മകയിരം ഞാറ്റുവേല

ഇടവം 24 രാത്രി മുതൽ മിഥുനം 7 രാത്രി വരെ .
(ജൂൺ 7 മുതൽ ജൂൺ 21 വരെ)

ജൂൺ 21, ഉത്തരാർദ്ധഗോളത്തിൽ ആണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ ആണ്. സൂര്യൻ ഉത്തരായനത്തിന്റെ അവസാനഘട്ടത്തിൽ എത്തുന്നത് ഈ ഞാറ്റുവേലയിൽ ആണ്. അതായത് വേനൽ അതിന്റെ മൂർദ്ധന്യത്തിൽ. പശ്ചിമഘട്ടത്തിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള പ്രത്യേകസ്ഥാനം കാരണം ഈ കാലം കേരളത്തിൽ തികച്ചും വ്യത്യസ്തമായി ഭവിക്കുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇപ്പോഴും കൊടും വേനലിന്റെ പിടിയിൽ ആയിരിക്കും. ഭൂമധ്യരേഖയിലൂടെ കടലിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ട് വീശുന്ന തണുത്ത വായു പ്രവാഹം വടക്കൻ കരയിലേക്ക് കയറുമ്പോൾ (ഉത്തരാർദ്ധഗോളത്തിലെ കര ഭാഗത്തെ അന്തരീക്ഷത്തിന് ചൂട് കൂടുതൽ ആയതിനാൽ) നിറയെ വെള്ളം നിറഞ്ഞ മേഘങ്ങളും കൊണ്ടാണ് വരിക. ഇതിനെ പശ്ചിമഘട്ടത്തിലെ നനുത്ത അന്തരീക്ഷം തൊട്ടു തലോടുമ്പോൾ അത് കാലവർഷമായി പെയ്തു തുടങ്ങുകയായി. രോഹിണിയിലും കാർത്തികയിലും ചെറിയ രീതിയിൽ തുടങ്ങിയ ഈ പ്രതിഭാസം മകീര്യത്തിൽ ശക്തിപ്രാപിക്കും. ‘മകീര്യം മതിമറന്ന് പെയ്യും’, ‘മകരത്തിൽ വിതച്ചാൽ മദിച്ചു വളരും’ എന്നൊക്കെയാണ് ചൊല്ലുകൾ.

ഇപ്രാവശ്യം നിസർഗ ചുഴലിക്കാറ്റും ന്യൂനമർദ്ദവും കാരണം മഴ നേരത്തെ വന്നിട്ടുണ്ട്. വയലുകളിൽ കൃഷിയുടെ ആരവം തുടങ്ങിക്കഴിഞ്ഞു. ഇനി നാട്ടിപ്പണിയുടെ നാളുകളാണ്. വെള്ളം കൂടുതൽ കയറുന്ന വയലുകളിൽ തുടക്കത്തിലും ക്രമേണ ഉയരം കൂടിയ വയലുകളിലേക്കും നാട്ടിപ്പാട്ടിന്റെ ഈണത്തിൽ നിന്നും ഞാറു പൊരിച്ചടുത്ത് (പിഴുതെടുത്ത്) ഉഴുതു പാകമാക്കിയ വയലിൽ വരിയും നിരയും ഒപ്പിച്ചു നട്ടു മുന്നേറുന്ന പെണ്ണാളുകൾ മലയാളത്തിന്റെ തനതു കാഴ്ചയാണ്.ഇന്ന് ഈ ജോലി പലയിടത്തും മറുനാടൻ തൊഴിലാളികൾ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. നേരത്തെ കാളകൾക്ക് നുകം വെച്ച് കലപ്പ കെട്ടി ഉഴുതശേഷം രണ്ടാം ചാലിൽ കലപ്പ മാറ്റി പലക അടിച്ചാണ് കണ്ടം(വയൽ) പാകമാക്കിയിരുന്നത്..എന്നാൽ ഇന്നത് ട്രില്ലറും ട്രാക്ടറും ഏറ്റെടുത്തിരിക്കുന്നു. 18 ദിവസം മുതൽ 30 ദിവസം വരെ പ്രായത്തിനിടയിൽ ആണ് സാധാരണ മൂപ്പുള്ള നെൽച്ചെടികൾ പറിച്ചു നടേണ്ടത്. പറിച്ചെടുത്ത ഞാറ്റു പിടികളുടെ വേരുകൾ ഒന്ന് വെള്ളത്തിൽ ഒലുമ്പി
(കുലുക്കി കഴുകുക) 10-15 മിനിറ്റ് നേർപ്പിച്ച ജീവാമൃതത്തിൽ മുക്കിവെക്കുക. അതിനുശേഷം അത് കണ്ടം പാകമാകുന്ന മുറക്ക് നടാവുന്നതാണ്. പണി ലാഭിക്കാനായി നെല്ല് മുളപ്പിച്ച് വിതക്കുന്നവർക്ക് ഈ സമയം അനുയോജ്യമാണ്. പ്രാവുകളേയും ഏളകളേയും തെളിക്കാൻ കാവലിരിക്കേണ്ടി വരും.” വിതച്ചു പണി തീർക്കുക; നട്ടുനെല്ലുണ്ടാക്കുക “

തെങ്ങ്, കവുങ്ങ് ,നാടൻ വാഴ തുടങ്ങിയവയുടെ തൈകൾ ഇപ്പോൾ
നടാം. ഫലവൃക്ഷത്തൈകളും മരത്തൈകളും നട്ടു പിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
നേരത്തെ തയ്യാറാക്കിയ തെങ്ങിൻ തടത്തിലും കമുക് തടത്തിലും പച്ചത്തോലും മറ്റ് ജൈവവളങ്ങളും ചേർക്കാം. തോട്ടവിളകൾക്ക് എല്ലാം ഇപ്പോൾ ആവശ്യമായ അളവിലും അനുപാതത്തിലും വളം ചേർക്കാവുന്ന സമയമാണ്. കൈതച്ചക്ക ചെടികൾ നടാം. മുളച്ചുവരുന്ന കന്നുകളും കായയുടെ മുകളിലുള്ള കന്നുകളും നടാവുന്നതാണ്.

കാർത്തികയിൽ നട്ട പച്ചക്കറികൾക്ക് ഇപ്പോൾ വളം ചെയ്യാം. നഴ്സറി ആക്കി പറിച്ചുനട്ട ചെടികൾക്ക് പുതിയ ഇലകൾ കടുംപച്ച നിറത്തിൽ കരുത്തോടെ കുരുത്തു തുടങ്ങിയിട്ടുണ്ടാകും. ഇഴവള്ളികൾക്ക് മുടി പൊട്ടിയിട്ട് ഉണ്ടാവും. അവയ്ക്ക് പടർന്നുകയറാൻ ആവശ്യമായ ഒല്ലൽ (പന്തലിലേക്ക് പിടിച്ചു കയറാൻ ഉള്ള ചില്ലകൾ) കുത്തി കൊടുക്കുക. വഴുതിനക്ക് പച്ചത്തോലിട്ട് അതിനുമുകളിൽ പച്ച ചാണകം വച്ച് കൊടുക്കുക. ഇത് അഴുകുന്നതിനുസരിച്ച് ആവർത്തിക്കണം.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: