सुभाषितम् – 97
चित्ते प्रसन्ने भुवनं प्रसन्नं चित्ते
विषण्णे भुवनं विषण्णम् ।
अतोऽभिलाषो यदि ते सुखे
स्याच्चित्तप्रसादे प्रथमं यतस्व ॥ .
ചിത്തേ പ്രസന്നേ ഭുവനം പ്രസന്നം
ചിത്തേ വിഷണ്ണേ ഭുവനം വിഷണ്ണം |
അതോഭിലാഷോ യദി തേ സുഖേ സ്യാ_
ച്ചിത്തപ്രസാദേ പ്രഥമം യതസ്വ ||
पदच्छेदः –
चित्ते प्रसन्ने भुवनं प्रसन्नं चित्ते विषण्णे भुवनं विषण्णम् अत: अभिलाषः यदि ते सुखे स्यात् चित्तप्रसादे प्रथमं यतस्व
पदार्थः –
चित्ते – മനസ്സ്
प्रसन्ने – സന്തുഷ്ടമായിരിക്കുമ്പോൾ
भुवनं – ലോകം
प्रसन्नं – സന്തേഷം നിറഞ്ഞത്
चित्ते – മനസ്സ്
विषण्णे – വിഷമിക്കുമ്പോൾ
भुवनं – ലോകം
विषण्णम् – ദുഃഖം നിറഞ്ഞത്
अत: – അതുകൊണ്ട്
अभिलाषः – ആഗ്രഹം
यदि स्यात्- ഉണ്ട് എങ്കിൽ
ते – നിനക്ക്
सुखे – സുഖത്തിൽ
चित्तप्रसादे – മനസ്സിനെ പ്രസന്നമാക്കാൻ
प्रथमं – ആദ്യമേ
यतस्व പ്രയത്നിക്കുക
भावार्थः –
यदि चित्तं प्रसन्नं तर्हि भुवनं प्रसन्नं भवति।यदि चित्तं विषण्णं तर्हि भुवनं विषण्णम् भवति। अतः यदि सुखम् इच्छति तर्हि मनसः प्रसादार्थं प्रयत्नः करणीयः।
മനസ്സ് സന്തുഷ്ടമാണെങ്കിൽ ലോകം സന്തോഷം നിറഞ്ഞതായി തോന്നും. മനസ്സിന് സന്തോഷമില്ലെങ്കിൽ എല്ലാം ശോക പൂർണമായി തോന്നും. അതിനാൽ മന:സുഖം ഉണ്ടാക്കാൻ ശ്രമിക്കണം. എന്നാലേ സുഖമുണ്ടാകുകയുള്ളൂ. വനവാസത്തിനു പോയ ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിൽ പർണശാല കെട്ടി സന്തോഷത്തോടെയാണ് ജീവിച്ചത്. അഥവാ സീതാപഹരണം ഉണ്ടായിരുന്നില്ലെങ്കിൽ ആ പതിമൂന്നു കൊല്ലവും സന്തോഷപൂർവം കഴിച്ചു കൂട്ടിയേനേ. ഭീഷ്മർ ശരശയ്യയിൽ കിടന്നിട്ടും താൻ പരിരക്ഷിച്ച സാമ്രാജ്യം തന്റെ ചുറ്റും തകർന്നു കിടക്കുന്നതു കണ്ടിട്ടും വിഷണ്ണനായില്ല. മറിച്ച് ശാന്തനായി സന്തോഷത്തോടെ ധർമപുത്രർക്ക് ധർമ്മോപദേശം ചെയ്തു. എന്നാൽ എല്ലാ സുഖങ്ങളുടെയും നടുവിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത ദുര്യോധനൻ ഒരു സന്ദർഭത്തിൽ പോലും സന്തോഷവനായി കാണുന്നില്ല. എപ്പോഴും ക്രോധം, മദം, മത്സരം, ഈർഷ്യ, അസൂയ, പക ഇവ മാത്രം. കാരണം മനസ്സാണ്. ജീവിതത്തിൽ ദുഃഖിക്കാൻ ഏറെ കാണും . ഉള്ളതിൽ നല്ലത് കണ്ട് ജീവിച്ചവരേ സന്തോഷിച്ചിട്ടുള്ളൂ. അതിനാൽ മനസ്സിനെ സന്തോഷിക്കാൻ പരിശീലിപ്പിക്കണം.🙏