സന്തോഷം

ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം, ഇഷ്ടാകുവാണേൽ വേറാരൊടെങ്കിലും പറഞ്ഞോളൂ,
ജീവിതം എപ്പോഴും നമുക്ക് സന്തോഷം നൽകും എന്ന് വിശ്വസിക്കരുത്, എന്നാൽ എപ്പോഴും നമുക്ക് സങ്കടം മാത്രം നൽകും എന്നും വിശ്വസിക്കരുത്. മറിച്ച് ഇന്ന് ഉയർച്ചയുണ്ടെങ്കിൽ നാളെ താഴ്ചയുണ്ടെന്നും,രാവുണ്ടെങ്കിൽ പകലുണ്ടെന്നും പറയുന്ന പോലെ സന്തോഷം ഉണ്ടെങ്കിൽ സങ്കടം ഉണ്ടെന്നും, സങ്കടം ഉണ്ടെങ്കിൽ സന്തോഷം ഉറപ്പായും ഉണ്ടാകും എന്നും വിശ്വസിക്കുക.
ഇനി പറയുന്നത് ദൈവത്തെ കുറിച്ചാണ് (ഒരുപക്ഷേ ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ ഉണ്ടെങ്കിൽ, ‘കാലം’ എന്ന് തിരുത്തി വായിക്കുക ). അപ്പൊ പറഞ്ഞു വന്നത്…. ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി ആണ് മനുഷ്യൻ (അതായത് ഇപ്പോ ഇത് വായിക്കുന്ന നിങ്ങൾ ) അങ്ങനെ പറയാൻ കുറച്ചു കാരണങ്ങൾ ഉണ്ട്. വിവേകം ഉള്ള ജീവി ആണ് മനുഷ്യൻ, സ്വയം തീരുമാനങ്ങൾ എടുക്കാൻ, ശക്തമായി അത് പാലിക്കാൻ,ഓർക്കാൻ, മറക്കാൻ അങ്ങനെ ഒത്തിരി പ്രതേകതകൾ മനുഷ്യനുണ്ട്. മാത്രമല്ല ചിലപ്പോൾ ചില കാര്യങ്ങൾ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാനും മനുഷ്യന് കഴിയുന്നു.ഇംഗ്ലീഷിൽ പറഞ്ഞാൽ ‘The most wise and beautiful creation of God ‘, ആ നമ്മളാണ് ഒരു പ്രശ്നം വരുമ്പോൾ തളരുന്നത് 😏 അങ്ങനെ തളരാൻ പാടില്ല, കാരണം ദൈവം നമുക്ക് വേണ്ടി നമ്മൾ അർഹിക്കുന്ന നല്ലത് (the best in we deserve )മാത്രമേ നൽകു.
ശരിയാണ് ചില അവസരങ്ങളിൽ നാം തളരാറുണ്ട്, അത് സ്വഭാവികം പക്ഷേ പെട്ടന്ന് തന്നെ അതിൽ നിന്നും മുക്തരാകുക(recover),ചിലപ്പോൾ ജോലി നഷ്ടമായതാകും, അല്ലെങ്കിൽ പ്രിയപ്പെട്ട ആരുടെയെങ്കിലും നഷ്ടം ആകും, അതുമല്ലെങ്കിൽ കുടുംബ പ്രശ്നങ്ങൾ… എന്തൊക്കെ തന്നെ ആയിരുന്നാലും…. ചിന്തിക്കുക ദൈവം (കാലം ) ഇതാണ് നിങ്ങൾക്ക് ഇപ്പോ നൽകിയത് ഇതും കടന്നു പോകും (നേരത്തെ പറഞ്ഞില്ലേ രാവുണ്ടെങ്കിൽ പകലുണ്ടെന്നു അത് മറക്കണ്ട ). ചിലപ്പോൾ വേദനകൾ ഉണ്ടാകും, വേദനയുടെ ധർമ്മം വേദനിപ്പിക്കുക എന്നത് തന്നെയാണ് പക്ഷേ അതിന്റ പരിധി നമ്മുടെ കൈയിൽ ആണ്,എത്രത്തോളം വേദനിക്കണം എന്ന് നാം തീരുമാനിക്കണം. പറ്റുന്ന നന്മകൾ ഒക്കെ ചെയ്യുക, അതിനിയിപ്പോ ലക്ഷങ്ങൾ കൊടുത്തു സഹായിക്കുക എന്നത് അല്ല കേട്ടോ, ഒന്ന് ചിരിക്കുന്നത് പോലും നന്മയാണ്. പിന്നെ നേരത്തെ പറഞ്ഞില്ലേ നമ്മൾ നല്ലത് ചെയ്താൽ ദൈവം tips ഒക്കെ തരും. അതായത് നമ്മുക്ക് നാം പ്രതീക്ഷിക്കാത്ത സന്തോഷം തരും ( പരീക്ഷിച്ചു നോക്കണേ….. ). ചിലതൊന്നും നമുക്ക് തീരുമാനിക്കാൻ പറ്റില്ല, അത് അംഗീകരിച്ചു കൊടുത്തേക്കണം . നമ്മുടെ ചുറ്റും സന്തോഷിക്കാൻ ഒത്തിരി കാരണങ്ങൾ കിട്ടും, അതിലൊക്കെ സന്തോഷിക്കുക. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നതും,ചെറുതായെങ്കിലും എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയുന്നതും നിങ്ങളുടെ നന്മ തന്നെയാണ്. ചെറിയ കാര്യങ്ങളുടെ ദേവന്മാരും ദേവതമാരും ആകണം കേട്ടിട്ടില്ലേ The God of Small things. (അരുന്ധതി റോയ്ടെ പുസ്തകത്തിന്റ പേര് ആണ് കേട്ടോ The God of small things ആണ് കേട്ടോ )☺അപ്പൊ എല്ലാരും happy ആയി ഇരിക്കുക.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s