ഉമാമഹേശ്വര പൂജ

📍❉ഉമാമഹേശ്വര പൂജ❉📍
🎀➖卐➖☬ॐ☬➖卐➖🎀
(Courtesy :- What’s app group “Kanhangad Brahmin Sabha Yogam)

ജീവിത സുഖത്തിനായി നിരവധി പൂജകളും വഴിപാടുകളും നടത്തുന്നവരാണ് നമ്മള്‍. മംഗല്യപൂജ, വിദ്യാ പൂജ, ദമ്പതീ പൂജ തുടങ്ങി പല വിധ പൂജകള്‍ നടത്താറുണ്ട്‌. ഇതില്‍ പ്രധാനമായ ഒന്നാണ് ഉമാമഹേശ്വര പൂജ. എന്തിനാണ് ഉമാ മഹേശ്വര പൂജ നടത്തുന്നത്? പരമശിവനെയും പാര്‍വതിയും ഒരുമിച്ചു പൂജിക്കുന്ന ഈ പൂജയുടെ ഫലങ്ങള്‍ അറിയാം.
ജാതക കാരണങ്ങള്‍ കൊണ്ടും അല്ലാതെയും ഉള്ള വിവാഹ തടസ്സങ്ങള്‍ക്ക് കണ്‍കണ്ട പ്രതിവിധിയാണ് ഉമാമഹേശ്വര പൂജ. വിവാഹ സംബന്ധമായ ദോഷങ്ങളോ തടസങ്ങളോ കാണുന്നവര്‍ ഈ പൂജ നടത്തുന്നത് ദോഷം മാറാന്‍ സഹായിക്കും. അതോടൊപ്പം സ്വയംവര മന്ത്രാര്‍ച്ചനയും കൂടി നടത്തിയാല്‍ വളരെ വേഗം പരിഹാരം ഉണ്ടാകും. വിവാഹ തടസ്സം നേരിടുന്ന വ്യക്തി തിങ്കളാഴ്ച വ്രതം കൂടി അനുഷ്ടിച്ചാല്‍ ഫലസിദ്ധി ഏറും. 9 ജന്മ നക്ഷത്രങ്ങളില്‍ തുടര്‍ച്ചയായി നടത്തുവാന്‍ തീരുമാനിച്ചാല്‍ വഴിപാടുകള്‍ പൂര്‍ത്തിയാവും മുമ്പ് വിവാഹം നടക്കുമെന്നും പറയുന്നു.

മംഗല്യ പൂജയും ദമ്പതീ പൂജയും കൊണ്ട് പ്രസിദ്ധമായ ക്ഷേത്രമാണ് പാലക്കാട്ട് പുതുശ്ശേരി പഞ്ചായത്തിലെ സൂര്യച്ചിറ ശിവപാര്‍വതി ക്ഷേത്രം. ഇവിടത്തെ ഉമാമഹേശ്വര പൂജ പ്രസിദ്ധമാണ്. പുതുശ്ശേരിയിലെ വടശ്ശേരി മന്നാഡിയാര്‍ കുടുംബത്തിന്‍റെ വകയായുള്ള ഈ ക്ഷേത്രം ഇപ്പോള്‍ മാതാ അമൃതാനന്ദമയി അണ് ഏറ്റെടുത്തു നടത്തുന്നത്. ശുഭകരമായി വിവാഹം നടക്കാനും ദാമ്പത്യം ഗുണകരമായി തീരാനുമാണ് ഇവിടെ ഉമാമഹേശ്വര പൂജ നടത്തുന്നത്

കുടുംബജീവിതം ഭദ്രമാക്കുന്നതിന് ഏറ്റവും ആരാധിക്കാവുന്നതു മഹാദേവനെയും ഉമയെയുമാണ്. ഉമാമഹേശ്വര പൂജയെന്നറിയപ്പെടുന്ന ഈ പൂജാവിധി നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള അമ്പലത്തിലാണ്. അവിടെയാണ് ആരാധന നടത്തേണ്ടതും.

