കേരളത്തിലെ ഭൂ സൂചകങ്ങൾ

കേരളത്തിലെ ഭൂ സൂചകങ്ങൾ:

ആറന്മുളക്കണ്ണാടി, ആലപ്പുഴ കയർ, മലബാർ കുരുമുളക്, പാലക്കാടൻ മട്ട അരി, ആലപ്പുഴ പച്ച ഏലം, പൊക്കാളി അരി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂർ പതിയൻ ശർക്കര, ജീരകശാല, ഗന്ധകശാല അരി, ഞവര അരി, പാലക്കാടൻ മദ്ദളം, തഴപ്പായ, കൂത്താമ്പുള്ളി സാരി, പയ്യന്നൂർ പവിത്രമോതിരം, ചേന്ദമംഗലം മുണ്ട്, ബാലരാമപുരം കൈത്തറി, കാസർഗോഡ് സാരി, കൈപ്പാട് അരി, ചങ്ങാലിക്കോടൻ നേന്ത്രപ്പഴം, തിരൂർ വെററിലു നിലമ്പൂർ തേക്ക്, മറയൂർ ശർക്കര, ഇവയൊക്കെ കേരളത്തിലെ ഭൂസൂചകങ്ങളാണ്.

ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍

Note :-ആറന്മുളയല്ല. അടയ്ക്കാ പുത്തൂർ കണ്ണാടി എന്ന് പറയും. ലോഹക്കൂട്ടുകളൊക്കെ അതു തന്നെ. ഉള്ളിലെ മുഖം നോക്കുന്നത് ലോഹങ്ങൾ Mix ചെയ്ത കൂട്ടു തന്നെയാണ്. GIass അല്ല. ഇപ്പോൾ ആ പണിപ്പുര കാണാനും കണ്ണാടി Order ചെയ്യുവാനും വിവിധ ദിയ്ക്കുകളിൽ നിന്നും ആളുകൾ എത്തിക്കൊണ്ടിരിയ്ക്കുന്നു.

ഭൂസൂചകങ്ങള്‍

ഒരുല്‍പ്പന്നത്തിന് , അത് കാര്‍ഷികമോ വ്യാവസായികമോ കരകൗശലമോ എന്തുമാകട്ടെ, അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ,ഉത്പാദകരുടെ കരവിരുത്, നിര്‍മ്മാണശൈലി, പരമ്പരാഗതമായി കൈമാറി വരുന്ന അറിവ് എന്നിവ സമഞ്ജസമായി സമ്മേളിച്ചു വരുമ്പോള്‍ ഒരു സവിശേഷ ഗുണമേന്മ കൈവരുന്നു. ഉദാഹരണത്തിന് ഒരു കാര്‍ഷികോത്പ്പന്നം എടുക്കുക. അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കൃഷി ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി,മണ്ണ്,ജലം,വളപ്രയോഗങ്ങള്‍,പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന കൃഷി രീതികള്‍ അല്ലെങ്കില്‍ മറ്റ് ജൈവ ഘടകങ്ങള്‍ ഇവ കാരണമായി മറ്റ് പ്രദേശങ്ങളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സമാന ഉത്പ്പന്നങ്ങളില്‍ നിന്നും വിഭിന്നമായ ഒരു ഗുണമേന്മ കൈവരുന്നു. അത് രുചിയിലാകാം,മണത്തിലാകാം, നിറത്തിലോ രൂപത്തിലോ ഒക്കെയാകാം. ഇവിടെ ഈ സവിശേഷ ഗുണമേന്മയ്ക്ക് കാരണമാകുന്നത് പ്രകൃതി ഘടകങ്ങള്‍ അല്ലെങ്കില്‍ ജൈവഘടകങ്ങളാണെന്ന് നമുക്ക് മനസിലാക്കാം.

ഭൂസൂചകങ്ങള്‍

ഇവയ്‌ക്കൊക്കെ ഭൗമസൂചിക പദവി ( ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ലഭിച്ചിട്ടുണ്ടെന്നും ഇവയൊക്കെ ‘ ഭൂസൂചകങ്ങള്‍’ (ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേറ്റേഴ്‌സ്) ആണെന്നും നമ്മില്‍ പലര്‍ക്കും അറിയുകയും ചെയ്യാം. അപ്പോള്‍ എന്താണ് ഈ ഭൂസൂചകങ്ങളും ഭൂസൂചികാപദവിയുമൊക്കെ?

