വായനാശീലം

https://m.facebook.com/story.php?story_fbid=4666456520047091&id=100000483679208

“വായന ഒരാളെ മാറ്റിമറിക്കും……”
“അയാൾ ജനകോടികളെയും……….”

നാല്പതു കോടിയോളം വരുന്ന ഭാരതീയരുടെ സ്വാതന്ത്ര്യ മോഹങ്ങൾക്ക് കരുത്തും ദിശാബോധവും പകർന്നു അതിനെ യാഥാർഥ്യത്തിലേക്ക് എത്തിച്ച മോഹൻദാസ് കരം ചന്ദ് ഗാന്ധിയെ മാറ്റിമറിച്ചത് ഒരു പുസ്തകമാണ്……..

‘ജോൺ റസ്കിന്റെ അൺ ടു ദ ലാസ്റ്റ് ”എന്ന ഗ്രന്ഥമാണ് തന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത് എന്ന് ഗാന്ധിജി തന്റെ ‘സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നു ……….

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നിന്നും ഡർബണിലേക്കുള്ള ഇരുപത്തിനാലു മണിക്കൂർ നീണ്ട ട്രെയിൻ യാത്രക്കിടയിലാണ് ഗാന്ധിജി അൺ ടു ദ ലാസ്റ്റ് വായിക്കാനിടയായത്………..

അതിലെ ആശയങ്ങൾ ഗാന്ധിജിയുടെ ചിന്താതലങ്ങളെ അസ്വസ്ഥമാക്കുകയും,
ജീവിതത്തിൽ പുതിയൊരു ദിശാബോധത്തിന്റെ അനിവാര്യതയെ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു …..

വായനയുടെ മാസ്മര ശക്തി വ്യക്തികളെ പൂർണമായും മാറ്റിമറിക്കും………..

ലോകം കുടികൊള്ളുന്നത് ആശയങ്ങളിൽ ആണ്…..

എല്ലാവരുടെയും ജീവിതത്തിനടിസ്ഥാനം അവരെ സ്വാധീനിക്കുന്ന ആശയങ്ങളിൽ നിന്നുള്ള അറിവാണ് ……..

നിങ്ങളുടെ അറിവുകളെ വിശാലമാക്കുമ്പോൾ നിങ്ങളുടെ വിശ്വാസങ്ങളിലെ പോരായ്മകൾ തിരുത്തപ്പെടുകയാണ് …..

ഒരേ തരം ഗ്രന്ഥങ്ങൾ മാത്രം വായിച്ചാൽ നിങ്ങൾ പൊട്ടകിണറ്റിലെ തവളക്കു സമമാകും ….

വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ള ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ ലോകത്തെ പറ്റി കൂടുതൽ അറിവുകൾ നിങ്ങളിലേക്ക് എത്തുകയാണ്………

അത് നിങ്ങളെ കൂടുതൽ സഹിഷ്ണുതയുള്ള ആനന്ദത്തിലേക്കു പരിണാമപ്പെടുത്തും……

മനുഷ്യനിലെ വായന യന്ത്രത്തിന്റെ ശുദ്ധീകരിക്കലിന് സമമാണ് എന്നത് ഓർക്കുക

Author: renjiveda

I'm not I

Leave a comment