*അരങ്ങിലെ കലഹങ്ങൾ.* *ശ്രീമതി ചവറ പാറുക്കുട്ടിയുടെ ഒരനുഭവം.* ” ഒരിക്കൽ പ്രശസ്തനായ ഒരു ബാഹുകൻ എന്റെ കേശിനിയോട് നീരസഭാവത്തിൽ ” എന്തിനു നളനെക്കുറിച്ച് ചോദിക്കുന്നു. എനിക്ക് നിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൽപ്പര്യമില്ല. സമയം കളയാതെ നീ പോയാലും ” എന്ന് ആടി. ഇതിനു മറുപടിയായി: ” ഞാൻ പോകാം. പക്ഷെ കൊട്ടാരത്തിൽ രണ്ടു കുട്ടികൾ അച്ഛനെ കാണാതെ കരയുന്നുണ്ട്. അവരുടെ സങ്കടം കണ്ടിട്ടാണ് ഞാൻ പലരോടും നളനെക്കുറിച്ച് ചോദിക്കുന്നത്. എന്തായാലും താങ്കളെ ബുദ്ധിമുട്ടിക്കുന്നില്ല. ” എന്ന് ആടി ഞാൻ തിരിഞ്ഞു നടന്നു. പെട്ടെന്ന് ബാഹുകൻ കേശിനിയുടെ പിന്നാലെ വന്ന് ” അൽപ്പം നിൽക്കണം , എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ടെന്ന് ” പറഞ്ഞ് എന്നെ തിരികെ വിളിച്ചു. തുടർന്ന് ബാഹുകൻ കുട്ടികളെക്കുറിച്ചെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഇത്തരം നിരവധി അനുഭവങ്ങൾ കേശിനി വേഷം കെട്ടുമ്പോൾ എനിക്കുണ്ടായിട്ടുണ്ട്. ” *[ അവലംബം – “ചവറ പാറുക്കുട്ടി ,കഥകളിയുടെ പെണ്ണരങ്ങ് ” – ഗീത ആർ ]*