സ്വിസ് വാച്ച്

ഭൂസൂചകങ്ങള്‍

ഒരുല്‍പ്പന്നത്തിന് , അത് കാര്‍ഷികമോ വ്യാവസായികമോ കരകൗശലമോ എന്തുമാകട്ടെ, അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ,ഉത്പാദകരുടെ കരവിരുത്, നിര്‍മ്മാണശൈലി, പരമ്പരാഗതമായി കൈമാറി വരുന്ന അറിവ് എന്നിവ സമഞ്ജസമായി സമ്മേളിച്ചു വരുമ്പോള്‍ ഒരു സവിശേഷ ഗുണമേന്മ കൈവരുന്നു. ഉദാഹരണത്തിന് ഒരു കാര്‍ഷികോത്പ്പന്നം എടുക്കുക. അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കൃഷി ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി,മണ്ണ്,ജലം,വളപ്രയോഗങ്ങള്‍,പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന കൃഷി രീതികള്‍ അല്ലെങ്കില്‍ മറ്റ് ജൈവ ഘടകങ്ങള്‍ ഇവ കാരണമായി മറ്റ് പ്രദേശങ്ങളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സമാന ഉത്പ്പന്നങ്ങളില്‍ നിന്നും വിഭിന്നമായ ഒരു ഗുണമേന്മ കൈവരുന്നു. അത് രുചിയിലാകാം,മണത്തിലാകാം, നിറത്തിലോ രൂപത്തിലോ ഒക്കെയാകാം. ഇവിടെ ഈ സവിശേഷ ഗുണമേന്മയ്ക്ക് കാരണമാകുന്നത് പ്രകൃതി ഘടകങ്ങള്‍ അല്ലെങ്കില്‍ ജൈവഘടകങ്ങളാണെന്ന് നമുക്ക് മനസിലാക്കാം.

കാഞ്ചീപുരം സാരി

ഒരു ഭൂസൂചകത്തെ സംബ്ബന്ധിച്ച് അതിന്റെ രണ്ട് കാര്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഒന്ന്, അതിന്റെ ഉത്ഭവനാമം ( അപ്പലേഷന്‍ ഓഫ് ഒറിജിന്‍),രണ്ട്, അതിന്റെ നിര്‍മ്മാണ ഘടകങ്ങള്‍ അല്ലെങ്കില്‍ ചേരുവകകള്‍. ഒരു ഉത്പ്പന്നം ഭൂസൂചകമാകണമെങ്കില്‍ അതിന്റെ ഉത്ഭവപ്രദേശത്തിന്റെ / മേഖലയുടെ/രാജ്യത്തിന്റെ പേര് ഉള്‍ക്കൊണ്ടുവരണം. ഉദാഹരണത്തിന് സ്വിസ് വാച്ചിലെ ‘സ്വിസ്’,മലബാര്‍ കുരുമുളകിലെ ‘മലബാര്‍’, ഡാര്‍ജിലിംഗ് തേയിലയിലെ ‘ ഡാര്‍ജിലിംഗ് ‘ എന്നിവ. ഈ സ്ഥലനാമങ്ങള്‍ അതാത് ഭൂസൂചകങ്ങളുടെ ഉത്ഭവ നാമത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. അതുപോലെ ഉത്പ്പാദനത്തിന് അവലംബമായ നിര്‍മ്മാണ ഘടകങ്ങള്‍, ചേരുവകകള്‍ എന്നിവയൊക്കെ അതിന്റെ ഉത്ഭവപ്രദേശത്തിന്റെ തനതായ ഭൗതിക സവിശേഷതകള്‍ ഗുണപരമായി ഉള്‍ക്കൊണ്ടിരിക്കണം. ഉദാഹരണത്തിന് റോഖ്‌ഫോര്‍ട്ട് വെണ്ണ, സ്‌കോച്ച് വിസ്‌കി,ഷാംപെയ്ന്‍ തുടങ്ങിയവ. ഇവയുടെയൊക്കെ നിര്‍മ്മാണ ഘടകങ്ങള്‍ അല്ലെങ്കില്‍ ചേരുവകകള്‍ യഥാക്രമം റോഖ്‌ഫോര്‍ട്ട് മേഖലയുടെയും സ്‌കോട്ട്‌ലാന്റിന്റെയും ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തിന്റെയുമൊക്കെ തനതായ കാലാവസ്ഥ, ഭൂപ്രകൃതി,മറ്റ് ഭൗതിക സവിശേഷതകള്‍ എന്നിവ ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി കാണാം.

