്‍ന്ന ജപ്പാന്‍ സ്വദേശി താനിരുന്ന സീറ്റില്‍ നിന്ന് എഴുന്നേറ്റ്, യുവാവിന്റെ കാലുവെച്ചിടത്ത് ഇരുന്നിട്ട് ആ കാലുകള്‍ തന്റ മടിയില്‍ എടുത്തു വെച്ചു.

ഒട്ടൊന്നമ്പരന്ന യുവാവ് അദ്ദേഹത്തോട് അതിന്റെ കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു.
“താങ്കള്‍ ഞങ്ങളുടെ പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നതു വഴി ഞങ്ങളെ ആകെ അപമാനിച്ചിരിക്കുകയാണ്.

എനിക്കതില്‍ അതിയായ കോപമുണ്ട്. പക്ഷേ താങ്കള്‍ ഞങ്ങളുടെ രാജ്യത്തിന്റെ അതിഥിയാണ്. അതുകൊണ്ടു തന്നെ പൊതുജനമധ്യത്തില്‍ താങ്കളെ അപമാനിക്കാന്‍ ഞാന്‍ സന്നദ്ധനാകുന്നില്ല.

എതിര്‍ വശത്തെ ഇരിപ്പിടത്തില്‍ കാലെടുത്തുവെയ്ക്കുന്നത് നിങ്ങളുടെ ശീലമായിരിക്കാം.

പക്ഷേ എനിക്കെന്റെ രാജത്തിന്റെ പൊതു സമ്പത്ത് സംരക്ഷിച്ചേ തീരൂ. അതേ സമയം രാജ്യത്തെത്തിയ ഒരതിഥിക്ക് അസൗകര്യം ഉണ്ടാക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല.

അതിനാല്‍ ഞാന്‍ താങ്കളുടെ കാലുകള്‍ എന്റെ മടിയില്‍ വെയ്ക്കുകയാണ്.”

ഇന്ത്യന്‍ യുവാവിന് വല്ലാത്ത ജാള്യവും കുറ്റബോധവും തോന്നി. (എന്ന് ശ്രീ രാകേഷ് പറയുന്നു)
ജപ്പാന്‍ പൗരന്‍ തന്റെ മൃദുലവും സൗഹാര്‍ദ്ദപൂര്‍വ്വവുമായ വാക്കുകള്‍ കൊണ്ട് പിന്നെയും ഇന്ത്യന്‍ യുവാവിന്റെ ചെകിട്ടത്തടിച്ചു.

“രാജ്യത്തിന്റെ പൊതുസ്വത്ത് ഞങ്ങള്‍ സ്വന്തം സ്വത്തായി കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഞ്ങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുകയും അവയൊന്നും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.

താങ്കളും ഇതു ശീലിച്ചാല്‍ മറ്റൊരു രാജ്യത്തു ചെന്നാലും അപമാനിക്കപ്പെടുകയില്ല. “

സർക്കാർ ബസ്സുകളും പൊതുസ്ഥാപനങ്ങളും സമരത്തിന്റെ പേരിൽ തല്ലിപ്പൊളിക്കുന്ന പാർട്ടി അണികളും നിയമസഭയിലെ പ്രതിഷേധത്തിന്റെ പേരിൽ നശിപ്പിക്കുന്ന ഭരണാധികാരികളും പൊതുസ്ഥലത്തു തുപ്പുകയും മൂത്രമൊഴിക്കുകയും സ്വന്തം വീട്ടിലെ കുപ്പ കൊണ്ടെറിയുകയും പൊതുമുതൽ ആരെങ്കിലും നശിപ്പിക്കുന്നത് കണ്ടാൽ എനിക്കെന്താ ഞാൻ വാങ്ങിയതല്ലല്ലോ എന്ന ഭാവത്തോട് കൂടി പ്രതികരിക്കാതെ വെറും നോക്കുകുത്തികളായി നിൽക്കുന്ന പ്രബുദ്ധ മലയാളികൾക്ക് ഇതൊക്കെ എന്ത്….!!!

1 SHARE = SPRED POSITIVE MESSAGE
ഓരോ വ്യക്തിയും അറിയേണ്ട കഥ..
ഷെയര്‍ ചെയ്യുക മാക്സിമം.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: