നല്ലശീലം

ഒരിക്കൽ ഒരു കള്ളൻ മോക്ഷണത്തിനായി നടക്കുകയായിരുന്നു . പക്ഷെ അവന് കാര്യമായി ഒന്നും കിട്ടിയില്ല .അവൻ ഒരു അമ്പലത്തിന്റെ അകത്തു പോയി . അവിടെ പൂജാരി മതപരമായ ഒരു പ്രഭാഷണം നൽകുകയായിരുന്നു .കള്ളൻ അവിടെ കൂടിയിരുന്നവരിൽ നിന്ന് പണം മോഷ്ടിക്കുവാൻ തീരുമാനിച്ചു . അവിടെ വ്യത്യസ്തമായ ഒരു അന്തരീക്ഷമായിരുന്നു . അവനും കുറച്ചു നേരം പ്രഭാഷണം കേൾക്കുവാൻ അവിടെയിരുന്നു .പൂജാരി സത്യസന്തതയെ കുറിച്ച് പറയുകയായിരുന്നു .പരിപാടിക്ക് ശേഷം എല്ലാവരും പോയി . പക്ഷെ കള്ളൻ അവിടെയിരുന്നു . അവൻ എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ എന്ന് പൂജാരിക്ക് സംശയം തോന്നിയാലോ എന്നോർത്തു കള്ളൻ പറഞ്ഞു ——എനിക്ക് ഇവിടെ ഒരു കാര്യവുമില്ല. സത്യസന്ധതയെ കുറിച്ചുള്ള തങ്ങളുടെ പ്രഭാഷണം എന്നെ വളരെ ആകർഷിച്ചു .പക്ഷെ ഒരു കള്ളന് കള്ളം പറയാതിരിക്കുവാൻ സാധിക്കുമോ എന്ന് ആലോചിക്കുന്നു .
സത്യം പറഞ്ഞു കൊണ്ട് തന്നെ അയാൾക്ക്‌ കാര്യം നടത്തുവാൻ കഴിയും എന്ന് പൂജാരി പറഞ്ഞു .സത്യസന്ധതയുടെ മേന്മ കൊണ്ട് അയാൾ എവിടെയായാലും എന്ത് കളവു ചെയ്താലും വിജയിക്കുമെന്ന് പൂജാരി ഉറപ്പു കൊടുത്തു .അന്ന് മുതൽ പൂജാരി പറഞ്ഞപോലെ സത്യമായ വഴിയിലൂടെ സ്വന്തം ജീവിതം നയിക്കുവാൻ തീരുമാനിച്ചു .ഇനി ജീവിതത്തിൽ ഒരിക്കലും കള്ളം പറയില്ല എന്ന് പൂജാരിക്ക് വാക്ക് കൊടുത്തു അവിടന്ന് പുറത്തു വന്നു .ആ സമയത്തു രാജാവ് ഒരു സാധാരണക്കാരനെ പോലെ മാറ് വേഷത്തിൽ രാജ്യത്തിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചുറ്റിക്കറങ്ങുകയായിരുന്നു . അദ്ദേഹം കറങ്ങി നടക്കുന്ന ആ കള്ളനെ അവിചാരിതമായി കണ്ടു . അയാൾ ആരാണെന്നു ചോദിച്ചു. പൂജാരിക്ക് ചെയ്തു കൊടുത്ത സത്യം ഓർത്ത് വിഷമമുണ്ടായിട്ടും താൻ ഒരു കള്ളനാണ് എന്നുള്ള സത്യം തുറന്നു പറഞ്ഞു ഞാനും ഒരു കള്ളനാണ് ആ മനുഷ്യനും പറഞ്ഞു .രണ്ടു പേരും സന്തോഷത്തോടെ കൈ കുലിക്കി, കെട്ടി പിടിച്ചു മിത്രങ്ങളായി . നല്ല വിലപിടിച്ച സാധനങ്ങൾ എവിടെയുണ്ടെന്ന് തനിക്കറിയാം എന്നും മോഷ്ട്ടിക്കാം എന്നും പുതിയ കള്ളൻ പറഞ്ഞു .അവൻ ഒരു രഹസ്യ വഴിയിലൂടെ കള്ളനെ കൊണ്ടുപോയി . രണ്ടു പേരും രാജകൊട്ടാരത്തിൽ സുരക്ഷിതമായി എത്തി .പുതിയ കള്ളൻ അയാളെ രാജഭണ്ഡാരമുള്ള സ്ഥലത്തേക്ക് കൊണ്ട് പോയി .അത് പൊട്ടിച്ചു തുറക്കുവാൻ പറഞ്ഞു . ഭണ്ഡാരം പൊട്ടിച്ചു. തുറന്നപ്പോൾ അതിൽ 5 വിലപിടിച്ച വൈരക്കല്ലുകൾ കണ്ടു . കള്ളന്റെ കൂട്ടുകാരൻ 4 വൈരങ്ങൾ മാത്രം എടുക്കാൻ പറഞ്ഞു . ബാക്കിയുള്ള. ഒരു കല്ല് പൊട്ടിച്ചു എടുക്കാൻ പറ്റാത്ത കാരണം അവിടെ തന്നെ വെക്കാൻ പറഞ്ഞു . ഓരോരുത്തരും രണ്ടു കല്ലുകൾ വീതം എടുത്തു വിട പറഞ്ഞു പിരിഞ്ഞു .
പിറ്റേ ദിവസം രാജകൊട്ടാര ഓഫീസ് തുറന്നു . ഭണ്ഡാരം പൊട്ടിച്ചിരിക്കുന്നതു കണ്ടു തുറന്നു നോക്കിയപ്പോൾ 4 വൈരക്കല്ലുകൾ കളവു പോയിരിക്കുന്നതായി. ഖജാൻജി കണ്ടു. ഇത് ശരിയായ ഒരു അവസരം എന്ന് കരുതി അദ്ദേഹം ബാക്കിയുള്ള ഒരു വൈരക്കല്ലു സ്വന്തം പോക്കറ്റിൽ ഇട്ടു .രാജഭന്ധാരത്തിലുള്ള 5 വൈരക്കല്ലുകളും കളവു പോയിരിക്കുന്നതായി രാജാവിനെ അറിയിച്ചു . കള്ളനെ കണ്ടുപിടിച്ചു കൈതു ചെയ്തു കൊണ്ടുവരാൻ രാജാവ് ഉത്തരവിട്ടു . കള്ളനെ കണ്ടുപിടിച്ചു രാജാവിന്റെ മുൻപിൽ ഹാജരാക്കി . രാജാവ് കള്ളനെ തല മുതൽ കാൽ വരെ നിരീക്ഷിച്ച ശേഷം പറഞ്ഞു അപ്പോൾ നീയാണ് കള്ളൻ. അല്ലെ ? നീ എന്ത് മോഷ്ടിച്ചു?”
കള്ളൻ പറഞ്ഞു എനിക്ക് അങ്ങയോടു കളളം പറയുവാൻ സാധിക്കില്ല . ഞാനും എന്റെ കൂട്ടുകാരനും ചേർന്ന് രാജഭണ്ഡാരത്തിൽ നിന്ന് വൈരക്കലുകൾ മോഷ്ടിച്ചു.
” നിങ്ങൾ എത്ര വൈരക്കല്ലുകൾ മോഷ്ടിച്ചു?” രാജാവ് ചോദിച്ചു .
4 എണ്ണം എടുത്തു .ഓരോരുത്തരും രണ്ടെണ്ണം വീതം എടുത്തു .ബാക്കിയുള്ള ഒരു വൈരക്കല്ലു പൊട്ടിച്ചു വീതിക്കാൻ സാധിക്കാത്തതു കൊണ്ട് ഭണ്ഡാരത്തിൽ തന്നെ വെച്ചു.
എത്ര വൈരക്കല്ലുകളാണ് കളവു പോയത് എന്ന് രാജാവ് ഖജാൻജിയോട് ചോദിച്ചു .
5 എണ്ണം. എന്ന് ഖജാൻജി പറഞ്ഞു.
കാര്യം മനസ്സിലാക്കിയ രാജാവ് ഉടൻ തന്നെ ഖജാൻജിയെ ജോലിയിൽ നിന്ന് നീക്കം ചെയ്തു എപ്പോഴും സത്യം പറയുന്ന കള്ളനെ ഖജാൻജിയായി നിയമനം ചെയ്തു .
സത്യം പറയുവാൻ ശീലിച്ച കള്ളന് നല്ല സമ്മാനം കിട്ടി . താമസിയാതെ അയാൾ എല്ലാ ദുശീലങ്ങളും വിട്ടു .ദൃഢനിശ്ചയത്തോടെയും ദൃഢവിശ്വാസത്തോടെയും പരിശീലിയ്‌ക്കുന്ന നല്ലശീലം മറ്റുള്ള എല്ലാ ദുഃശീലങ്ങളെ മാറ്റി ഒരു നല്ല മനുഷ്യനാക്കി തീർക്കും.
ഗുണപാഠം ——- ഒരാൾ നമുക്ക് ചെയ്യുന്ന തിന്മകളെ മറക്കാനും പകരം നന്മ ചെയ്യുവാനും ശീലിക്കണം .ഏതു കാര്യവും യഥാർത്ഥമായി എടുക്കുകയാണെങ്കിൽ നിഷേധചിന്തകൾ ഇല്ലാതാകും. നല്ലശീലങ്ങൾ എപ്പോഴും. ദുഃശീലങ്ങളെ ദൂരെ അകറ്റും.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s