ഭൂസൂചകങ്ങള്‍ ബൗദ്ധിക സ്വത്ത്

ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (1948) ആര്‍ട്ടിക്കിള്‍ 27 പ്രകാരം ബൗദ്ധിക സ്വത്ത് (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ) മനുഷ്യാവകാശത്തില്‍ പെടുന്നതും സംരക്ഷണം അര്‍ഹിക്കുന്നതുമാണ്. ബൗദ്ധിക സ്വത്ത് മനുഷ്യന്റെ ഇതര സ്വത്തുപോലെ ഉടമസ്ഥാവകാശം ഉള്ളതാകുന്നു. ബൗദ്ധിക സ്വത്തിന്റെ ഉടമസ്ഥന് തന്റെ സ്വത്ത് പേറ്റന്റ് ,ട്രേയ്ഡ് മാര്‍ക്ക്,പകര്‍പ്പവകാശം (കോപ്പി റൈറ്റ് ) തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ തനിക്ക് മാത്രം അവകാശപ്പെട്ടതാക്കി മാറ്റാവുന്നതാണ്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനായുള്ള രാജ്യാന്തര സംഘടന( WIPO) ഭൂസൂചകങ്ങളെ ഇന്ന് ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിലാക്കി അംഗീകരിച്ചിട്ടുണ്ട. ലോക വ്യാപാര സംഘടന(WTO) ഭൂസൂചകങ്ങളെ ഒരു സവിശേഷ ബ്രാന്‍ഡായി കണക്കാക്കുകയും രാജ്യാന്തര തലത്തില്‍ തന്നെ അവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ക്യൂബന്‍ സിഗാറിലെ ‘ക്യൂബ’ ,കാഞ്ചീപുരം പട്ടുസാരിയിലെ ‘കാഞ്ചീപുരം’, ബാലരാമപുരം കൈത്തറിയിലെ ‘ബാലരാമപുരം’ തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂസൂചകങ്ങള്‍ക്ക് അവയ്ക്ക് മാത്രം അവകാശപ്പെട്ട ചിഹ്നം (ബ്രാന്‍ഡ് സിംബല്‍) അനുവദിച്ചു കിട്ടുന്നു. ഇപ്രകാരം ചിഹ്നം ലഭിച്ച് സംരക്ഷിതമായ ഭൂസൂചകങ്ങളെ നിയമപരമായ കൈവശാധികാരം ഉള്ള ഉത്പ്പാദകര്‍ക്കല്ലാതെ മറ്റാര്‍ക്കും ഉത്പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധ്യമല്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ അത് കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നു. ഉദാഹരണത്തിന്, ആറന്മുള കണ്ണാടി എടുക്കുക. അത് ഉത്പ്പാദിപ്പിക്കാന്‍ നിയമപരമായ അധികാരമുള്ള ആറന്മുളയിലെ ചില കുടുംബങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അത് ആറന്മുള കണ്ണാടി എന്ന പേരില്‍ ഉത്പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധ്യമല്ല. എന്നാല്‍ ആറന്മുളകണ്ണാടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയും ലോഹക്കൂട്ടുകളുമുപയോഗിച്ച് ആര്‍ക്കും എവിടെയും നിലക്കണ്ണാടി ഉണ്ടാക്കി വിപണിയിലിറക്കാം. എന്നാല്‍ അതൊന്നും ആറന്മുളകണ്ണാടി എന്ന പേരില്‍ ആകരുതെന്നുമാത്രം. കാരണം ആറന്മുള കണ്ണാടി ഒരു ഭൂസൂചകമായതിനാല്‍ അതൊരു സവിശേഷ ബ്രാന്‍ഡും ബാന്‍ഡ് സിംബലുമുള്ള ഉത്പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s