
നെറ്റിയിൽ തൊട്ട ചന്ദനമോ,
കുങ്കുമമോ,
വാടാ വിളക്കിലെ കരിയോ, കൈയ്യിലോ കഴുത്തിലോ കാണുന്ന ചെറിയ അന്ധവിശ്വാസത്തിന്റെ ചരടോ, എന്റെ പേരിലെ വാലോ…..
എന്നെ നിങ്ങളിൽ നിന്ന് അന്യമാക്കാൻ കാരണമാക്കരുത്…
എന്റെ species classification ും നടക്കരുത്.
എവിടെയും നിസ്ക്കാര പള്ളിയുടെ മുന്നിൽ ഞാൻ കാത്തു നിൽക്കാറൂണ്ട്,
പെരുന്നാളിന്റെ രുചികളും എന്നിലുണ്ട്…..
തിരിച്ച് അവരും കുറേ കാത്ത് നിന്നിട്ടുണ്ട് ചുറ്റമ്പലത്തിന് പുറത്തും…..
ഇവിടെയൊന്നും കയറാത്ത ചിന്തകളും നമ്മുടെ കൂട്ടിലുണ്ട്താനും….
എനിക്ക് ക്യത്യമായ രാഷ്ട്ട്രീയമുണ്ട് എന്റെ സുഹ്യത്തുകൾക്കും……
അതിന് മതങ്ങളുടെ നിറമല്ല…..
നമ്മൾ വിശ്വസിക്കുന്ന ശരികളാണ്…
ഇതൊരു cliched മതേതരത്വം എന്നും തോനുന്നണ്ടാവാം..
ചിലപ്പോൾ തെറ്റുമാവാം,
പേര് നോക്കി നിലപാടിനെ ചോദ്യം ചെയ്യുന്ന നിലവാരത്തിൽ നിന്ന്
നമ്മുടെ കുഞ്ഞുങ്ങളെങ്കിലും വളരട്ടെ എന്ന പ്രത്യാശയിൽ എല്ലാ സുഹ്യത്തുകൾക്കും ….
ആശംസകൾ