തിരുവനന്തപുരത്ത് അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കുളക്കടവായ പത്മതീർത്ഥക്കരയിൽ ഉമാമഹേശ്വര ക്ഷേത്രം ഉണ്ട് . എട്ടുവീട്ടിൽ പിള്ളമാർ അനന്തപത്മനാഭനെ തൊഴാൻ വരുമ്പോൾ ആരാധിച്ചിരുന്ന തേവാരമൂർത്തി കൂടിയാണ് ഈ അമ്പലം. മാത്രവുമല്ല ഈ ദിവ്യസന്നിധിയിൽ ശിവകുടുംബം ഒന്നടങ്കം കുടികൊള്ളുന്നു എന്നാണു വിശ്വാസം. ഉമാ മഹേശ്വരന്മാർക്കൊപ്പം വിഘ്നേശ്വരനെയും സ്കന്ദനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച ഒരു ഐതിഹ്യം ഇങ്ങനെ:

ഒരിക്കൽ അനന്തപത്മനാഭനെ ദർശിക്കാന്‍ ശ്രീ ഉമാദേവി ആഗ്രഹം പ്രകടിപ്പിച്ചുവത്രേ. സർവ്വശക്തനായ മഹാദേവൻ മക്കളായ വിഘ്നേശ്വരനെയും സ്കന്ദനെയും കൂട്ടി സന്തോഷത്തോടെ നാലു പേരും പോകാൻ തീരുമാനിച്ചു. അപ്പോൾ ദേവി പറഞ്ഞു- നാലു പേരും അവരവരുടെ വാഹനത്തിൽ സഞ്ചരിച്ചാൽ മതി. മറ്റു മൂന്നു പേർക്കും നിർദേശം സ്വീകാര്യമായെങ്കിലും യാത്രാസമയത്ത് വിഘ്നേശ്വരന്റെ വാഹനമായ മൂഷികനെ മാത്രം കണ്ടില്ലത്രേ. പെട്ടെന്ന് ഗണേശനു കോപം വരികയും വല്ലാതെ മുഷിയുകയും ചെയ്തു. മഹേശ്വരനും കുപിതനായി. ഉമ സമയോചിതമായി ഇടപെട്ട് വിഘ്നേശ്വരനെ സമാധാനിപ്പിച്ചു. മൂഷികനു പകരം വ്യാളിയുടെ മുകളിൽ കയറിവരാൻ അമ്മ മകനോടു പറ‌ഞ്ഞു. വിഘ്നേശ്വരൻ സമ്മതിക്കാതെ പിണങ്ങി തന്നെ നിന്നു. ഉമ തന്റെ വാഹനമായ സിംഹത്തെ മകനു നൽകി താൻ വ്യാളി മുകളിലേറി വരാമെന്നും പറഞ്ഞു. വിഘ്നേശ്വരന്‍ സമ്മതിച്ച് യാത്രയായി. മഹാദേവൻ ഋഷഭവാഹനത്തിലും ഉമ വ്യാളിയുടെ പുറത്തും ശ്രീമുരുകൻ മയിലിന്റെയും വിഘ്നേശ്വരൻ സിംഹത്തിന്റെയും മുകളിലും കയറി 4 പേരും യാത്ര തിരിച്ച് ശ്രീപത്മനാഭ ദർശനം നടത്തിയെന്നാണു കഥ. അങ്ങനെ അനന്തപത്മനാഭ ദർശനം കഴിഞ്ഞശേഷം ഇന്നു കാണുന്ന പത്മതീർത്ഥകരയില്‍ കുടിയിരുന്നതായാണ് ഐതിഹ്യം. മുകളിൽ പറ‍ഞ്ഞ രീതിയിലാണ് ഈ അമ്പലത്തിലെ പ്രതിഷ്ഠ. ഹനുമാനും ഗരുഡവാഹനനായ ശ്രീകൃഷ്ണനും നടരാജനും പ്രതിഷ്ഠകളായി ഈ സന്നിധിയിലുണ്ട്.

ദുരിതമോചനത്തിനായും വിവാഹം, കാര്യസാധ്യം, ഐകമത്യംഎന്നിവയ്ക്കായും ഉമാമഹേശ്വര പ്രതിഷ്ഠയുള്ള സ്ഥലങ്ങളിൽ ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.

➖➖➖➖➖➖➖➖➖
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
ॐ➖➖➖➖ॐ➖➖➖➖ॐ
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.

..👣🙏*
✿❁═══(Courtesy :- What’s app group “Kanhangad Brahmin Sabha Yogam)
❁★☬ॐ☬★❁════❁✿

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: