
🌞❣ മനസ്സും സ മൂഹവും 15 ❣🌞
🎍🍁🎍🍁🎍🍁🎍🍁🎍🍁🎍
എവിടെ നിന്നെങ്കിലും വാക്ക് കേട്ടാൽ മതി….ദു:ഖതപ്തമായി ദുരന്ത വാർത്തയ്ക്കു കാതോർത്തിരിക്കുമ്പോൾ ഒരു വെളുത്ത ശലഭം പറന്നു വന്നിരുന്നാൽ മതി – വാക്ക് – ആ ശലഭം അതിന്റെ ശാരീരിക ഭാഷയിൽ ഉതിർക്കുന്ന വാക്ക്– മനസ്സിനോടിണചേരുമ്പോൾ ശുഭമാണ് വാർത്ത എന്നു തോന്നാൻ.
ഇരിക്കുന്നിടത്തെ വിളക്കിലേക്ക് ഒരു വണ്ട് വന്ന് പറന്നടിച്ച് ആ വിളക്ക് കെടുത്തിയാൽ മതി വരാൻ പോകുന്ന വാർത്ത അശുഭമാണെന്ന് ധരിക്കാൻ.
ശുഭവും, അശുഭവും സൃഷ്ടിക്കുന്ന മനസ്സ്.
അതാണ് നിങ്ങളിരിക്കുന്ന ലോകം ഉണ്ടാക്കി നിങ്ങളെ അതിലിരുത്തുന്നത്.
ഏതുതരം ലോകത്തെ സൃഷ്ടിച്ച് ഏത് ലോകത്തിന്റെ അധിപതി ആയിരിക്കണമെന്ന് തീരുമാനിക്കുന്നത് പുണ്യപാപങ്ങൾ നിറഞ്ഞ മനസ്സിന്റെ മാത്രം വിഭൂതിയാണ്.
പഴയ കാലത്ത് അതുകൊണ്ട് ഒരു പെൺകുട്ടിയെ വളർത്തി കൊണ്ടുവരുമ്പോ അവളെ ചുറ്റിപറ്റിയാണ് ലോകം, അവളെ ചുറ്റിപറ്റിയാണ് കുടുംബം, അവളെ ചുറ്റിപറ്റിയാണ് മക്കൾ, അവളെ ചുറ്റിപ്പറ്റിയാണ് ഉദ്യോഗം, അവളെ ചുറ്റിപറ്റിയാണെല്ലാം എന്നുള്ളതുകൊണ്ട് നിശ്ശബ്ദമധുരം തന്റെ വാക്കും, തന്റെ പെരുമാറ്റവും ,തന്റെ മാനസികാവസ്ഥയും ശുഭ ലോകങ്ങളെ സൃഷ്ടിക്കാനായിരിക്കണമെന്ന് മാതൃ പാരമ്പര്യങ്ങൾ പേർത്തും ,പേർത്തും ചിന്തിക്കുകയും, പ്രചരിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്ത് പോന്നു. വളരെ കൃത്യമായിട്ടാണ് സ്മൃതികൾ ,ഗൃഹ്യ സൂത്രങ്ങൾ, ഇവയൊക്കെ മനസ്സിനെ വച്ച് പറഞ്ഞിട്ടുള്ളത്.
മനസ്സെന്താന്ന് അറിയാൻ പാടില്ലാതെ കുറെ വിദ്യാഭ്യാസവും ചെയ്ത് മേളാംഗിച്ചു പോകുന്ന ഒരു സമൂഹത്തിന് ആനന്ദം സ്വപ്നം കാണാൻ പറ്റില്ല.
അവരെ നയിക്കുന്നവർക്ക് ആനന്ദം ഉണ്ടാക്കുവാൻപറ്റില്ല.
അപരിഹാര്യതയാണിത്.മറ്റതൊരു വാക്കു പറഞ്ഞാൽ ….. ചില ആളുകളുടെ അടുത്തിരിക്കുവാൻ എന്താ ആനന്ദം തോന്നുന്നത്?
അവരുടെ ശബ്ദത്തിൽ പോലും ഒരു ലോകം ഉണ്ടാവും. ഒന്നും മനസ്സിലായില്ലെങ്കിൽ പോലും. ചില ശബ്ദം…അതു മായങ്ങ് നമ്മുടെ ഇദ്രിയങ്ങളും, മനസ്സും ഒക്കെ അങ്ങ് താദാത്മ്യം പ്രാപിച്ചു പോകും.
ഈ ജീവിതത്തിൽ അത്രയും നേരമെങ്കിലും ഇല്ലാതായാൽ അത്രയും അശുഭം കുറയുമല്ലോ എന്നുള്ളതാണ്.
ഇതാണ് മനസ്സ്.
ഇതിന്ദ്രിയങ്ങളെ പഠിപ്പിച്ചെടുക്കണമെങ്കിൽ ഇങ്ങനെ ക്ലാസ്സെടുത്താൽ പോര.
(സ്വാമി നിർമലാനന്ദഗിരി മഹാരാജ്)
⚜❣⚜❣⚜❣⚜❣⚜❣⚜