കാഴ്ച്ചക്കാർ

:

ഒരാളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഉപദേശിക്കാനായി നിരവധി പേർ എത്തും.

പ്രശ്നങ്ങൾ സ്വന്തമായി ഉണ്ടാകുന്നത്‌ അനുഭവവും, മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാകുന്നത്‌ സംഭവവും ആയിട്ടാണ്‌ എല്ലാവരും കരുതുന്നത്‌.

സമാനമായ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ളവർക്ക്‌ ഇതേ അനുഭവങ്ങൾ മറ്റുള്ളവരിൽ കാണുമ്പോൾ അവരോട്‌ കരുണയും കരുതലും വിവേകവും ഉണ്ടാകും. അല്ലാത്തവർ എല്ലാം വെറും കാഴ്ച്ചക്കാർ മാത്രമാണ്‌.

അന്യരുടെ ജീവിതത്തിലെ സംഭവവികാസങ്ങളെ വ്യാഖ്യാനിക്കാനും മാർഗനിർദ്ദേശം നൽകാനും എളുപ്പമാണ്‌. അവർ അനുഭവിച്ച വിഷമങ്ങൾ ഉള്ളവർക്ക്‌ മനസ്സിലാവും അവരുടെ ചിന്തകളും പ്രവർത്തികളുമായിരുന്നു ശരിയെന്ന്.

നഷ്ടപ്പെടുന്നവർക്ക്‌ നിലവിളിക്കാൻ അർഹതയുണ്ട്‌. അതിലൂടെ അവർ സ്വയം ഊർജ്ജം കണ്ടെത്തുകയോ തങ്ങളുടെ പ്രശ്നങ്ങളെ ലഘൂകരിക്കുകയോ ആവും. അത്‌ കൊണ്ട്‌ തന്നെ കരയുന്നവരോട്‌ കരയരുത്‌ എന്ന് ഉപദേശിക്കുന്നവരാണ്‌ ഏറ്റവും വലിയ വിഡ്ഡികൾ. കരച്ചിൽ ഒരിക്കലും അസംബന്ധമല്ല. അത്‌ ഒരു സേഫ്റ്റി വാൽവ്‌ ആണ്‌.

തനിക്ക്‌ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവരിൽ ആവേശമുണർത്തി അവരെ കൊണ്ട്‌ ചെയ്യിക്കുന്നവരാണ്‌ പല ഉപദേശകരും. ഒരു വഴിയെ ഉപദേശിക്കുകയും മറുവഴിയെ നടക്കുകയും ചെയ്യുമ്പോൾ ആണ്‌ ജനങ്ങൾക്കും വിശ്വാസങ്ങൾ നഷ്ടപ്പെടുന്നത്‌.

12/07/2020
ഞായർ

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s